Jump to content

ജൂലിയൻ അസാൻജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Julian Assange
Assange in 2010
ജനനം (1971-07-03) 3 ജൂലൈ 1971  (53 വയസ്സ്)[1][2][3]
ദേശീയതAustralian
തൊഴിൽEditor-in-chief and spokesperson for WikiLeaks
കുട്ടികൾDaniel Assange[4]
പുരസ്കാരങ്ങൾEconomist Index of Censorship Award (2008)
Amnesty International UK Media Award (2009)
Sam Adams Award (2010)

ആസ്ത്രേലിയൻ പ്രസാധകനും ഇന്റർനെറ്റ് ആക്റ്റിവിസ്റ്റുമാണ് ജൂലിയൻ പോൾ അസാൻജ് ([/əˈsɑːn/]) (ə-SAHNJ)[5][6].ഒരു കമ്പ്യൂട്ടർ പ്രോഗ്രാമർ കൂടിയായ അസാൻജ് വിക്കിലീക്‌സ് എന്ന വെബ്സൈറ്റിന്റെ പത്രാധിപരുമാണ്. 2006 ലാണ് അസാൻജ് വിക്കിലീക്സ് സ്ഥാപിക്കുന്നത്. വിക്കിലീക്സിന്റെ പ്രവർത്തനങ്ങൾക്ക് അസാഞ്ജിന് മൂന്ന് മാധ്യമ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 2011 ഫെബ്രുവരിയിൽ സിഡ്‌നി സമാധാനപുരസ്കാരമായ ഗോൾഡ് മെഡൽ ഇദ്ദേഹത്തിന് നൽകി[7].

വിക്കിലീക്സ്

[തിരുത്തുക]

അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യപ്രവർത്തനങ്ങളുടെ രേഖകൾ ചോർത്തി പുറത്തുവിട്ടതോടെയാണ് അസാൻജ് ലോകശ്രദ്ധ നേടുന്നത്. നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ പല പ്രവർത്തനങ്ങളും ഇപ്രകാരം പുറത്തു വന്നു. 2010 ന്റെ അവസാനം 3 ലക്ഷത്തിൽ അധികം പേജുകൾ വരുന്ന രേഖകളുടെ പുറത്തുവിടലോടെ അമേരിക്കയുടെ കണ്ണിലെ കരടായി അസാൻജ് മാറി. എല്ലാ രാജ്യങ്ങളിലുമുള്ള അമേരിക്കൻ എംബസികൾ വഴി ചാര പ്രവർത്തനം നടന്നിരുന്നു എന്നതും , സഖ്യ രാജ്യങ്ങളുടെ തലവന്മാരെപ്പറ്റി തരം താണ രീതിയിൽ അമേരിക്കൻ നേതാക്കൾ പരാമർശങ്ങൾ നടത്തി എന്നുമുള്ള വെളിപ്പെടുത്തലുകൾ അമേരിക്കൻ ഭരണകൂടത്തെ അന്താരാഷ്ട്ര തലത്തിൽ പ്രതിരോധത്തിലാക്കി. അമേരിക്കയ്ക്കു പുറമേ മറ്റു രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെയും, നേതാക്കളുടെയും പരാമർശങ്ങൾ പുറത്തു വരുകയുണ്ടായി. കേബിൾഗേറ്റ് വിവാദം എന്നാണിത് അറിയപ്പെടുന്നത്. ഇതോടെ അസാഞ്ജിനെ ശത്രു എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുവാനും അദ്ദേഹത്തെ പിടികൂടുവാനും അമേരിക്ക ശ്രമങ്ങളാരംഭിച്ചു. അദ്ദേഹത്തെ സഹായിച്ചതായി കരുതുന്ന അമേരിക്കൻ സൈനിക ഉദ്യോഗസ്ഥർക്കെതിരേ "ശത്രുവിന് വിവരം നൽകൽ" എന്ന ഗുരുതരമായ കുറ്റം ചുമത്താനും അമേരിക്ക തീരുമാനിച്ചു.[8]. മുൻ അമേരിക്കൻ സൈനികനായ ബ്രാഡ്‌ലി മാനിങ്ങ് അസാൻജിന് രഹസ്യങ്ങൾ ചോർത്തിക്കൊടുത്തു എന്ന കുറ്റത്തിന്മേൽ ഇപ്പോൾ വിചാരണ നേരിടുകയാണ്. കോൾഗേറ്റ് വിവാദം ലോകത്തുണ്ടാക്കിയത് സമ്മിശ്ര പ്രതികരണമായിരുന്നു. അദ്ദേഹത്തിനെ വീര നായകനായി കാണുകയും, പ്രശംസിക്കുകയും ചെയ്യുന്ന ഒട്ടനവധി പ്രസ്ഥാനങ്ങളും വ്യക്തികളും മുന്നോട്ടു വന്നപ്പോഴും, പല ഭരണകൂടങ്ങളും, വൻ കിട കോർപ്പറേറ്റ് സ്ഥാപനങ്ങളും അദ്ദേഹത്തിന്റേയും വിക്കിലീക്സിന്റേയും ശ്രമങ്ങൾക്ക് തടയിടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അമേരിക്ക, ആസ്ട്രേലിയ, ചൈന തുടങ്ങി ഒട്ടനവധി രാജ്യങ്ങൾ വിക്കിലീക്സ് നിരോധിക്കുകയോ, അതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തു. ഫേസ്ബുക്ക്, ഓൺലൈൻ സാമ്പത്തിക സ്ഥാപനങ്ങളായ വിസ, മാസ്റ്റർകാർഡ്, ആമസോൺ, ആപ്പിൾ ഐ എൻ സി തുടങ്ങിയവ വിക്കിലീക്സിനെതിരെ സേവന നിരോധനങ്ങൾ നടപ്പിലാക്കി. ഇത് വിപുലമായ പ്രതിഷേധങ്ങൾക്കും വിക്കിലീക്സിനോട് അനുഭാവം പ്രകടിപ്പിക്കുന്ന ഹാക്കർ ഗ്രൂപ്പുകളുടെ പ്രതികാര നടപടികൾക്കും കാരണമായി.

