കുപ്പി
ദൃശ്യരൂപം
ഇടുങ്ങിയ കഴുത്തും അതിനു മുകളിലായി ഒരു വായും ഉള്ള ദൃഢമായ ധാരകങ്ങളെയാണ് കുപ്പി എന്നു വിളിക്കുന്നത്. നേരെമറിച്ച് ജാർ ജഗ്ഗ് മുതലായവയ്ക്ക് വലിയ വായാണ് ഉള്ളത്. സ്ഫടികം, കളിമണ്ണ്, പ്ലാസ്റ്റിക്, അലുമിനിയം തുടങ്ങിയ വസ്തുക്കൾ കൊണ്ടാണ് സധാരണ കുപ്പികൾ നിർമ്മിക്കാറ്. പൊതുവെ ദ്രവ രൂപത്തിലുള്ള വെള്ളം, എണ്ണകൾ, മരുന്നുകൾ, രാസവസ്തുക്കൾ, പാൽ, മദ്യം മുതലായ വസ്തുക്കൾ സൂക്ഷിച്ചു വയ്കാനാണ് കുപ്പികൾ ഉപയോഗിക്കാറ്.