റെബേക്ക ഹാൾ
റെബേക്ക ഹാൾ | |
---|---|
ജനനം | റേബേക്ക് മരിയ ഹാളഅ 3 മേയ് 1982 |
കലാലയം | സെൻറ് കാതറീൻസ് കോളജ്, കേംബ്രിഡ്ജ് |
തൊഴിൽ | നടി |
സജീവ കാലം | 1992–ഇതുവരെ |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 1 |
മാതാപിതാക്ക(ൾ) | |
ബന്ധുക്കൾ |
|
റെബേക്ക മരിയ ഹാൾ (ജനനം: 3 മെയ് 1982) ഒരു ബ്രിട്ടീഷ് നടിയാണ്. 1992-ൽ പിതാവ് പീറ്റർ ഹാൾ സംവിധാനം ചെയ്ത ദ കമോമൈൽ ലോൺ എന്ന നോവലിന്റെ ടെലിവിഷൻ ആവിഷ്കാരത്തിലൂടടെ പത്താം വയസ്സിലാണ് റെബേക്ക ഹാൾ അഭിനയ രംഗത്തേയ്ക്ക് അരങ്ങേറിയത്. അവരുടെ പ്രൊഫഷണൽ അരങ്ങേറ്റം പിതാവിന്റെ 2002 ലെ മിസ്സിസ് വാറൻസ് പ്രൊഫഷൻ എന്ന നാടകത്തിലൂടെയായിരുന്നു. ഇത് മികച്ച അവലോകനങ്ങൾ നേടിയതോടൊപ്പം ഇയാൻ ചാൾസൺ അവാർഡ് കരസ്ഥമാക്കുന്നതിനും സാധിച്ചു.
സ്റ്റാർട്ടർ ഫോർ 10 (2006) എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചതിനുശേഷം, അതേ വർഷം തന്നെ ക്രിസ്റ്റഫർ നോളന്റെ ത്രില്ലർ ചിത്രമായ ദി പ്രസ്റ്റീജിൽ ഹാളിന് ഒരു മികച്ച വേഷം ലഭിച്ചു. 2008 ൽ വുഡി അല്ലന്റെ റൊമാന്റിക് കോമഡി-നാടകീയ ചിത്രമായ വിക്കി ക്രിസ്റ്റീന ബാഴ്‌സലോണയിൽ വിക്കി എന്ന കഥാപാത്രമായി അഭിനയിക്കുകയും ഇതിന് മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശം ലഭിക്കുകയും ചെയ്തു. തുടർന്ന് റോൺ ഹോവാർഡിന്റെ ചരിത്ര നാടകമായ ഫ്രോസ്റ്റ് / നിക്സൺ (2008), ബെൻ അഫ്ലെക്കിന്റെ ക്രൈം നാടകീയ ചിത്രം ദി ടൌൺ (2010), ഹൊറർ ത്രില്ലർ ദി അവേക്കിംഗ് (2011), സൂപ്പർഹീറോ സിനിമ അയൺ മാൻ 3 (2013) , സയൻസ് ഫിക്ഷൻ സിനിമ ട്രാൻസ്‌സെൻഡൻസ് (2014), സൈക്കോളജിക്കൽ ത്രില്ലർ ദി ഗിഫ്റ്റ് (2015), ജീവചരിത്ര നാടകീയ ചിത്രം പ്രൊഫസർ മാർസ്റ്റൺ ആൻഡ് വണ്ടർ വുമൺ (2017) തുടങ്ങിയ അവർ സിനിമകളിൽ വ്യത്യസ്ഥ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ക്രിസ്റ്റീൻ എന്ന ജീവചരിത്ര സിനിമയിലെ റിപ്പോർട്ടർ ക്രിസ്റ്റിൻ ചബ്ബക്കിനെ അവതരിപ്പിച്ചതിന്റെപേരിൽ 2016 ൽ ഹാൾ നിരൂപകപ്രശംസ നേടിയിരുന്നു.[1]
അവലംബം
[തിരുത്തുക]- ↑ M. Smith, Nigel (24 January 2016). "Christine review: Rebecca Hall astonishes in real-life horror story". The Guardian. Retrieved 25 September 2016.