Jump to content

യാങ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമേരിക്കയ്ക്ക് വെളിയിൽ അമേരിക്കക്കാരെ പൊതുവെ വിവക്ഷിക്കാനുപയോഗിക്കുന്ന ഗ്രാമ്യപദം. ഇതിന്റെ ഉദ്ഭവത്തെക്കുറിച്ചു വ്യക്തമായ അറിവില്ല. ഡച്ചുഭാഷയിൽനിന്നാവാമെന്ന് നിഗമനം. അമേരിക്കയിൽ, കോളനിവാഴ്ചക്കാരുടെ ആവാസപ്രദേശമായ ന്യൂ ഇംഗ്ലണ്ട് പ്രദേശത്തു വസിക്കുന്ന വെള്ളക്കാരെ `യാങ്കികൾ' എന്ന് മറ്റ് അമേരിക്കക്കാർ വിളിക്കാറു്. യു.എസിന്റെ തെക്കൻ സ്റ്റേറ്റുകളിൽ വസിക്കുന്നവർ വടക്കൻ സ്റ്റേറ്റുകാരെ `യാങ്കികൾ' എന്നു വിളിക്കും. ആഭ്യന്തരയുദ്ധത്തിന്റെ നാളുകൾ മുതൽ ഈ പരിഹാസ സംബോധന നിലനില്ക്കുന്നു.