Jump to content

ഓസ്ട്രേലിയൻ വൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോകത്ത് ഏറ്റവും അധികം വൈൻ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഓസ്ട്രേലിയ. ഇവിടുത്തെ ഒരു പ്രധാന വ്യവസായമാണ് വൈൻ വ്യവസായം. പ്രതിവർഷം ഉൽ‌പാദിപ്പിക്കുന്ന 1.2 - 1.3 ബില്യൺ ലിറ്ററിൽ ഏകദേശം 800 ദശലക്ഷം വിദേശ വിപണികളിലേക്ക് ഓസ്ട്രേലിയിൽ നിന്നും കയറ്റുമതി ചെയ്യുന്നു. വൈൻ ഉൽ‌പാദനം, കയറ്റുമതി, അതുമായി ബന്ധപ്പെട്ട തൊഴിലുകൾ, വിനോദസഞ്ചാരം എന്നിവയിലൂടെ ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയിൽ വൈൻ വ്യവസായം ഒരു പ്രധാന സംഭാവനയായി നിലനിൽക്കുന്നു.

ഓസ്‌ട്രേലിയൻ വൈനുകൾക്ക് 3.5 ബില്യൺ ഡോളറിന്റെ ആഭ്യന്തര വിപണി നിലവിലുണ്ട്. ഓസ്‌ട്രേലിയക്കാർ പ്രതിവർഷം ഏകദേശം 500 ദശലക്ഷം ലിറ്റർ വൈൻ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. 54 ലിറ്റർ പ്രതിശീർഷ ഉപയോഗമുള്ള നോർഫോക്ക് ദ്വീപുവാസികളാണ് വൈൻ ഉപയോഗത്തിൽ രണ്ടാം സ്ഥാനം. ആഭ്യന്തര ഉപയോഗത്തിന്റെ 16.6% മാത്രമാണ് അവർ ഇറക്കുമതി ചെയ്യുന്നത്.