Jump to content

ഗോർഡൻ ചൈൽഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോർഡൻ ചൈൽഡ്
'വിരെ ഗോർഡൻ ചൈൽഡ് 1930 കളിൽ
ജനനം
'വിരെ ഗോർഡൻ ചൈൽഡ്

(1892-04-14)14 ഏപ്രിൽ 1892
മരണം19 ഒക്ടോബർ 1957(1957-10-19) (പ്രായം 65)
തൊഴിൽArchaeologist
അറിയപ്പെടുന്നത്Marxist archaeological theory

പുരാവസ്തുശാത്രത്തിൽ പ്രത്യേക പഠനം നടത്തിയ ഒരു ആസ്ട്രേലിയൻ ഭാഷാശാസ്തജ്ഞനായിരുന്നു ഗോർഡൻ ചൈൽഡ് എന്ന് അറിയപ്പെട്ട വിരെ ഗോർഡൻ ചൈൽഡ് (ജനനം:14 ഏപ്രിൽ 1892- മരണം:19 ഒക്ടോബർ 1957). സ്കോട്ട്ലാന്റിലെ ദ്വീപ് സമൂഹമായ ഓർക്നി(Orkney)യിലെ സ്കാര ബ്രയ്(Skara Brae) എന്ന നിയോലിതിക്(ആധുനിക ശിലായുഗം) പുരാവസ്തുകേന്ദ്രത്തിൽ നടത്തിയ ഖനനത്തിലൂടെയും ചരിത്രാതീതകാലഘട്ടത്തെ കുറിച്ച് മാർക്സിസ്റ്റ് കാഴ്ചപ്പാട് പുലർത്തിയ ആളെന്ന നിലയിലുമാണ്‌ ഗോർഡൻ ചൈൽഡ് പ്രസിദ്ധനായത്. ആധുനിക ശിലായുഗ വിപ്ലവം(Neolithic Revolution),നഗര വിപ്ലവം(Urban Revolution) എന്നീ വാക്കുകൾ ആദ്യമായി ഉപയോഗിച്ചതും ഗോർഡൻ ചൈൽഡാണ്‌.

ജീവിതരേഖ

[തിരുത്തുക]

