ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | |
Species: | S. tuberosum
|
Binomial name | |
Solanum tuberosum |
മണ്ണിനടിയിൽ വളരുന്ന ഒരു ഭക്ഷ്യയോഗ്യമായ കിഴങ്ങാണ് ഉരുളക്കിഴങ്ങ് (ഇംഗ്ലീഷ്: Potato). ഉരുളൻ കിഴങ്ങ് എന്നും പറയാറുണ്ട്. അന്നജമാണ് ഇതിൽ കൂടുതലായി അടങ്ങിയിരിക്കുന്നത്. ലോകത്തിൽ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന കിഴങ്ങായ ഇതിന്റെ ജന്മദേശം തെക്കേ അമേരിക്കയാണ്.[1] ഉരുളക്കിഴങ്ങിന്റെ പ്രാധാന്യം പരിഗണിച്ച് ഐക്യരാഷ്ട്രസംഘടനയും ഭക്ഷ്യ-കാർഷികസംഘടനയും ചേർന്ന് 2008-നെ രാജ്യാന്തര ഉരുളക്കിഴങ്ങു വർഷമായി പ്രഖ്യാപിച്ചിരിക്കുന്നു[2]. 2005-ൽ യു. എൻ. ജനറൽ അസംബ്ലി പാസാക്കിയ പ്രമേയപ്രകാരമാണിത്. ഉരുളക്കിഴങ്ങിന്റെ ജന്മദേശമായ പെറുവിലെ സർക്കാരും വർഷാചരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ഉരുളക്കിഴങ്ങിനെ മുഖ്യ ഭക്ഷ്യ ഇനമായി ഉയർത്തി കാട്ടുന്നതിനൊപ്പംതന്നെ ഭക്ഷ്യ സുരക്ഷയും, ദാരിദ്ര്യനിർമാർജ്ജനവും വർഷാചരണം ലക്ഷ്യം വെക്കുന്നു.
കുലവും സ്ഥലവും
[തിരുത്തുക]സൊളാനേസി കുലത്തിൽ പെട്ട ഉരുളക്കിഴങ്ങ് (സൊളാനം ട്യുബറോസം) ആദ്യമായി കൃഷിചെയ്തത് 8000 വർഷങ്ങൾക്കു മുൻപ് തെക്കേഅമേരിക്കയിലെ ടിറ്റിക്കാക്ക തടാകത്തിനു സമീപത്തായി ബൊളീവിയ - പെറു അതിർത്തിയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. 1532-ൽ സ്പെയിനിന്റെഅധിനിവേശത്തോടെ പെറുവിൽ നിന്ന് ഈ ഭക്ഷ്യവിള യൂറോപ്പിലേക്കും പിന്നീടു മറ്റുപ്രദേശങ്ങളിലേക്കും എത്തി.
പൊട്ടറ്റോ എന്ന പദം ബറ്ററ്റ എന്ന സ്പാനിഷ് പദത്തിൽ നിന്നാണു രൂപം കൊണ്ടത്. അരി, ഗോതമ്പ്, ചോളം എന്നിവ കഴിഞ്ഞാൽ നാലാം സ്ഥാനത്തുള്ള ഈ ഭക്ഷ്യ വിള ലോകത്തിലേറ്റവും അധികം സ്ഥലത്തു കൃഷിചെയ്യുന്ന മുഖ്യ വിളയാണ്. ഇതുവരെ ഏകദേശം 7500 വ്യത്യസ്ത വിഭാഗത്തിലുള്ള ഉരുളക്കിഴങ്ങു കണ്ടെത്തിയിട്ടുണ്ട്, ഇതിൽതന്നെ 1950 എണ്ണവും വനപ്രദേശത്തു കാണപ്പെടുന്നവയാണ്
ഉൽപ്പാദനം
[തിരുത്തുക]2007 ൽ 32 കോടി ടൺ ഉരുളക്കിഴങ്ങാണ് ഉൽപ്പാദിപ്പിക്കപ്പെട്ടത്. ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനം ചൈനക്കാണ്. രണ്ടും, മൂന്നും സ്ഥാനങ്ങൾ യഥാക്രമം ഇന്ത്യക്കും, റഷ്യക്കും . ഒരു വ്യക്തി ഒരു വർഷം ശരാശരി 103 കിലോഗ്രാം ഉരുളക്കിഴങ്ങു ഭക്ഷിക്കുന്നുണ്ട്. രണ്ടുലക്ഷത്തോളം ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് കൃഷിനടക്കുന്നുണ്ട്.
പോഷകങ്ങൾ
[തിരുത്തുക]ഉരുളക്കിഴങ്ങിൽ പ്രധാനമായും 79% ജലം , 17% അന്നജം , 2% പ്രോട്ടീൻ എന്നിവയാണ് ഉള്ളത് .
ഒറ്റനോട്ടത്തിൽ
[തിരുത്തുക]- പ്രതിവർഷം ഏഴു കോടി ടൺ ഉരുളക്കിഴങ്ങു ചൈന ഉൽപ്പാദിപ്പിക്കുന്നു.
- ലോകത്തിലെ 100 കോടിയിലേറെ ആളുകൾ ഉരുളക്കിഴങ്ങു ഭക്ഷിക്കുന്നു.
- ഏകദേശം 125 രാജ്യങ്ങളിൽ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നു.
- ഗിന്നസ്ബുക്കിൽ സ്ഥാനം പിടിച്ച ഏറ്റവും വലിയ ഉരുളക്കിഴങ്ങ് ഉൽപ്പാദിപ്പിച്ചത് ഇഗ്ലണ്ടിലാണ് - 1975 ൽ. തൂക്കം എട്ടു കിലോഗ്രാം.
- ബഹിരാകാശത്തെത്തിയ ആദ്യ ഭക്ഷ്യവിളയാണ് ഉരുളക്കിഴങ്ങ്. 1995 ൽ കൊളമ്പിയയിലായിരുന്നു ബഹിരാകാശ യാത്ര.
- ഉരുളക്കിഴങ്ങ് റഫ്രിജറേറ്ററിൽ സൂക്ഷിച്ചാൽ അതിലെ അന്നജം പഞ്ചസാരയായി മാറും. പാകംചെയ്യുമ്പോൾ ഉരുളക്കിഴങ്ങ് മധുരിക്കുന്നതിനുള്ള കാരണം ഇതാണ്.
- ഏകദേശം 5000 ൽ പരം വ്യത്യസ്ത ഉരുളക്കിഴങ്ങു വിഭാഗങ്ങൾ പെറുവിലെ ലിമയിലുള്ള ഇൻറർനാഷനൽ പൊട്ടറ്റോ സെന്ററിൽ ഉണ്ട്.
ചിത്രശാല
[തിരുത്തുക]-
ഉരുളക്കിഴങ്ങ്
അവലംബം
[തിരുത്തുക]- ↑ http://www.pnas.org/cgi/content/full/102/41/14694
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-02-14. Retrieved 2008-04-16.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]http://www.cipotato.org/