അലക്സിയസ് III
അലക്സിയസ് III Αλέξιος Γ’ Άγγελος | |
---|---|
Emperor of the Byzantine Empire | |
ഭരണകാലം | 1195–1203 |
ജനനം | c. 1153 |
മരണം | 1211 |
മുൻഗാമി | Isaac II Angelos |
പിൻഗാമി | Isaac II Angelos and Alexios IV Angelos |
ജീവിതപങ്കാളി | Euphrosyne Doukaina Kamatera |
അനന്തരവകാശികൾ | Eirine Angelina Anna Komnene Angelina Eudokia Angelina |
രാജവംശം | Angelos dynasty |
പിതാവ് | Andronikos Dukas Angelos |
മാതാവ് | Euphrosyne Kastamonitissa |
ബൈസാന്തിയൻ ചക്രവർത്തിയായിരുന്നു അലക്സിയസ് III. അലക്സിയസ് ആഞ്ജലസ്, അലക്സിയസ് I ന്റെ പൗത്രനായ അൻഡ്രോണിക്കസ് ആഞ്ജലസിന്റെ രണ്ടാമത്തെ പുത്രനായിരുന്നു.
ചരിത്രം
[തിരുത്തുക]1195-ൽ സൈന്യസഹായത്തോടെ ചക്രവർത്തിയായി. സഹോദരനായ ഐസക്ക് II നെ അന്ധനാക്കിയശേഷം തടവിൽ പാർപ്പിച്ചു. ബാൾക്കൻ പ്രദേശങ്ങളിൽ ബൈസാന്തിയൻ സാമ്രാജ്യത്തിനുണ്ടായിരുന്ന സ്വാധീനശക്തി അദ്ദേഹത്തിന്റെ കാലത്തു ക്ഷയിച്ചു. 1195-ലും 1196-ലും ബൾഗേറിയയ്ക്കെതിരായി അലക്സിയസ് III യുദ്ധം നടത്തിയെങ്കിലും അതു വിജയിച്ചില്ല. കുരിശുയുദ്ധത്തിലെ കക്ഷികൾ കോൺസ്റ്റാന്റിനോപ്പിൾ ആക്രമിച്ച് 1203-ൽ കീഴടക്കി, ഐസക്ക് കകനെ വീണ്ടും ചക്രവർത്തിയാക്കി വാഴിച്ചു. ഇതിനെത്തുടർന്ന് അലക്സിയസ് III ത്രെയിസിലേക്കോടിപ്പോയി. അവിടെയുള്ള മോസിനേപെലിസിൽവച്ച് സിംഹാസനം വീണ്ടെടുക്കാൻ അന്ത്യശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെട്ടു. പിന്നീടിദ്ദേഹം എപ്പിറസിലെ ഏകാധിപതിയായ മൈക്കയിൽ ആഞ്ജലസിന്റെ സംരക്ഷണയിലായി; തുടർന്ന് ഏഷ്യാമൈനറിലെത്തി ഇക്കോണിയം (കോനിയ) സുൽത്താന്റെ സഹായം സ്വീകരിച്ചു. അവിടെനിന്നും തന്റെ ജാമാതാവായ തിയോഡർ ലാസ്കാറസിനെതിരായി യുദ്ധം നടത്തി. 1210-ൽ തിയോഡർ അലക്സിയസ് III നെ തടവുകാരനാക്കി; നിക്കെയിലെ സന്ന്യാസാശ്രമത്തിലേക്കയച്ചു. അവിടെവച്ച് 1210-ൽ ഇദ്ദേഹം അന്തരിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.britannica.com/EBchecked/topic/14568/Alexius-III-Angelus
- http://www.geni.com/people/Alexios-III-Angelos-Emperor-of-the-East/6000000000515214098
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അലക്സിയസ് III (ഭ.കാ. 1195 - 1203) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |