Jump to content

ജാപ്പനീസ് സാഹിത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജാപ്പനീസ് സാഹിത്യത്തിലെ ആദ്യകാല കൃതികൾ ചൈനയുമായും ചൈനീസ് സാഹിത്യവുമായുള്ള സാംസ്കാരിക സമ്പർക്കത്താൽ വളരെയധികം സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. ജാപ്പനീസ് കൃതികൾ ആദ്യകാലങ്ങളിൽ പലപ്പോഴും ക്ലാസിക്കൽ ചൈനീസ് ഭാഷയിൽ എഴുതപ്പെട്ടിരുന്നു.

ജപ്പാനിലെ ബുദ്ധമതത്തിന്റെ പ്രചാരണം, ഇന്ത്യൻ സാഹിത്യത്തിന്റെ സ്വാധീനം, ജാപ്പനീസ് സാഹിത്യത്തിൽ ചെലുത്തി. ക്രമേണ, ജാപ്പനീസ് സാഹിത്യം തനതായ ശൈലിയിലേക്ക് വികസിച്ചു, എന്നിരുന്നാലും ചൈനീസ് സാഹിത്യത്തിന്റെയും ക്ലാസിക്കൽ ചൈനീസിന്റെയും സ്വാധീനം എഡോ കാലഘട്ടത്തിന്റെ അവസാനം വരെ തുടർന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ജപ്പാൻ തങ്ങളുടെ തുറമുഖങ്ങൾ പാശ്ചാത്യ വ്യാപാരത്തിനും നയതന്ത്രത്തിനും വീണ്ടും തുറന്നതിനുശേഷം, പാശ്ചാത്യ, കിഴക്കൻ സാഹിത്യങ്ങളുടെ സ്വാധീനം ജാപ്പനീസ് സാഹിത്യത്തിൽ വർദ്ധിക്കുകയും ചെയ്തു.


ചരിത്രം

[തിരുത്തുക]

നാറ കാലഘട്ടത്തിലെ സാഹിത്യം (എ. ഡി 794-നു മുമ്പ്)

[തിരുത്തുക]

ചൈനയിൽ നിന്നും കാഞ്ജി അക്ഷരമാല ജപ്പാനിൽ പ്രചരിക്കുന്നതിനു മുമ്പേ ജാപ്പനീസ് സാഹിത്യം വരമൊഴി മാത്രം ആയിരുന്നു ഉപയോഗിച്ചിരുന്നത്. ചൈനീസ്, കൊറിയൻ കുടിയേറ്റക്കാർ അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ തന്നെ ചൈനീസ് അക്ഷരങ്ങൾ ജപ്പാനിൽ പ്രചരിപ്പിച്ചു. ആദ്യകാല കൃതികൾ ചൈനീസ് മാതൃകയാണു പിൻതുടർന്നത്.[1] ക്രമേണ ചൈനീസ് അക്ഷരങ്ങൾ ഉപയോഗിച്ച് എഴുതുന്നതും എന്നാൽ വ്യാകരണപരമായും സ്വനവിജ്ഞാനപരമായും ജപാനീസും ആയ രീതിയിൽ എഴുതാൻ ആരംഭിച്ചു. ചൈനീസ് അക്ഷരങ്ങളിൽ മാറ്റം വരുത്തി മന്യോഗാന(man'yōgana) എന്നറിയപ്പെടുന്ന കാന ജാപനീസ് അക്ഷരമാലയുടെ (kana) ആദ്യരൂപം ഉരുത്തിരിഞ്ഞു.[2]. നാറ കാലഘട്ടത്തിൽ ആണു ആദ്യത്തെ ജാപനീസ് സാഹിത്യ കൃതികൾ രചിക്കപ്പെട്ടത്.[1] ആദ്യകാല ജാപനീസ് കൃതികളിൽ ഏറ്റവും പഴക്കം ചെന്നവയിൽ കൊജികി (എ.ഡി. 712) ഉൾപ്പെടുന്നു, പുരാതന ജാപനീസ് ഐതിഹ്യങ്ങളുടെ സമയരേഖ, നാടൻ പാട്ടുകൾ എന്നിവ ഉൾപ്പെട്ടതാണു കോജികി. എ,ഡി 720-ൽ രചിക്കപ്പെട്ട നിഹോൺ ഷോകി എന്ന ചൈനീസിൽ എഴുതപ്പെട്ട സമയരേഖ കൊജികിയേക്കാൾ വിപുലമായിരുന്നു. എ.ഡി 759-ൽ എഴുതപ്പെട്ട മൻയോഷു കവിതയാണ് മറ്റൊരു ആദ്യകാല ജാപനീസ് കൃതി.


ഹ്യാൻ സാഹിത്യം (794–1185)

[തിരുത്തുക]
ഗെഞ്ചിയുടെ കഥ രചിച്ച മുറസാക്കി ഷിക്കിബു എന്ന കഥാകാരിയുടെ ചിത്രം

ഹ്യാൻ കാലഘട്ടം ജപാന്റെ ചരിത്രത്തിൽ കലയ്ക്കും സാഹിത്യത്തിനും ഒരു സുവർണ്ണ കാലഘട്ടം ആയിരുന്നു എന്ന് പറയപ്പെടുന്നു.[3] ഈ കാലഘട്ടത്തിൽ ജാപ്പനീസ് സാഹിത്യം പ്രഭുക്കളുടെയും സന്യാസികളുടെയും ഇടയിൽ കേന്ദ്രീകൃതമായിരുന്നു.[4]

മുറസാക്കി ഷിക്കിബു എന്ന എഴുത്തുകാരി ലോക സാഹിത്യത്തിലെതന്നെ ആദ്യ നോവൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗെഞ്ചിയുടെ കഥ(ജാപാനി :源氏物語 ഗെൻജി മൊനൊഗതരി) പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യഭാഗത്തിൽ രചിച്ചു. 905-ൽ രചിക്കപ്പെട്ട കൊകിൻ വകാഷു(Kokin Wakashū), 990കളിൽ രചിക്കപ്പെട്ട മകുറ നൊ സൊഷി (Makura no Sōshi ,The Pillow Book) എന്നിവയാണ് ഈ കാലഘട്ടത്തിൽ രചിക്കപ്പെട്ട മറ്റ് ജാപനീസ് കൃതികൾ.

മുറസാക്കി ഷിക്കിബുവിന്റെ സമകാലീനനായിരുന്ന സെയ് ഷൊനാഗൺ (Sei Shōnagon) ആണ് മകുറ നൊ സൊഷിയുടെ രചയിതാവ്, ജാപനീസ് ചക്രവർത്തിയൊടെ കൊട്ടരസദസ്സിലെ ജീവിതം, പ്രണയം, പ്രഭുക്കന്മാരുടെ നേരമ്പോക്കുകൾ എന്നിവയാണ് ഇതിലെ പ്രതിപാദ്യം. [5] മറ്റൊരു പ്രധാന കൃതി മുപ്പത്തി ഒന്നു വാല്യങ്ങളിലായി ആയിരത്തിലധികം കഥകൾ ഉൾക്കൊള്ളുന്ന കൊഞ്ജാകു മോനോഗതരിഷു (Konjaku Monogatarishū) ആയിരുന്നു, ഇന്ത്യ, ചൈന ജപാൻ എന്നിവിടങ്ങളിലെ കഥകൾ ആയിരുന്നു ഇതിൽ ഉൾപ്പെട്ടിരുന്നത്.