അസാൻജിന്റെ കൂടുതൽ വെളിപ്പെടുത്തലുകളും അദ്ദേഹത്തിനു ലഭിച്ചിരുന്ന മാധ്യമശ്രദ്ധയും ഏറ്റവും ഉയർന്നു നിന്നപ്പോൾ, സ്വീഡനിൽ, അദ്ദേഹത്തിനെതിരേ രണ്ട് ലൈംഗികാരോപണങ്ങൾ ഉയരുകയും സ്വീഡിഷ് ഗവൺമെന്റ് അദ്ദേഹത്തെ പിടികൂടാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു. ഇത് അമേരിക്കയുടെ സമ്മർദ്ദത്തിനു വഴങ്ങി കെട്ടിച്ചമച്ച കേസാണെന്ന് വ്യാപകമായ വിമർശനം ഉയരുകയുണ്ടായി. തന്നെ പിടികൂടി അമേരിക്കയ്ക്കു കൈമാറാനുള്ള നടപടികളാണ് നടക്കുന്നതെന്ന് അസാൻജും ആരോപിച്ചു. 2010 നവംബർ-30ന് അസാഞ്ജിനെതിരെ ലൈംഗികാതിക്രമങ്ങളുമായിബന്ധപ്പെട്ട കേസിൽ ഇന്റെർപോളിന്റെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. അറസ്റ്റ് ഭീഷണി മൂലം പല രാജ്യങ്ങളിലായി മാറി മാറി താമസിച്ച അസാൻജ് ഇടയ്ക്ക് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയും മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും സെൻസർഷിപ്പിനെക്കുറിച്ചും അന്വേഷണാത്മക മാധ്യമപ്രവർത്തനത്തെക്കുറിച്ചും അഭിപ്രായങ്ങൾ പങ്കു വെയ്ക്കുകയും ചെയ്തു. കുരുക്ക് മുറുകിയതിനെത്തുടർന്ന് ബ്രിട്ടനിൽ കോടതിയിൽ കീഴടങ്ങിയ അസാഞ്ജിനെ തടവിലാക്കി. 2024 ജൂൺ 25-ന് അദ്ദേഹം ജയിൽ മോചിതനായി. അസാഞ്ജിന് ലോകമെമ്പാടു നിന്നും പിന്തുണ ട്വിറ്റർ, ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹ്യ ശൃംഖലാ വെബ്സൈറ്റുകൾ വഴി ലഭിക്കുന്നുണ്ടായിരുന്നു. ബ്രിട്ടീഷ് കോടതി ഏർപ്പെടുത്തിയ ജാമ്യത്തുക കണ്ടെത്തുവാൻ ഈ പിന്തുണ സഹായകരമായി. അതിനെത്തുടർന്ന് 2010 ഡിസംബർ17 ന് അസാഞ്ജിനു ജാമ്യം ലഭിച്ചു. നാടകീയമായി ലണ്ടനിലെ ഇക്വഡോർ എംബസ്സിയിൽ അഭയം തേടിയ അസാൻജിന്, ഇക്വഡോർ ഭരണകൂടത്തിന്റെ പിന്തുണ ലഭിച്ചു[9]. ഇത് ബ്രിട്ടനും ഇക്വഡോറും തമ്മിലുള്ള ബന്ധങ്ങളിൽ ചെറിയ ഉലച്ചിലുണ്ടാക്കിയെങ്കിലും, ഇക്വഡോർ എംബസ്സിയുടെ പരമാധികാരത്തിൽ കൈകടത്തി അസാൻജിനെ അറസ്റ്റ് ചെയ്യുവൻ ബ്രിട്ടൻ തുനിഞ്ഞിട്ടില്ല. ഒരു കൊല്ലമായി അസാൻജ് ഇക്വഡോർ എംബസ്സി കെട്ടിടത്തിനുള്ളിലാണ്. [10]

