Jump to content

ജെന്നി ഗാർത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെന്നി ഗാർത്ത്
ജനനം
ജെന്നിഫർ ഈവ് ഗാർത്ത്

(1972-04-03) ഏപ്രിൽ 3, 1972  (52 വയസ്സ്)
തൊഴിൽനടി
സജീവ കാലം1989–ഇതുവരെ
ജീവിതപങ്കാളി(കൾ)
കുട്ടികൾ3

ജെന്നിഫർ ഈവ് ഗാർത്ത്, (ജനനം ഏപ്രിൽ 3, 1972)[1] ഒരു അമേരിക്കൻ അഭിനേത്രിയാണ്. ബെവർലി ഹിൽസ്‍, 90210 ഫ്രാഞ്ചൈസ് (1990 - 2000) എന്ന പരമ്പരയിലൂടനീളമുള്ള കഥാപാത്രമായ കെല്ലി ടെയ്ലർ, ഹാസ്യപരമ്പരയായ വാട്ട് ഐ ലൈക്ക് എബൌട്ട് യു (2002-06) എന്ന ഹാസ്യപരമ്പരയിലെ വാലേറി ടൈലർ, എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെ പ്രശസ്തയാണ്. 2012-ൽ, അവർ സ്വന്തം റിയാലിറ്റി ഷോയായ ജെന്നി ഗാർത്ത്: എ ലിറ്റിൽ ബിറ്റ് കണ്ട്രി ഓൺ സിഎംടിയിൽ അഭിനയിച്ചു.

ജീവിതരേഖ

[തിരുത്തുക]

ഇല്ലിനോയിയിലെ അർബനായിൽ ജോൺ[2], കരോലിൻ ഗാർത്ത് എന്നിവരുടെ പുത്രിയായി ജനിച്ചു. ഏഴ് കുട്ടികളിൽ ഏറ്റവും ഇളയ കുട്ടിയായിരുന്ന ഗാർത്ത് (ദമ്പതികളുടേതു മാത്രമായ ഏക മകൾ) ഇല്ലിനോയിയിലെ സാഡോറസ്, അർക്കോല എന്നിവയ്ക്കിടയിലുള്ള 25 ഏക്കർ വരുന്ന കുതിരാലയത്തിലാണ് ബാല്യകാലം ചെലവഴിച്ചത്. ഇല്ലിനോയിയിലെ തുസ്കോലയിൽ ഈ കുടുംബം അൽപകാലം താമസിച്ചുവെങ്കിലും ഒടുവിൽ, ഗാർട്ടിന് 13 വയസുള്ളപ്പോൾ അരിസോണയിലെ ഗ്ലെൻഡാലെയിൽ സ്ഥിരതാമസമാക്കി. ഡാൻസും മോഡലിംഗും അഭ്യസിച്ച അവർ താമസിയാതെ ഒരു പ്രാദേശക ടാലന്റ് മത്സരവേദിയിൽവച്ച് പുതുപ്രതിഭകളെ തെരയുന്നയാളും ഹോളിവുഡ് മാനേജരുമായിരുന്ന റാൻഡി ജെയിംസിന്റെ കാഴ്ചയിൽപ്പെട്ടു. ഗ്രീൻവേ ഹൈസ്കൂളിൽ ഒരു നവാഗതയായി ചേരുകയും രണ്ടാംവർഷ വിദ്യാർത്ഥിനിയായി അപ്പോളോ ഹൈസ്കൂളിലേക്ക് മാറുകയും ചെയ്തു. ഒരു അഭിനേതാവാകുവാനുള്ള അഭിവാഞ്ജ ഉള്ളിൽ സൂക്ഷിച്ചിരുരന്ന ബാർട്ട്, ലോസ് ആഞ്ചലസിൽ നിന്നു ഒരു ആഡിഷൻ സാമഗ്രികൾ സ്വീകരിക്കുകയും, ഒരു പ്രാദേശിക അഭിനയ പരിശീലകനായിരുന്ന ജീൻ ഫോവ്ലറിനോടൊത്തു പ്രവർത്തിക്കുകയും ചെയ്തു.[3] ലോസ് ആഞ്ജലസിൽ ജെയിംസിനൊപ്പം പ്രവർത്തിക്കാനും പിന്നീട് കാലിഫോർണിയയിൽ നിന്നു ഹൈസ്കൂൾ ഡിപ്ലോമ നേടാനുമുള്ള ലക്ഷ്യത്തെ മുൻനിറുത്തി അവർ ജൂനിയർ വർഷത്തിൽ സ്കൂൾ ഉപേക്ഷിച്ചു.[4] ദിവസവുമുള്ള അഭിനയ ക്ലാസുകളും ഓഡിഷനും തുടരുകയും പിന്നീട് ബ്രാൻഡ് ന്യൂ ലൈഫ് (1989-90) എന്ന എൻബിസി ടെലിവിഷൻ പരമ്പരയിൽ "എറിക മക്ക്രേ" എന്ന വേഷം അവതിരിപ്പിക്കുന്നതിൽ വിജയിക്കുകയും ചെയ്തു.

