Jump to content

ആന്ദ്രേ തർകോവ്സ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആന്ദ്രേ തർകോവ്സ്കി
റഷ്യ സ്റ്റാമ്പ് 2007
ജനനം
Andrei Arsenyevich Tarkovsky

(1932-04-04)ഏപ്രിൽ 4, 1932
Zavrazhye, Soviet Union
മരണംഡിസംബർ 29, 1986(1986-12-29) (പ്രായം 54)
തൊഴിൽFilm director
സജീവ കാലം1958–1986
ജീവിതപങ്കാളി(കൾ)Irma Raush (1957–1970)
Larisa Kizilova (1970–1986)

സിനിമാ സംവിധായകൻ, എഡിറ്റർ, എഴുത്തുകാരൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ പ്രശസ്തനായ റഷ്യക്കാരനാണ് ആന്ദ്രേ തർകോവ്സ്കി (1932-1986[1]).

ജീവിത രേഖ

[തിരുത്തുക]

പ്രസിദ്ധ റഷ്യൻ കവിയും വിവർ‌ത്തകനുമായിരുന്ന ആർസെനി തർക്കോവ്‌സ്കിയുടേയും മരിയ ഇവാനോവയുടേയും പുത്രനായി മോസ്കായിൽ ജനിച്ചു. സ്റ്റേറ്റ്‌ ഫിലിം സ്കൂളിൽ നിന്നും 1960 ൽ ബിരുദം നേടിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'ഇവാൻസ്‌ ചൈൽഡ്‌ ഹുഡ്‌'1962 ൽ വെനീസ്‌ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലയൺ പുരസ്കാരം നേടി. അതോടുകൂടി അദ്ദേഹം നവ റഷ്യൻ സിനിമയുടെ പതാക വാഹകനായി മാറി. വിഖ്യാത മധ്യകാല റഷ്യൻ ചിത്രകാരനായ ആന്ദ്രെ റുബ്ലേവിന്റെ ജീവിതത്തെ ആസ്പദമാക്കി 1966 ൽ നിർമ്മിച്ച 'ആന്ദ്രെ റുബ്ലേവ്‌'1971 ൽ മാത്രമേ പുറത്തിറക്കാൻ സോവിയറ്റ്‌ അധികൃതർ അനുവദിച്ചുള്ളൂ. സ്വന്തം ജീവിത സ്മരണകളുടെ ആദ്യന്തമില്ലാത്ത ആവിഷ്കാരമായി 1974 ൽ നിർമിച്ച 'ദ മിറർ' ഒരു തലമുറയുടെ സ്മരണയായി മാറി. 1986 ൽ പുറത്തിറങ്ങിയ 'സാക്രിഫൈസ്‌'ആയിരുന്നു അവസാന ചിത്രം. 'സാക്രിഫൈസ്‌' അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സൃഷ്ടിയായി കണക്കാക്കപ്പെടുന്നു. ഐതിഹാസികതയും തീക്ഷ്ണമായ സ്വകാര്യ അദ്ധ്യാത്മികതയും ഇദ്ദേഹത്തിന്റെ സൃഷ്ടികളുടെ പ്രത്യേകതയായിരുന്നു. തർകോവ്സ്കി 7 കഥാചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

പ്രധാന സിനിമകൾ

[തിരുത്തുക]

ഇഷ്ട സിനിമകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 725. 2012 ജനുവരി 16. Retrieved 2013 ഏപ്രിൽ 10. {{cite news}}: Check date values in: |accessdate= and |date= (help)
  2. ലിയൊനിഡ് കൊസിയോവുമായുള്ള ഇന്റർവ്യൂവിൽ നിന്ന്. (റെസ്റ്റ് ആൻഡ് സൗത്ത് മാസിക 1993-വാല്യം 3, ലക്കം 3)

പുറം കണ്ണികൾ

[തിരുത്തുക]