Jump to content

അബൂ ഗുറൈബ് ജയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബൂ ഗുറൈബ് ജയിൽ
LocationAbu Ghraib, Baghdad Province
Statusപ്രവർത്തിക്കുന്നു
Security classസെൻട്രൽ ജയിൽ
Capacity15,000
Opened1950s
Managed byഇറാഖ്

ഇറാഖിലെ ബാഗ്ദാദിലുള്ള ഒരു പ്രധാന തടവറയാണ് അബൂ ഗുറൈബ് ജയിൽ. 1950കളിൽ ബ്രിട്ടീഷുകാരാണ് ഇത് സ്ഥാപിച്ചത്. പിന്നീട് ഇറാഖ് ഗവണ്മെന്റിന്റെ കീഴിലായി. 2003ലെ അമേരിക്കൻ അധിനിവേശത്തോടെ അമേരിക്കയുടെ കീഴിലായി. 2003 - 2004 കാലഘട്ടത്തിൽ അമേരിക്കൻ സൈനികർ തടവുകാരെ പീഡിപ്പിക്കുന്ന ദ്രിശ്യങ്ങൾ പുറത്തു വന്നതോടെ ഈ ജയിൽ കുപ്രസിദ്ധമായിരുന്നു. അമേരിക്കൻ പിന്മാറ്റത്തോടെ ജയിൽ ഇറാഖിലെ ഷിയാ ഗവണ്മെന്റിന്റെ കീഴിലായി. 2009ൽ ബാഗ്ദാദ് സെൻട്രൽ പ്രിസൺ എന്ന് പേര് മാറ്റി[1]. 2013 ജൂലയ് 21 ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ എന്ന സായുധ സംഘം ജയിൽ ആക്രമിക്കുകയും 500ലധികം പ്രവർത്തകരെ മോചിപ്പിക്കുകയും ചെയ്തതോടെ ജയിൽ സുരക്ഷാ ഭീഷണിയിലായി. 2014ൽ ഏപ്രിൽ മാസത്തോടെ ജയിൽ അടച്ചു പൂട്ടി.

അവലംബം

[തിരുത്തുക]
  1. US releases scores from Baghdad prison, Google News / Agence France-Presse, February 12, 2009