Jump to content

വിക്കറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രിക്കറ്റ് എന്ന കളിയുമായി ബന്ധപ്പെട്ട ഒരു പദമാണ്‌ വിക്കറ്റ്. ഇംഗ്ലീഷിൽ Wicket എന്നു പറയുന്നു. ക്രിക്കറ്റിൽ വിക്കറ്റിനു വ്യത്യസ്തമായ നിർ‌വചനങ്ങളുണ്ട്.

വിക്കറ്റിന്റെ നിർ‌വചനങ്ങൾ

[തിരുത്തുക]
ഓരോ വിക്കറ്റും മൂന്ന് സ്റ്റം‌പുകൾ ചേർന്നുള്ളതാണ്‌. മുനയുള്ള ഭാഗം ഗ്രൗണ്ടിൽ ഉറപ്പിക്കും, സ്റ്റം‌പിന്റെ മുകളിലാണ്‌ ബെയിൽസുകൾ വയ്ക്കുന്നത്.

സ്റ്റം‌പുകൾ

[തിരുത്തുക]

പിച്ചുകളുടെ രണ്ടറ്റത്തായി സ്ഥാപിച്ചിട്ടുള്ള കുറ്റികളേയും ബെയിൽസുകളേയുമാണ്‌ സാധാരണയായി വിക്കറ്റ് എന്നു വിളിക്കുന്നത്[1] . വിക്കറ്റുകൾ സം‌രക്ഷിക്കേണ്ട ചുമതല ബാറ്റ്സ്മാനാണുള്ളത്. ബൗളർ എറിയുന്ന പന്തുകൾ വിക്കറ്റിൽ കൊള്ളാതെ ബാറ്റ്സ്മാൻ തന്റെ ബാറ്റുപയോഗിച്ച് അടിച്ചുകളയുന്നു.

പണ്ട് കാലത്ത് ക്രിക്കറ്റ് കളിയ്ക്ക് ഇപ്പോഴത്തേ പോലെ മൂന്ന് സ്റ്റം‌പുകൾക്ക് പകരം രണ്ടെണ്ണമായിരുന്നു ഉപയോഗിച്ചിരുന്നത്.രണ്ട് കുറ്റികളുടെ മുകളിലായി ഒരു ബെയിൽസും വച്ചിരുന്നു. ഇതിന്‌ ഒരു ചെറു വാതിലിന്റെ(ഇംഗ്ലീഷിൽ Wicket Gate എന്നത് ചെറു വാതിലുകളാണ്‌) രൂപസാദൃശ്യം ഉള്ളതുകെണ്ട് വിക്കറ്റ് എന്ന പേരു കിട്ടി. ക്രിക്കറ്റിൽ ഇപ്പോഴത്തേപോലെ മൂന്ന് സ്റ്റം‌പുകൾ ഉപയോഗിച്ചു തുടങ്ങിയത് 1775ലാണ്‌.

കഴിഞ്ഞ 300 വർഷങ്ങൾ‌ക്കുള്ളിൽ പല തവണ വിക്കറ്റുകളുടെ ആകൃതിയ്ക്കും വലിപ്പത്തിനും മാറ്റങ്ങൾ വന്നിട്ടുണ്ട്. വിക്കറ്റിന്റെ ആകൃതിയും വലിപ്പവും ക്രിക്കറ്റിന്റെ എട്ടാമത്തെ നിയമത്തിലാണ്‌ ഉൾക്കൊള്ളിച്ചിരിയ്ക്കുന്നത് അതു പ്രകാരം

  • നിയമം 8: വിക്കറ്റ്:28 ഇഞ്ച്(71 സെ.മി.) നീളമുള്ള മൂന്ന് മരകുറ്റികൾ.സ്റ്റം‌പുകൾ പിച്ചിന്റെ രണ്ടറ്റത്തായി ഓരോ സ്റ്റം‌പുകൾക്കിടയിലും തുല്യ അകലം വരത്തക്കവണ്ണം സ്ഥാപിക്കണം. മൂന്ന് സ്റ്റം‌പുകൾ 9 ഇഞ്ച്(23 സെ.മി.) അകലത്തിൽ സ്ഥാപിക്കണം. തടികൊണ്ടുള്ള രണ്ട് ബയിലുകളും വിക്കറ്റിനു മുകളിലായാണ്‌ വയ്ക്കേണ്ടത്. ബയിലുകൾ പുറത്തേയ്ക്ക് 0.5 ഇഞ്ച്(1.3 സെ.മി.) കൂടുതൽ തള്ളി നിൽക്കാൻ പാടില്ല. ജൂനിയർ ക്രിക്കറ്റിന്റെ ബെയിലുകൾക്ക് സീനിയർ ക്രിക്കറ്റ് ബെയിലുകളേക്കാൾ വലിപ്പം കുറവാണ്‌. ബെയിലുകളുടെ സ്ഥാനം ശരിയായ രീതിയിലാണോ എന്ന് നോക്കേണ്ട കടമ അമ്പയർ‌മാർക്കാണ്‌. കൂടുതൽ വിവരങ്ങൾ ക്രിക്കറ്റ് നിയമം അപ്പെൻഡിക്സ് A യിൽ കാണാം.