അഭിനയരംഗം

[തിരുത്തുക]

ടെലിവിഷൻ

[തിരുത്തുക]
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1989 Growing Pains Denise Episode: "Ben and Mike's Excellent Adventure"
1989–90 Brand New Life Ericka McCray 6 episodes
1990 Teen Angel Returns Karrie Donato Series
1990–

2000

Beverly Hills, 90210 Kelly Taylor Main role (292 episodes)
1992 Melrose Place Kelly Taylor 3 episodes
1993 Danielle Steel's Star Crystal Wyatt Movie
1994 Lies of the Heart: The Story of Laurie Kellogg Laurie Kellogg Movie
Without Consent Laura Mills Movie
1995 Falling for You Meg Crane Movie
Larry Sanders Show, TheThe Larry Sanders Show herself Episode: "Larry's Sitcom"
Biker Mice from Mars Angel Revson (voice) Episode: "Hit the Road, Jack"
1996 Unfinished Affair, AnAn Unfinished Affair Sheila Hart Movie
Loss of Innocence, AA Loss of Innocence Chelnicia 'Chel' Bowen Movie
2000–01 $treet, TheThe $treet Gillian Sherman 8 episodes
2001 Watching the Detectives Celeste Movie
2002–06 What I Like About You Valerie "Val" Tyler Main role (86 episodes)
2003 Last Cowboy, TheThe Last Cowboy Jacqueline 'Jake' Cooper Movie
Secret Santa Rebecca Chandler Movie
2006 American Dad! Trudy Lawrence (voice) Episode: "Roger n' Me"
2007 Girl, Positive Sarah Bennett Movie
2008–10 90210 Kelly Taylor 20 episodes
2011 Accidentally in Love Annie Benchley Movie
Christmas Wedding Tail, AA Christmas Wedding Tail Susan Movie
2012 Village People Alexa Movie
Jennie Garth: A Little Bit Country herself Reality series
The Eleventh Victim Hailey Dean Movie
2013 Community Ensign Episode: "Conventions of Space and Time"
Holidaze Melody Movie
2014 മിസ്റ്ററി ഗേൾസ് Charlie Contour Main role (all 10 episodes)
ദ ജെന്നി ഗാർത്ത് പ്രൊജക്റ്റ് Herself Reality series
2016 എ ടൈം ടു ഡാൻസ് Abby Reynolds Movie
2017 റൂപോൾസ് ഡ്രാഗ് റേസ്[5] Guest Judge Reality series; Season 9 guest judge
2018 ദ മിക്ക് herself Episode: "The Climb"
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1996 പവർ 98 ഷാരോൺ പെൻ
1997 മൈ ബ്രദേർസ് വാർ മേരി ഫാഗൻ ബെയ്ലി
2005 സ്റ്റെവീ ഗ്രിഫിൻ: ദ അൺടോൾഡ് സ്റ്റോറി കെല്ലി ടെയിലർ വീഡിയോ; ശബ്ദ കഥാപാത്രം

അവലംബം

[തിരുത്തുക]
  1. "Best Birthday Wishes for Jennie Garth". People.com. April 3, 2011. Archived from the original on 2011-05-05. Retrieved August 16, 2012. The 90210 star is 39 today.
  2. "Jennie Garth".
  3. Garth, Jenny (2014). Deep Thoughts From A Hollywood Blonde. New York: Penguin Group. p. 40. ISBN 978-1-101-63067-9.
  4. "About Jennie Garth: Trivia and Fast Facts". jenniegarth.org. Archived from the original on 2009-08-02. Retrieved May 31, 2013.
  5. "Sneak Peek: 9021-HO - RuPaul's Drag Race | LOGOtv". Logo TV. Archived from the original on 2017-05-06. Retrieved 2017-05-02.