വിക്കിപീഡിയയിലെ ആരോഗ്യവിവരങ്ങൾ
ഓൺലൈൻ വിജ്ഞാനകോശമായ വികിപീഡിയ, 2000 മുതൽ സാധാരണ ജനങ്ങളും പലപ്പോഴും ഡോക്റ്റർമാരും തന്നെ ആരോഗ്യ വിവരങ്ങൾക്കുള്ള സ്രോതസ്സ് ആയി ഉപയോഗിച്ച് പോരുന്നു. ഗൂഗിൾ പോലുള്ള തിരച്ചിൽ യന്ത്രങ്ങളിൽ നിന്നുള്ള ഉത്തരങ്ങൾ വഴി എത്തിചെർന്നാണ് കൂടുതലും വികിപീഡിയയെ ഉപയോഗിച്ച് പോരുന്നത്. വികിപീഡിയയിൽ ആരോഗ്യ വിവരങ്ങൾ തിരയുന്നവരുടെ രാജ്യം, പ്രായം എന്നിവ തിരിച്ചുള്ള കണക്കുകളും കൂടാതെ വിവരങ്ങളുടെ ഗുണമേന്മയെ കുറിച്ച് സ്വാതന്ത്ര്യമായ പലരും നിർണയിച്ചിട്ടുണ്ട്[1]
ഇംഗ്ലീഷ് വികിപീഡിയയിൽ 2014ൽ ഏതാണ്ട് 25,000 ആരോഗ്യ സംബന്ധിയായ ലേഖനങ്ങൾ ഉണ്ടെന്നു കണക്കാക്കുന്നു[2] വികിപീഡിയയിൽ ആകമാനം 155,000 ആരോഗ്യ ലേഖനങ്ങൾ 950,000 അവലംബങ്ങൾ ഉപയോഗിച്ച് എഴുതപെട്ടിരിക്കുന്നു.[3] 2013ൽ 4.8ബില്യൻ കാഴ്ചകൾ ആണ് വികിപീഡിയയിൽ ആരോഗ്യ സംബന്ധിയായ ലേഖനങ്ങൾക്ക് മാത്രം ലഭിച്ചത്. ഈ തോതിലുള്ള ഉപയോഗം വികിപീഡിയയെ ലോകത്തിലെ തന്നെ ഏറ്റവും അധികം ഉപയോഗിക്കപെടുന്ന ആരോഗ്യ സഹായി ആക്കുന്നു.[3]
ഉള്ളടക്കത്തിന്റെ കൃത്യതയും ഉപയോഗ്യതയും
[തിരുത്തുക]അക്കാദമിക് പഠനങ്ങൾ
[തിരുത്തുക]2007ൽ നടത്തിയ ഒരു പഠനത്തിൽ യൂ.എസ്സിൽ ഏറ്റവും കൂടുതൽ നടത്തി വന്നിരുന്ന ഒരു ശസ്ത്രക്രിയകളെ കുറിച്ചുള്ള വികിപീഡിയ ലേഖനത്തെ പഠനത്തിനു വിധേയമാക്കി. ലേഖനങ്ങളിൽ 85.7% വിവരങ്ങൾ ശരിയാണെന്നും വളരെ ഉയർന്ന ആധികാരികത കാത്തുസൂക്ഷിക്കുന്നു എന്നും പഠനം തെളിയിച്ചു..[4] എങ്കിലും വികിപീഡിയ ലേഖനങ്ങളുടെ സമഗ്രതയെ കുറിച്ച് പഠനം സംശയം രേഖപെടുത്തി. 62.9% ലേഖനങ്ങൾ മാത്രമേ പ്രധാനപെട്ട വിവരങ്ങൾ വിട്ടുപോവാതെ മുഴുമിചിട്ടുള്ളൂ എന്ന് പഠനം തെളിയിച്ചു.[4]
2008ലെ ഒരു പഠനം വികിപീഡിയയിലെ വിവരങ്ങളുടെ വ്യാപ്തി വളരെ ഇടുങ്ങിയതാണെന്നും, പൂർണത കുറവാണെന്നും കണ്ടെത്തി. ഇത് മൂലം മറ്റു സാമ്ബ്രദായിക സ്രോതസ്സുകളെക്കാൾ വിവരങ്ങൾ വിട്ടുകളയുന്നത് കൊണ്ടുള്ള തെറ്റുകൾ വികിപീഡിയിൽ ഇടം പിടിക്കുന്നു എന്ന് ആ പഠനം നിർണയിച്ചു[5]
