റ്റാബിപ്പൂച്ച
റ്റാബി പൂച്ച എന്നത് എല്ലാ നാട്ടിൻപുറങ്ങളിലെ വീടുകളിലും കാണപ്പെടുന്ന സാധാരണയിനം വീട്ടുപൂച്ചകളാണ്. നെറ്റിയിൽ എം ആകൃതിയിലുള്ള അടയാളമാണ് ഇവയുടെ പ്രത്യേകത. "റ്റാബി" എന്നത് പൂച്ചയുടെ ഒരു ഇനമല്ല, മറിച്ച് ഒരു പ്രത്യേകതരം പൂച്ചയിനങ്ങളിലുടെ നെറ്റിയിൽ കാണപ്പെടുന്ന എം ആകൃതിയിലുള്ള ഒരു തോൽകുറികൾക്കുള്ള വിശേഷണമാണ് റ്റാബി.
ലോകമെമ്പാടുമുള്ള മിക്സഡ് ബ്രീഡ് പൂച്ചകളുടെ പൊതു ഇനസംഖ്യയിൽ ഇത് വളരെ സാധാരണമാണ്. സ്വാഭാവികമായി കാണപ്പെടുന്ന റ്റാബി പാറ്റേൺ, വളർത്തുമൃഗങ്ങളുടെ നേരിട്ടുള്ള പൂർവ്വികരുമായുള്ള അവരുടെ അടുത്ത ബന്ധത്തെ അടിസ്ഥാനമാക്കി ഉരുത്തിരിയുന്നതാണ്. ആഫ്രിക്കൻ കാട്ടുപൂച്ച (ഫെലിസ് ലൈബിക ലൈബിക) യൂറോപ്യൻ കാട്ടുപൂച്ച (ഫെലിസ സിൽവെസ്ട്രിസ്), ഏഷ്യൻ കാട്ടുപൂച്ച (ഫെലിസ ലൈബിക ഓർണറ്റ) ഇവയ്ക്കെല്ലാം ഇത്തരത്തിലുള്ള തോൽക്കുറിയും , നിറവും സമാനമായി കാണപ്പെടുന്നുണ്ട്. റ്റാബി വളർത്തുമൃഗങ്ങളെക്കുറിച്ചുള്ള ഒരു ജനിതക പഠനത്തിൽ കുറഞ്ഞത് അഞ്ച് പൂർവ്വികരെയെങ്കിലും കണ്ടെത്തിയിട്ടുണ്ട്.[1][2]
ചിത്രശാല
[തിരുത്തുക]
-
ഓറഞ്ചു നിറത്തിലുള്ള ഒരു റ്റാബി പൂച്ചയുടെ ചിത്രം
-
ഇത് മാക്രെൽ റ്റാബി
-
വെള്ളോറഞ്ച് നിറത്തിലുള്ള റ്റാബി പൂച്ച
-
'ഇത് ഈജിപ്ത്തിയൻ മ്യാവ്' ചാര നിറത്തിലുള്ള റ്റാബി പൂച്ച
-
'ബ്രിട്ടീഷ് ഷോർട്ട് ഹെയർ റ്റാബി പൂച്ച'
-
'ബ്ലാക് റ്റൊർട്ടോയിസെഷെൽ'
-
പല നിറങ്ങൾ കലർന്നുള്ള തോൽച്ചട്ടയുള്ള ഒരു റ്റാബി പൂച്ച
-
'കറുത്ത ടാബി പോയിൻ്റ് റാഗ്ഡോൾ
-
'കറുത്ത റോസാപ്പൂവുള്ള ടാബി ബംഗാൾ
-
'കറുപ്പ് പരിഷ്കരിച്ച ക്ലാസിക് ടാബി സോകോക്ക്.'
അവലംബം
[തിരുത്തുക]- ↑ Driscoll, Carlos A.; Menotti-Raymond, Marilyn; Roca, Alfred L.; Hupe, Karsten; Johnson, Warren E.; Geffen, Eli; Harley, Eric H.; Delibes, Miguel; Pontier, Dominique (27 July 2007). "The Near Eastern Origin of Cat Domestication". Science. 317 (5837): 519–523. doi:10.1126/science.1139518. PMC 5612713. PMID 17600185. Archived from the original on 5 June 2023. Retrieved 26 April 2023.
- ↑ Driscoll, Carlos A.; Clutton-Brock, Juliet; Kitchener, Andrew C.; O'Brien, Stephen J. (June 2009). "The Taming of the Cat". Scientific American. 300 (6): 68–75. doi:10.1038/scientificamerican0609-68. Archived from the original on 26 April 2023. Retrieved 26 April 2023.