ബാറ്റ്സ്മാനെ പുറത്താക്കൽ

[തിരുത്തുക]

ബാറ്റ്സ്മാനെ പുറത്താക്കുന്ന സന്ദർഭങ്ങളിലും വിക്കറ്റ് എന്ന് പ്രയോഗിക്കാറുണ്ട്. ബാറ്റ്സ്മാൻ പുറത്താകുമ്പോൾ വിക്കറ്റ് നഷ്ടപെട്ടു എന്നു പറയും. ബാറ്റ്സ്മാനെ പുറത്താക്കുന്ന ബൗളർ വിക്കറ്റ് നേടി എന്നും പറയും. ഒരു ബൗളറുടെ കഴിവുകൾ അംഗീകരിക്കുന്നത് കൂടുതൽ വിക്കറ്റ് നേടുന്നതിലാണ്‌.

കൂട്ട് കെട്ട്

[തിരുത്തുക]

രണ്ട് ബാറ്റ്സ്മാന്മാർ ഒരുമിച്ച് ഒരു ഇന്നിംഗ്സിൽ നേടുന്ന റൺസാണ്‌ കൂട്ട്കെട്ട്. ഇതിൽ ആരെങ്കിലും ഒരാൾ പുറത്താകുമ്പോഴുള്ള വിക്കറ്റ് ആണ്‌ എത്രാമത്തെ കൂട്ട്കെട്ട് എന്നു നിശ്ചയിക്കുന്നത്.

  • ഒന്നാം വിക്കറ്റ് കൂട്ട്കെട്ട് ഇന്നിംഗ്സ് തുടങ്ങി ആദ്യ ബാറ്റ്സ്മാൻ പുറത്താകുന്നതു വരെ.
  • രണ്ടാം വിക്കറ്റ് കൂട്ട്കെട്ട് ആദ്യ ബാറ്റ്സ്മാൻ പുറത്തായറ്റിനു ശേഷം രണ്ടാം ബാറ്റ്സ്മാൻ പുറത്താകുന്നതുവരെ
  • പത്താം വിക്കറ്റ് അഥവാ അവസാന വിക്കറ്റ് ഒൻപതാമതെ വിക്കറ്റ് പോയതിനു ശേഷം പത്താമതെ ബാറ്റ്സ്മാൻ പുറത്താകുന്നത് വരെ.

വിക്കറ്റുകൾക്ക് വിജയം

[തിരുത്തുക]

ക്രിക്കറ്റിൽ ഒരു ടീം വിജയിക്കുന്നത് റൺസുകൾക്കോ വിക്കറ്റുകൾക്കോ ആണ്‌.വിക്കറ്റുകൾക്ക് വിജയിക്കുന്നത് രണ്ടാമത് ബാറ്റു ചെയ്യുന്ന ടീമാണ്‌. രണ്ടാമത് ബാറ്റു ചെയ്യുന്ന ടീം വിജയ ലക്ഷ്യം കാണുമ്പോൾ തങ്ങളുടെ എത്ര വിക്കറ്റുകൾ കൂടി ശേഷിക്കുന്നു എന്നതാണ്‌ എത്ര വിക്കറ്റിനു വിജയിച്ചു എന്നു പറയുന്നത്.

ഉദാഹരണത്തിന്‌ രണ്ടാമത് ബാറ്റുചെയ്ത ടീം വിജയിച്ചപ്പോൾ ഏഴു വിക്കറ്റുകൾ നഷ്ടപെട്ടിട്ടുണ്ടെങ്കിൽ ആ ടീം മൂന്ന് വിക്കറ്റുകൾക്ക് വിജയിച്ചു എന്നു പറയാം.

പിച്ച്

[തിരുത്തുക]

ക്രിക്കറ്റ് പിച്ചുകളേ സൂചിപ്പിക്കാനും വിക്കറ്റ് എന്ന പദം പലപ്പോഴും ഉപയോഗിക്കാറുണ്ട്. എന്നാൽ ക്രിക്കറ്റ് നിയമങ്ങളനുസരിച്ച്‌ ഈ പ്രയോഗം തെറ്റാണ്‌, എന്നിരുന്നാലും ക്രിക്കറ്റുമായി ബന്ധപെട്ടിട്ടുളവർ തന്നെ പിച്ചിനെ സൂചിപ്പിക്കാൻ വിക്കറ്റ് എന്നു പറയുന്നു. വിക്കറ്റ് ബാറ്റിംഗിനനുകൂലം ബൗളിംഗിനനുകൂലം എന്നൊക്കെയുള്ള പ്രയോഗങ്ങൾ സാധാരണയാണ്‌.

മറ്റു കായികരംഗങ്ങളിൽ

[തിരുത്തുക]

ചിലയിനം ആർച്ചറി കളികളിൽ അമേരിക്കൻ ഇംഗ്ലീഷിൽ വിക്കറ്റ് എന്നുപയോഗിക്കാറുണ്ട്. ഈ കളികൾ ക്രിക്കറ്റിനോട് സാമ്യമുള്ള പുരാതന ഗ്രൗണ്ട് ബില്ല്യാർഡ്സ് എന്ന കളിയാണ്‌. [2]

ഇതും കാണുക

[തിരുത്തുക]

അവലം‌ബം

[തിരുത്തുക]
  1. The Laws of Cricket – Law 8: The wickets Archived 2008-10-10 at the Wayback Machine..
  2. Clare, Norman (1996 [orig. 1985]). Billiards and Snooker Bygones (amended ed.). Princes Risborough, England: Shire Publications. pp. 3, 6, 7. ISBN 0-85263-730-6. {{cite book}}: Check date values in: |year= (help)CS1 maint: extra punctuation (link) CS1 maint: year (link)