2001ലെ ഒരു പഠനം വികിപീഡിയയിലെ 50 വൈദ്യശാസ്ത്ര ലേഖനങ്ങളെ പഠനം ചെയ്തു. ലേഖനത്തിൽ ഉപയോഗിച്ച 56% സ്രോതസ്സുക്കളും മതിപ്പുള്ളതായിരുന്നു എന്നും ഓരോന്നിലും ശരാശരി 29 മതിപ്പുള്ള സ്രോതസ്സുകൾ ഉപയോഗിച്ചിട്ടുണ്ട് എന്നും കണ്ടെത്തി[6].
ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ ഉപയോഗിക്കുന്ന അഞ്ചു മരുന്നുകളെ കുറിച്ചുള്ള ലേഖനങ്ങൾ പരിശോധിച്ചപ്പോൾ അവയിൽ തെറ്റായ വിവരങ്ങൾ ഒന്നും കണ്ടില്ലെങ്കിലും മുഴുവൻ വിവരങ്ങൾ ഇല്ലായിരുന്നു എന്ന് കണ്ടെത്തി. മരുന്നുകളുടെ പാർശ്വഫലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇല്ലാതിരിക്കുന്നത് ഗുരുതരമായ പിഴവായി പഠനം നിരീക്ഷിച്ചു..[7]
മറ്റു കാഴ്ചപാടുകൾ
[തിരുത്തുക]വിക്കിപീഡിയ സഹ-സ്ഥാപകൻ ആയ ജിമ്മി വെയിൽസ് ആരോഗ്യ വിവരങ്ങളുടെ അഭാവം തടയാവുന്ന മരണങ്ങളുടെ എണ്ണം കൂട്ടും എന്നും ഉയർന്നു വരുന്ന വിപണികളിൽ വിക്കിപീഡിയയ്ക്ക് സാമൂഹരോഗ്യ നില മെച്ചപെടുത്താൻ സാധിക്കും എന്നും അഭിപ്രായപെട്ടു[8].
പ്രകൃതി ചികിത്സ, ഊർജ വൈദ്യം, അക്യുപ്രെഷർ തുടങ്ങിയ ബദൽ വൈദ്യ സബ്രദായങ്ങളെ പിന്തുടരുന്നവർ വികിപീഡിയ ഇവയെ എതിർത്തു സംസാരിക്കുന്നു എന്ന് പരാതി രേഖപെടുത്തി [9]. ഇതിനു മറുപടിയായി വെയിൽസ് പറഞ്ഞു - "ഇത്തരം വൈദ്യങ്ങളുടെ ശാസ്ത്രീയത തെളിയിക്കാം എങ്കിൽ, ഏതെങ്കിലും മതിപ്പുള്ള വൈദ്യ ജേർണലുകളിൽ പ്രസിദ്ധീകരിക്കാൻ സാധിക്കും എങ്കിൽ വിക്കിപീഡിയയിൽ അതിനു വേണ്ട രീതിയിൽ സ്ഥാനം നൽകുതായിരിക്കും"[9][10][11] ഹോമിയോപതിയെ കുറിച്ചും സമാനമായ പരാതികൾ ഉയർത്തിയിട്ടുണ്ട്[12]
ഉപയോഗത്തിന്റെ വ്യാപ്തി
[തിരുത്തുക]അമേരിക്കയിലെ ഒരു വലിയ ഭൂരിപക്ഷം ജനങ്ങളും ആരോഗ്യ വിവരങ്ങൾക്കായി വികിപീഡിയ ഉപയോഗിക്കുന്നു.[13] 2013ൽ നടന്ന ഒരു പഠനത്തിൽ 22% ആരോഗ്യസംബന്ധിയായ [14]തിരചിലുകളും വികിപീഡിയയിൽ എത്തിച്ചേരുന്നു എന്ന് കണ്ടെത്തി.
