തൂമ്പ
ദൃശ്യരൂപം
മണ്ണ് ഇളക്കാൻ ഉപേയാഗിക്കുന്ന ഉപകരണമാണ് തൂമ്പ. ചതുരത്തിൽ ഉള്ള ഉറപ്പേറിയ ഉരുക്ക് പാളിയാണ് തൂമ്പയുടെ പ്രധാനഭാഗം. ഏറെക്കുറെ ചതുരാകൃതിയിലുള്ള ഇതിന്റെ ഒരുവശം മൂർച്ചയുള്ള വീതിയുള്ള ഭാഗമായിരിക്കും. ഇതിനു തൊട്ടെതിർവശത്ത് ഒരു ദ്വാരം ഉണ്ടായിരിക്കും. ഈ ദ്വാരത്തിലൂടെ തടി കൊണ്ടു നിർമിച്ച ഒരു പിടി ഉറപ്പിച്ചിരിക്കും. തൂമ്പക്കൈ, താഴി എന്നിങ്ങനെയുള്ള പേരുകളിൽ ഈ പിടി അറിയപ്പെടുന്നു. പറമ്പ് കിളയ്ക്കുക, കൂടിക്കിടക്കുന്ന മണ്ണ്, ചരൽ തുടങ്ങിയവ നീക്കം ചെയ്യുക, നിരപ്പാക്കുക എന്നീ ആവശ്യങ്ങൾക്ക് തൂമ്പ ഉപയോഗിക്കുന്നു.
പലതരം തൂമ്പകൾ
[തിരുത്തുക]- കൈക്കോട്ട്
- മൺവെട്ടി അഥവാ പടന്ന
- മമ്മട്ടി - വീതിയേറിയ ഈ തൂമ്പ മണൽ കോരുവാനും പുല്ലു ചെത്തുവാനുമാണ് കൂടുതലായും ഉപയോഗിക്കുന്നത്.