മയ്റീഡ് കോറിഗൻ
ദൃശ്യരൂപം
മയ്റീഡ് കോറിഗൻ മഗ്വിർ | |
---|---|
ജനനം | മയ്റീഡ് കോറിഗൻ 27 ജനുവരി 1944 Belfast, Northern Ireland |
മറ്റ് പേരുകൾ | മയ്റീഡ് കോറിഗൻ മഗ്വിർ |
കലാലയം | Irish School of Ecumenics |
സംഘടന(കൾ) | The Peace People, The Nobel Women's Initiative |
അറിയപ്പെടുന്നത് | International social activist |
1976-ൽ ബെറ്റി വില്യംസിനൊപ്പം സമാധാന സംരംഭങ്ങൾക്കുളള നോബൽ സമ്മാനം നേടിയ വനിതയാണ് മയ്റീഡ് കോറിഗൻ . 1976-ലെ ഈ പുരസ്കാരം പ്രഖ്യാപിച്ചത് 1977-ലായിരുന്നു.അയർലൻഡിൽ സമാധാനത്തിനും അനുരഞ്ജനത്തിനുമായുളള അവരുടെ നിർഭയമായ പോരാട്ടമാണ് ലോകശ്രദ്ധ പിടിച്ചു പറ്റിയത്.[1]
ജീവിതരേഖ
[തിരുത്തുക]1944 ജനവരി 27-ന് ഉത്തര അയർലന്ഡിലെ ബെഫാസ്റ്റിൽ ഒരു ദരിദ്ര കുടുംബത്തിലാണ് ജനിച്ചത്. അഞ്ചു സഹോദരിമാരും രണ്ടു സഹോദരന്മാരുമടങ്ങിയ വലിയ കുടുംബമായിരുന്നു മയ്റീഡിന്റേത്. പതിനാറു വയസു മുതൽ ടൈപ്പിസ്റ്റായും സെക്രട്ടറിയായും ജോലി നോക്കി. പിന്നീട് ബെറ്റി വില്യംസിനോടൊപ്പം സമാധാന സംരംഭങ്ങളിലേർപ്പെട്ടു.