Jump to content

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ
ജനുവരി 15, 1929 – ഏപ്രിൽ 4, 1968

ജനനം: (1929-01-15)ജനുവരി 15, 1929
ജനന സ്ഥലം: അറ്റ്ലാന്റ, ജോർജിയ, അമേരിക്കൻ ഐക്യനാടുകൾ
മരണം: ഏപ്രിൽ 4, 1968(1968-04-04) (പ്രായം 39)
മരണ സ്ഥലം: മെംഫിസ് , ടെന്നസി
മുന്നണി: അമേരിക്കയിലെ പൗരാവകാശ പ്രവർത്തനങ്ങൾ കറുത്തവർക്ക് വേണ്ടി പോരാടി

അമേരിക്കയിൽ കറുത്തവർഗ്ഗക്കാർക്ക് പൗരാവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി പ്രവർത്തിച്ച പ്രധാനനേതാക്കളിൽ ഒരാളാണ് മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ (1929 ജനുവരി 15- 1968 ഏപ്രിൽ 4). വർണ്ണവിവേചനത്തിനെതിരെയുള്ള സമരം അദ്ദേഹത്തിനു 1964ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്തു. 1955-1956ലെ മോണ്ട്ഗോമറി ബസ് ബഹിഷ്കരണസമരത്തിനു നേതൃത്വം നൽകിയത് കിംഗ് ആയിരുന്നു. 1963ൽ അദ്ദേഹം വാഷിങ്ങ്ടണിലേക്ക് നടത്തിയ മാർച്ചിലെ 'എനിക്കൊരു സ്വപ്നമുണ്ട്' (I Have a Dream) എന്ന പ്രസംഗം വളരെ പ്രശസ്തമാണ്[1]. 1968 ഏപ്രിൽ 4നു ടെന്നസി സംസ്ഥാനത്തിലെ മെംഫിസ് നഗരത്തിലെ ലൊറേൻ മോട്ടലിൽ ജയിംസ് ഏൾ റേ എന്ന വെള്ളക്കാരന്റെ വെടിയേറ്റ് കിംഗ് മരണമടഞ്ഞു. അദ്ദേഹം ഒരു നല്ല വ്യക്തി ആയിരുന്നു

ആദ്യകാല ജീവിതം

[തിരുത്തുക]

റവറന്റ് മാർട്ടിൻ ലൂതർ കിംഗ് സീനിയർ, അൽബെർട്ട വില്ല്യംസ് കിംഗ് എന്നിവരുടെ പുത്രനായി 1929 ജനുവരി 15നു അറ്റ്ലാന്റയിലാണ് ജനിച്ചത്. പിതാവിന്റെ ആദ്യനാമധേയം മൈക്കൽ കിംഗ് എന്നായിരുന്നതിനാൽ മൈക്കൽ ലൂതർ കിംഗ് ജൂനിയർ എന്നായിരുന്നു ആദ്യത്തെ പേര്. 1935ൽ മൈക്കൽ കിംഗ് സീനിയർ,american പ്രൊട്ടസ്റ്റന്റായിരുന്ന മാർട്ടിൻ ലൂഥറിനോടുള്ള ബഹുമാനാർഥം, തന്റെ പേര് മാർട്ടിൻ ലൂഥർ കിംഗ് സീനിയർ എന്നും പുത്രന്റെ പേർ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ എന്നും മാറ്റി. ഈ ദമ്പതികൾക്ക് വില്ലി ക്രിസ്റ്റീൻ (ജനനം 1927 സെപ്റ്റംബർ 11) എന്നൊരു പുത്രിയും ആൽഫ്രഡ് ഡാനിയേൽ (1930 ജൂലൈ 30 - 1969 ജൂലൈ 1) എന്ന പുത്രനുമുണ്ടായിരുന്നു.

വിദ്യാഭ്യാസം

[തിരുത്തുക]

15ആം വയസ്സിൽ മോർഹൊസ് കോളേജിൽ ചേർന്ന മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ, 1948ൽ സോഷ്യോളജിയിൽ ബി. എ ബിരുദം കരസ്ഥമാക്കി. തുടർന്ന്, പെൻസിൽവാനിയ സംസ്ഥാനത്തിലെ ചെസ്റ്റർ നഗരത്തിലെ ക്രോസർ തിയോളജിക്കൽ സെമിനാരിയിൽനിന്നും, 1951ൽ ബാച്ചിലർ ഓഫ് ഡിവൈനിറ്റി ഡിഗ്രി കരസ്ഥമാക്കുകയും ചെയ്തു. ബോസ്റ്റൺ യൂണിവേർസിറ്റിയിൽനിന്നും 1955ൽ സിസ്റ്റമിക്തിയോളജിയിൽ ഡോക്റ്ററേറ്റ് നേടി. 1953ൽ തന്റെ ഇരുപത്തി നാലാമത്തെ വയസ്സിൽ അദ്ദേഹം അലബാമ സംസ്ഥാനത്തിലെ മോണ്ട്ഗോമറിയിലെ ഡെക്സ്റ്റർ അവന്യൂ ബാപ്റ്റിസ്റ്റ് പള്ളിയിൽ പാസ്റ്ററായി.