1892സിഡ്നിയിലാണ്‌ ഗോർഡൻ ചൈൽഡ് ജനിച്ചത്. സിഡ്നി ചർച്ച് ഓഫ് ഇംഗ്ലണ്ട് ഗ്രാമ്മർ സ്കൂളിലും യൂനിവേഴ്സിറ്റി ഓഫ് സിഡ്നി - യിലുമാണ്‌ അദ്ദേഹം വിദ്യാഭ്യാസം നേടിയത്. 1914ൽ ബി.എ. കർസ്ഥമാക്കി. പിന്നീട് ബ്രിട്ടണിലെ ഓക്സ്ഫോർഡ് സർ‌വകലാശാലക്ക് കീഴിലുള്ള ക്യൂൻസ് കോളേജിൽ പഠിച്ച് അവിടെ നിന്ന് 1916 ൽ ബി.ലിറ്റും 1917 ബി.എ യും നേടി[1]. ആസ്ട്രേലിയയിലേക്ക് തിരിച്ചു വന്ന അദ്ദേഹം ന്യൂ സൗത്ത് വെയ്ൽസിന്റെ ലെജിലേറ്റീവ് കൗൺസിൽ അംഗം ജോൺ സ്റ്റോറെയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലിനോക്കി. 1923 ൽ ഗോർഡൻ ചൈൽഡ് എഴുതിയ ഹൗ ലേബർ ഗവേൺസ്(How labour Governs) എന്ന ഗ്രന്ഥം ഈ കാലയളവിലെ അദ്ദേഹത്തിന്റെ അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌. 1925 ൽ എഴുതിയ ദ ഡാൺ ഓഫ് യൂറോപ്പ്യൻ സിവിലൈസേഷൻ(The Dawn of Europian civilisation) അദ്ദേഹത്തിന്‌ പെട്ടെന്ന് സ്വീകാര്യതനേടിക്കൊടുത്തു. പുരാവസ്തു സിദ്ധാന്തവുമായി ബന്ധപ്പെട്ട മറ്റു പുസ്തകങ്ങളും ഇതിനെ തുടർന്ന് പ്രസിദ്ധീകരിച്ചു. ഈ ആദ്യ പുസ്തകത്തിൽ തന്നെ യൂറോപ്പും കിഴക്കൻ രാജ്യങ്ങളും വികസിച്ചു വന്നതിലുള്ള പരസ്പര ബന്ധം എന്ന ആശയം അദ്ദേഹം സ്ഥാപിച്ചു. കൂടാതെ പുരാവസ്തു ശാസ്ത്രവും ഇന്തോ-യൂറോപ്പ്യൻ ഭാഷകളും തമ്മിലുള്ള ബന്ധത്തെ അന്വേഷിച്ച അദ്ദേഹം "ദ ആര്യൻസ്:എ സ്റ്റഡി ഓഫ് ഇന്തൊ-യൂറൊപ്പ്യൻ ഒറിജിൻസ്(The Aryans: A study of Indo-Europian Origins-(1926)) എന്ന കൃതിയിൽ ഇതിനെ കൂടുതൽ വികസിപ്പിച്ചു. സംസ്ക്കാരത്തിന്റെ വ്യാപനം എന്ന സിദ്ധാന്തത്തിന്റെ പരിഷ്കരിച്ച രൂപം അദ്ദേഹം മുന്നോട്ടു വെച്ചു. ഇതിലൂടെ പ്രോട്ടോ-ഇന്തോ-യൂറോപ്പ്യന്മാരുടെ വാസസ്ഥലം തെക്കൻ റഷ്യ ആണെന്ന് അദ്ദേഹം മനസ്സിലാക്കുകയും ഈ സിദ്ധാന്തത്തെ പുരാവസ്തുശേഖരവുമായി ബന്ധപ്പെടുത്തി പഠിക്കുകയും ചെയ്തു. മരിജ ഗിമ്പുട്ടസ് പിന്നീട് മുന്നോട്ടുവെച്ച കൂർഗൻ(kurgan)അധിനിവേശ സിദ്ധാന്തത്തെ ഗോർഡൻ ചൈൽഡിന്റെ അടിസ്ഥാന ആയങ്ങൾ സഹായിക്കുകയുണ്ടായി. ഒരു ബഹുമുഖ പ്രതിഭയായിരുന്ന ഗോർഡൻ ചൈൽഡ് നല്ല ഒരു ഭാഷശാസ്തജ്ഞൻ കൂടിയായിരുന്നു. 1928 ൽ സ്കാര ബ്രയിൽ ഖനനത്തിന്റെ മേൽനോട്ടം വഹിക്കുന്നതിനായാണ്‌ ഗോർഡൻ ചൈൽഡ് ക്ഷണിക്കപ്പെടുന്നത്. അതുവരെ കണ്ടുപിടിക്കാതെ കിടന്നിരുന്ന ചില അവശിഷ്ടങ്ങൾ കൊടുങ്കാറ്റ് മൂലം ഇവിടെ വെളിപ്പെട്ടിരുന്നു. ഗോർഡൻ ചൈൽഡിന് ഇത് അസാധാരണമായ അനുഭവമായിരുന്നു. അദ്ദേഹം ഒരു ഖനനവിദഗ്ദ്ധനല്ലായിരുന്നു. മറ്റുള്ളവർ കണ്ടുപിടിച്ച വിവരങ്ങൾ (data) വ്യാഖ്യാനിക്കുന്നതിലായിരുന്ന് ഗോർഡൻ ചൈൽഡിന്റെ മിടുക്ക്. അതേ വർഷത്തിൽ തന്നെ "ദ മോസ്റ്റ് ആൻഷ്യന്റ് ഈസ്റ്റ് " എന്ന ഗ്രന്ഥം അദ്ദേഹം പ്രസിദ്ധീകരിച്ചു. കിഴക്കൻ രാജ്യങ്ങളിലെ(Near East) സംസ്കാരത്തിന്റെ ഉദയമായിരുന്നു ഗോർഡൻ ചൈൽഡ് ഈ ഗ്രന്ഥത്തിൽ അന്വേഷിച്ചത്. ചൈൽഡിന്റെ "ചരിത്രത്തിൽ എന്തു സംഭവിച്ചു" (1942)-What Happened in History- എന്ന ഗ്രന്ഥവും "മനുഷ്യൻ സ്വയം സൃഷ്ടിക്കുന്നു"(1951)-Man Makes Himself - എന്ന ഗ്രന്ഥവും വളരെയധികം വായനക്കാരെ സൃഷ്ടിച്ച കൃതികളായിരുന്നു. പുരാവസ്തുശാസ്ത്രത്തെ വലിയ ഒരു വിഭാഗം ജനങ്ങളിലേക്കെത്തിക്കാൻ അദ്ദേഹത്തിന്‌ ഈ ഗ്രന്ഥങ്ങളിലൂടെ സാധിച്ചു. എഡിൻബറോ വിട്ടതിന്‌ ശേഷം യൂനിവേഴ്സിറ്റി ഓഫ് ലണ്ടന്റെ പുരാവസ്തുശാസ്ത്ര വിഭാഗത്തിൽ ഡയറക്ടറായി നിയമിതനായി ചൈൽഡ്. പത്തുവർഷത്തോളം ആ സ്ഥാനത്തു തുടർന്ന അദ്ദേഹം 1956 ൽ സേവനത്തിൽ നിന്ന് പിരിഞ്ഞു.1957 ൽ ആസ്ട്രേലിയയിലേക്ക് മടങ്ങി. അതേവർഷം തന്നെ അദ്ദേഹം മരണമടഞ്ഞു. അദ്ദേഹത്തിന്റെ മരണം ആത്മഹത്യയാണെന്ന് സംശയിക്കപ്പെടുന്നു.