പത്താം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ടകെടോരി മൊനൊഗതാരി ആദ്യകാല ശാസ്ത്രകഥകളിൽ ഉൾപ്പെടുത്താൻ പറ്റിയ ഒരി കൃതിയായി കരുതപ്പെടുന്നു. കഥാനായിക, ചന്ദ്രനിലെ രാജകുമാരിനായ കഗുയാ ഹൈം, ഒരു സ്വർഗ്ഗീയ യുദ്ധ സമയത്ത് ഭൂമിയിലേക്ക് അയക്കപ്പെടുകയും, ഒരു മുളവെട്ടുകാരൻ അവരെ വളർത്തുകയും പിന്നീട് രാജകുമാരി പറക്കും തളികയുടെ രുപത്തിലുള്ള ഒരു വാഹനത്തിൽ തിരികെ പോകുന്നതുമായാണ് കഥ.[6]

കമാകുറ - മുറോമാചി കാലഘട്ടത്തിലെ സാഹിത്യം (1185–1603)

[തിരുത്തുക]

കമാകുറ കാലഘട്ടത്തിൽ (1185–1333), ജപ്പാനിൽ പല ആഭ്യന്തരയുദ്ധങ്ങളുണ്ടാവുകയും ഇത് യുദ്ധവീരന്മാരുടെ കഥകൾ ഉണ്ടാവാൻ കാരണമാവുകയും ചെയ്തു.[7] പിൽക്കാലത്തെ അപേക്ഷിച്ച് പ്രസന്നതയിലാത്ത ശൈലിയിൽ എഴുതപ്പെട്ടിരുന്ന കമാകുറ കാലഘട്ടത്തിലെ രചനകളിൽ ജീവിതം, മരണം, ലളിതജീവിതം, പകവീട്ടൽ എന്നീ വിഷയങ്ങൾ പ്രതിപാദിച്ചിരുക്കുന്നു[8]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Seeley, Christopher (1991). A History of Writing in Japan. BRILL. ISBN 9004090819.
  2. Malmkjær, Kirsten (2002). The Linguistics Encyclopedia. Psychology Before the introduction of kanji from China, Japanese had no writing system. It is believed that Chinese characters came to Japan at the very beginning of the fifth century, brought by immigrants from the mainland of Korean and Chinese descent. Early Japanese texts first followed the Chinese model,[1] before gradually transitioning to a hybrid of Chinese characters used in Japanese syntactical formats, resulting in sentences that looked like Chinese but were read phonetically as Japanese. Chinese characters were also further adapted, creating what is known as man'yōgana, the earliest form of kana, or Japanese syllabic writing.[2] The earliest literary works in Japan were created in the Nara period.[1][dubious ] These include the Kojiki (712), a historical record that also chronicles ancient Japanese mythology and folk songs; the Nihon Shoki (720), a chronicle written in Chinese that is significantly more detailed than the Kojiki; and the Man'yōshū (759), a poetry anthology. One of the stories they describe is the tale of Urashima Tarō.Press.
  3. Walter., Meyer, Milton (1997). Asia : a concise history. Lanham, Md.: Rowman & Littlefield. p. 127. ISBN 9780847680634. OCLC 44954459.{{cite book}}: CS1 maint: multiple names: authors list (link)
  4. Kato, Shuichi; Sanderson, Don (2013). A History of Japanese Literature: From the Manyoshu to Modern Times. Routledge.
  5. Waley, Arthur (2011). The Pillow Book of Sei Shonagon: The Diary of a Courtesan in Tenth Century Japan. Tuttle Publishing.
  6. Richardson, Matthew (2001), The Halstead Treasury of Ancient Science Fiction, Rushcutters Bay, New South Wales: Halstead Press, ISBN 1-875684-64-6 (cf. "Once Upon a Time", Emerald City (85), September 2002, retrieved 2008-09-17)
  7. Colcutt, Martin (2003). "Japan's Medieval Age: The Kamakura & Muromachi Periods".
  8. Miner, Earl Roy; Odagiri, Hiroko; Morrell, Robert E. (1988). The Princeton Companion to Classical Japanese Literature. Princeton University Press. p. 44.