അവലംബം

[തിരുത്തുക]
  1. "Julian Assange's mother recalls Magnetic". Australia: Magnetic Times. 7 August 2010. Archived from the original on 2010-11-30. Retrieved 2010-12-02.
  2. Khatchadourian, Raffi (7 June 2010). "No Secrets". The New Yorker.
  3. "ASSANGE, JULIAN PAUL". 30 November 2010. Archived from the original on 2010-12-08. Retrieved 2010-12-02.
  4. Daniel Assange: I never thought WikiLeaks would succeed, Nick Johns-Wickberg, 17 September 2010, Crikey
  5. "വിക്കിലീക്സ് സ്ഥാപകൻ ചരിത്രത്തിലെ ഏറ്റവും വലിയ രഹസ്യചോർച്ചകളിൽ". Time Video. ന്യൂ യോർക്ക്. No date. Archived from the original on 2013-08-25. Retrieved 12 July 2011. {{cite news}}: Check date values in: |date= (help)
  6. "ജൂലിയൻ അസാൻജിന്റെ നാളത്തെ ലോകം: ഔദ്യോഗിക ട്രെയിലർ (വീഡിയോ)". റഷ്യ ടുഡേ. 13 April 2012. Retrieved 25 സെപ്തംബർ 2012. {{cite web}}: Check date values in: |accessdate= (help)
  7. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8743797&tabId=11&contentType=EDITORIAL&BV_ID=@@@[പ്രവർത്തിക്കാത്ത കണ്ണി]
  8. ഡോർലിങ്ങ്, ഫിലിപ് (27 സെപ്തംബർ 2012). "അമേരിക്ക അസാൻജിനെ 'രാജ്യശത്രു' എന്ന് വിളിക്കുന്നു". സിഡ്നി മോണിങ്ങ് ഹെറാൾഡ്. സിഡ്നി. Retrieved 13 ജനുവരി 2013. {{cite news}}: Check date values in: |date= (help); ഈ വാർത്ത ഉൾപ്പെടുത്തിയിരിക്കുന്നത്  : NBC News, 26 സെപ്തംബർ 2012
  9. "ലോകക്കാഴ്ച" (PDF). മലയാളം വാരിക. 2012 ആഗസ്റ്റ് 31. Archived from the original (PDF) on 2016-03-06. Retrieved 2013 മാർച്ച് 02. {{cite news}}: Check date values in: |accessdate= and |date= (help)
  10. "ഒരു വർഷമായി അസാൻജ് ഇക്വഡോർ എംബസ്സിയിൽ". ഹിന്ദു ദിനപത്രം. 19 ജൂൺ 2013.