പ്രധാന കൃതികൾ

[തിരുത്തുക]
  • ഹൗ ലേബർ ഗവേൺസ്
  • ദ ഡാൺ ഓഫ് യൂറോപ്പ്യൻ സിവിലൈസേഷൻ
  • ദ ആര്യൻസ്:എ സ്റ്റഡി ഓഫ് ഇന്തോ-യൂറോപ്പ്യൻ ഒറിജിൻസ്
  • ദ ബ്രൊൺസ് ഏജ്
  • വാട്ട് ഹാപ്പൻ‌ണ്ട് ഇൻ ഹിസ്റ്ററി
  • മാൻ മൈക്ക് ഹിംസൽഫ്
  • പ്രോഗ്രസ്സ് ആൻഡ് ആർക്കിയോളജി
  • ഹിസ്റ്ററി

അവലംബം

[തിരുത്തുക]
  1. Australian Dictionary of Biography


കൂടുതൽ വായനക്ക്

[തിരുത്തുക]
  • Braidwood, Robert J. "Vere Gordon Childe, 1892–1957: [Obituary]", American Anthropologist, New Series, Vol. 60, No. 4. (Aug., 1958), pp. 733–736.
  • Childe, V. Gordon. Foundations of Social Archaeology: Selected Writings of V. Gordon Childe, edited by Thomas C. Patterson and Charles E. Orser, Jr.. Oxford: Berg Publishers, 2005 (hardback, ISBN 1-84520-272-4; paperback, ISBN 1-84520-273-2).
  • Daniel, Glyn Edmund; Chippindale, Christopher. The Pastmasters: Eleven Modern Pioneers of Archaeology: V. Gordon Childe, Stuart Piggott, Charles Phillips, Christopher Hawkes, Seton Lloyd, Robert J. Braidwood, Gordon R. Willey, C.J. Becker, Sigfried J. De Laet, J. Desmond Clark, D.J. Mulvaney. New York: Thames and Hudson, 1989 (hardcover, ISBN 0-500-05051-1).
  • Faulkner, Neil. "Gordon Childe and Marxist Archaeology", International Socialism, No. 116. (Autumn, 2007).
  • Gathercole, P. "'Patterns in Prehistory': An Examination of the Later Thinking of V. Gordon Childe", World Archaeology, Vol. 3, No. 2. (Oct., 1971), pp. 225–232.
  • Gathercole, P, Irving, T.H and Melleuish, G, Childe and Australia: Archaeology, Politics and Ideas, (University of Queensland Press, 1995)
  • Green, Sally. Prehistorian: A Biography of V. Gordon Childe. Bradford-on-Avon, Wiltshire, England: Moonraker Press, 1981 (hardcover, ISBN 0-239-00206-7).
  • Harris, David R. (ed.) The Archaeology of V. Gordon Childe: Contemporary Perspectives. Carlton, Vic.: Melbourne University Press, 1994 (hardcover, ISBN 0-522-84622-X).
  • McNairn, Barbara. The Method and Theory of V. Gordon Childe. Edinburgh: Edinburgh University Press, 1980 (paperback, ISBN 0-85224-389-8).
  • Rouse, Irving. "Vere Gordon Childe, 1892–1957: [Obituary]", American Antiquity, Vol. 24, No. 1. (Jul., 1958), pp. 82–84.
  • Sherratt, Andrew "V. Gordon Childe: Archaeology and Intellectual History", Past and Present, No. 125. (Nov., 1989), pp. 151–185.
  • Smith, Michael E. "V. Gordon Childe and the Urban Revolution: An Historical Perspective on a Revolution in Urban Studies," Town Planning Review, No. 80. (2009) pp. 3-29.
  • Trigger, Bruce G. Gordon Childe: Revolutions in Archaeology. London: Thames and Hudson, 1980 (hardcover, ISBN 0-500-05034-1); New York: Columbia University Press, 1980 (hardcover, ISBN 0-231-05038-0).
  • Tringham, Ruth. "V. Gordon Childe 25 Years after: His Relevance for the Archaeology of the Eighties: A Review Article", Journal of Field Archaeology, Vol. 10, No. 1. (Spring, 1983), pp. 85–100.