മാൻഹാട്ടൻ
മാൻഹാട്ടൻ Manhattan New York County | |
---|---|
Borough of New York City | |
Manhattan, New York | |
Midtown Manhattan at dusk, as seen southward from Rockefeller Center in January 2006. | |
Borough of Manhattan shown in orange. | |
Country | United States |
State | New York |
County | New York |
City | New York |
Settled | 1624 |
• Borough President | Scott Stringer (D) — (Borough of Manhattan) |
• District Attorney | Cyrus Vance, Jr. — (New York County) |
• ആകെ | 33.77 ച മൈ (87.5 ച.കി.മീ.) |
• ഭൂമി | 22.96 ച മൈ (59.5 ച.കി.മീ.) |
• ജലം | 10.81 ച മൈ (28.0 ച.കി.മീ.) |
(2012) | |
• ആകെ | 1,619,090 |
• ജനസാന്ദ്രത | 70,517.9/ച മൈ (27,227.1/ച.കി.മീ.) |
• Demonym | Manhattanite |
സമയമേഖല | UTC-5 (EST) |
• Summer (DST) | UTC-4 (EDT) |
വെബ്സൈറ്റ് | www |
ന്യൂയോർക്ക് നഗരത്തിന്റെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരഭാഗമാണ് മാൻഹാട്ടൻ. ന്യൂയോർക്കിലെ അഞ്ച് ഉപഭരണപ്രദേശങ്ങളിൽ (ബറോകൾ) വിസ്തീർണത്താൽ ഏറ്റവും ചെറുതാണ് ഇത്. മാൻഹാട്ടൻ ബറോയുടെ സിംഹഭാഗവും ഹഡ്സൻ നദിയുടെ നദീമുഖത്തായി സ്ഥിതി ചെയ്യുന്ന മാൻഹാട്ടൻ ദ്വീപാണ്. പുരാതനകാലത്ത് റെഡ് ഇന്ത്യക്കാർ നിവസിച്ചിരുന്ന ഈ ഭൂവിഭാഗം യൂറോപ്യന്മാരുടെ വരവോടെ ആദ്യം ഡച്ചുകാരുടെ കയ്യിലായി. മാൻഹാട്ടൻ ദ്വീപിൽ നിർമിച്ച ആംസ്റ്റർഡാം കോട്ട കേന്ദ്രമാക്കി ഭരിച്ചിരുന്ന ഡച്ച് കോളനി പിന്നീട് ബ്രിട്ടീഷുകാർ പിടിച്ചെടുക്കുകയായിരുന്നു.
ന്യൂയോർക്കിനെ ലോകത്തിന്റെ തന്നെ സാമ്പത്തിക തലസ്ഥാനങ്ങളിൽ ഒന്നായി ഗണിക്കപ്പെട്ടു വരുമ്പോൾ[1] അമേരിക്കയുടെ സാമ്പത്തിക സാംസ്കാരിക കേന്ദ്രമായി മാൻഹാട്ടനെ കണക്കാക്കാറുണ്ട്[2]. അമേരിക്കയിലെ പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്', നാസ്ഡാക്ക്' എന്നിവ ഉൾപ്പെടുന്ന പ്രസിദ്ധ സാമ്പത്തിക കേന്ദ്രം വാൾ സ്ട്രീറ്റ് ഇവിടെയാണ്. കൂടാതെ ന്യൂയോർക്ക് നഗരത്തിന്റെ ഭരണകെന്ദ്രവും ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനവും മാൻഹാട്ടനിലാണ്.
അവലംബം
[തിരുത്തുക]- ↑ http://www.marketwatch.com/story/london-lags-new-york-as-world-financial-capital-2012-11-12
- ↑ www.nytimes.com/2007/09/16/nyregion/thecity/16toug.html?pagewanted=2&_r=2&