2014ൽ വികിപീഡിയ "രോഗികൾക്കും ഭിഷഗ്വരൻമാർക്കുമുള്ള ആരോഗ്യ വിഷയങ്ങളിൽ പ്രമുഖ സ്രോതസ്സ്" എന്ന് വിശേഷിക്കപെട്ടു[15] ഒരു കൂട്ടം മൃഗവൈദ്യ വിദ്യാർഥികളിൽ നടത്തിയ പഠനത്തിൽ ഇവർ വിവരങ്ങൾക്ക് പ്രധാനമായി വികിപീഡിയ ഉപയോഗിക്കുന്നു എന്ന് കണ്ടെത്തി[16] ചില ഡോക്റ്റർമാർ കുറ്റബോധത്തോടെ ആണെങ്കിലും വിവരങ്ങൾക്കായി വികിപീഡിയ ഉപയോഗിക്കുന്നു എന്ന് സമ്മതിച്ചു[17]
വികിപീഡിയയിലെ വിവരങ്ങൾ "പുതു തലമുറ ഡോക്റ്റർമാർ വൈദ്യം പഠിക്കുന്ന രീതി മാറ്റാൻ ഉതകുന്ന" എന്ന് വിശേഷിക്കപെട്ടു[18]
അകാദമിക് അവലംബങ്ങൾ
[തിരുത്തുക]ചില ആരോഗ്യ വൈദ്യ ജേർണലുകളിൽ ആധികാരിക സ്രോതസ്സായി വികിപീഡിയ തെറ്റായി അവലംബിച്ചിട്ടുണ്ട്.[19][20]
ലേഖകരുടെ തരം
[തിരുത്തുക]2014ലെ ഒരു പഠനത്തിൽ ഇംഗ്ലീഷ് വിക്കിപീഡിയയിൽ ആരോഗ്യ വിഷയങ്ങൾ എഴുതുന്ന ലേഖകരിൽ പകുതി ഡോക്റ്റർമാരും മറ്റു പകുതി വൈദ്യ വിദ്യാർഥികളും ആണെന്ന് കണ്ടെത്തി[2] ഈ കണ്ടെത്തൽ "വിക്കിപീഡിയയുടെ വിശ്വാസ്യത വർധിപ്പിക്കുന്നു" എന്ന് പഠനം നടത്തിയ ശാസ്ത്രജ്ഞൻ അഭിപ്രായപെട്ടു. [2] T. ഏതാണ്ട് 300ഓളം ആൾക്കാർ സജീവമായി ആരോഗ്യ വിഷയങ്ങളിൽ ലേഖനങ്ങളെ നോക്കുകയും തെറ്റുകൾ തിരുത്തുകയും ചെയ്യുന്നത്. എന്നും ഈ പഠനം കണ്ടെത്തി.[21]
വിക്കിപീഡിയയിലെ ആരോഗ്യ വിവരങ്ങളുടെ മേന്മ കൂട്ടാനുള്ള പരിശ്രമങ്ങൾ
[തിരുത്തുക]2009ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വിക്കിപീഡിയയിൽ ആരോഗ്യ വിവരങ്ങൾ ചേർക്കാൻ ഉള്ള പദ്ധതി തുടങ്ങി വച്ച്.[22] 2011ൽ യു.കെ കാൻസർ ഗവേഷണ വിