Jump to content

കവര്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Noctiluca scintillans
ശാസ്ത്രീയ വർഗ്ഗീകരണം
Domain:
(unranked):
(unranked):
Phylum:
Class:
Order:
Family:
Genus:
Noctiluca
Species:
N. scintillans
Binomial name
Noctiluca scintillans
(Macartney) Kofoid & Swezy, 1921

Synonyms

Noctiluca miliaris

നൊക്റ്റിലൂക്ക സിന്റിലൻസ് എന്ന സ്വതന്ത്രമായി ജീവിക്കുന്ന ഡൈനോഫ്ലജെല്ലേറ്റ് സമുദ്രജീവിയുടെ ജൈവ ദീപ്തിയാണ് കവര് (sea sparkle). [1] [2] ഇവ ലോകത്തെമ്പാടും തീരത്തോടടുത്തുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു. ഒരു ഏകകോശ പ്രോട്ടിസ്റ്റ ആയ ഈ ജീവിയുടെ സിന്റിലോണുകൾ എന്നറിയപ്പെടുന്ന ഗോളാകൃതിയിലുള്ള ആയിരക്കണക്കിന് കോശാംഗങ്ങളിൽ നടക്കുന്ന ല്യൂസിഫെറിൻ-ല്യൂസിഫെറേസ് പ്രവർത്തനത്തിന്റെ ഫലമായി അതിന്റെ കോശദ്രവ്യത്തിൽ ആകമാനം ജൈവദീപ്തി ഉല്പാദിപ്പിക്കപ്പെടുന്നു.

നൊക്റ്റിലൂക്ക സിന്റിലൻസ് പ്ലാങ്ക്ടൻ, ഡയാറ്റമുകൾ, മറ്റ് ഡൈനൊഫ്ലജെല്ലേറ്റുകൾ, മത്സ്യങ്ങളുടെ മുട്ട, ബാക്റ്റീരിയ എന്നിവയെ ഫാഗോസൈറ്റോസിസ് വഴി വിഴുങ്ങുന്നു.[3] ഇവയുടെ ഭക്ഷണമായ ഫൈറ്റോ പ്ലാങ്ക്റ്റണുകൾ ധാരാളമുള്ള പ്രദേശങ്ങളിൽ നൊക്റ്റിലൂക്ക സിന്റിലൻസ് കൂടുതലായി കാണപ്പെടാറുണ്ട്. പോഷകസമൃദ്ധമായ വെള്ളവും അനുകൂലമായ കാലാവസ്ഥയും ഇവ കൂടുതൽ കാണുന്നതിന് അനുകൂലമായ സാഹചര്യങ്ങളാണ്. വെള്ളത്തിന് ഇളക്കം ഉണ്ടാകുമ്പോൾ നൊക്റ്റിലൂക്ക സിന്റിലൻസ് ഉണ്ടാക്കുന്ന തിളക്കം വെള്ളത്തിനു മുകളിൽ ദീപ്തിയായി കാണാം.[4]

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "Image of the "Sea Sparkle" from 'Britannica Online Encyclopedia'". Britannica.com. Retrieved 2013-09-13.
  2. https://www.thenewsminute.com/article/magical-glow-sea-kumbalangi-nights-secret-behind-sparkle-96887
  3. https://www.jstage.jst.go.jp/article/pbr/1/2/1_2_97/_article
  4. https://www.irishtimes.com/news/lights-in-irish-sea-are-natural-1.847896

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  • "Noctiluca scintillans". Guide to the Marine Zooplankton of south eastern Australia. Tasmanian Aquaculture & Fisheries Institute. 2011-11-30.