പൗരാവകാശത്തിനു വേണ്ടിയുള്ള പ്രവൃത്തികൾ 1953-1968

[തിരുത്തുക]

മോണ്ട്ഗോമറി ബസ് ബഹിഷ്കരണസമരം 1955

[തിരുത്തുക]

1955 ഡിസംബർ ഒന്നാം തീയതി കറുത്ത വർഗ്ഗക്കാരിയായ റോസ പാർക്സ്, ഒരു വെള്ളക്കാരനു ബസ്സിൽ സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിനാൽ, ജിം ക്രോ നിയമലംഘനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ഇതിനെത്തുടർന്ന് മോണ്ട്ഗോമറിയിലെ എൻ. എ. എ. സി. പി തലവനായിരുന്ന ഇ. ഡി. നിക്സൺ ആസൂത്രണം ചെയ്ത മോണ്ട്ഗോമറി ബസ് ബഹിഷ്കരണസമരം നയിച്ചത് കിംഗായിരുന്നു. 385 ദിവസം നീണ്ടുനിന്ന ഈ സമരത്തിനിടെ കിംഗ് അറസ്റ്റ് ചെയ്യപ്പെടുകയും അദ്ദേഹത്തിന്റെ വീടിനുനേരെ ബോംബാക്രമണമുണ്ടാവുകയും ചെയ്തു. അലബാമയിലെ യു. എസ്. ജില്ലാക്കോടതി ഈ കേസിൽ പ്രക്ഷോഭകർക്കനുകൂലമായി വിധി പ്രഖ്യാപിക്കുകയും മോണ്ട്ഗോമറിയിലെ ബസ്സുകളിൽ വെള്ളക്കാർക്ക് പ്രത്യേകസീറ്റുകൾ നിലവിലുണ്ടായിരുന്നത് നിർത്തലാക്കുകയും ചെയ്തു.[2]

1963 ആഗസ്ത് 28ന് മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ പ്രസിദ്ധമായ പ്രസംഗങ്ങളിലൊന്നാണ് "എനിക്കൊരു സ്വപ്നമുണ്ട്...." . വാഷിംഗ്ടൺ ഡി.സിയിലെ ഏബ്രഹാം ലിങ്കണിന്റെ സ്മാരകത്തിനിനു എതിർവശത്തുള്ള 'നാഷണൽ മാളി'ലായിരുന്നു ഈ പ്രസംഗം. കിംഗിന്റെ നേതൃത്വത്തിൽ കറുത്തവർഗക്കാർ whitehous നടത്തിയ ഈ മാർച്ചിന്റെയും പ്രസംഗത്തിന്റെയും അനുസ്മരണങ്ങൾ വിപുലമായി 2013 ഓഗസ്റ്റിൽ ആഘോഷിച്ചിരുന്നു.[3][4]

" എനിക്കൊരു സ്വപ്നമുണ്ട്; ഈ രാജ്യം അതിൻറെ യഥാർഥ അന്തഃസത്തയിലേക്ക് ഉയിർത്തെഴുന്നേൽക്കുന്ന ഒരുദിനം വരും. എല്ലാ മനുഷ്യരും തുല്യരായാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന സത്യം അന്നു നമ്മൾ ഉയർത്തിപ്പിടിക്കും. എനിക്കൊരു സ്വപ്നമുണ്ട് അടിമകളുടെയും ഉടമകളുടെയും മക്കൾക്ക് ഒരേ മേശയ്ക്കുചുറ്റും സഹോദരന്മാരെപ്പോലെ ഇരിക്കാൻ കഴിയുന്ന ഒരു ദിനം. "

എനിക്കൊരു സ്വപ്നമുണ്ട് എന്ന പ്രസംഗത്തിൽ നിന്നും

അവലംബം

[തിരുത്തുക]
  1. http://americanrhetoric.com/top100speechesall.html
  2. http://www.nps.gov/archive/malu/documents/browder_v_gayle.htm
  3. "മറക്കുമോ ലോകം കിംഗിനെ". മംഗളം. August 25, 2013. Archived from the original on 2013-08-29. Retrieved 2013 ഓഗസ്റ്റ് 28. {{cite news}}: Check date values in: |accessdate= (help)
  4. "എനിക്കൊരു സ്വപ്നമുണ്ട്". മാതൃഭൂമി. Archived from the original on 2013-08-27. Retrieved 2013 ഓഗസ്റ്റ് 28. {{cite news}}: Check date values in: |accessdate= (help)

പുറം കണ്ണികൾ

[തിരുത്തുക]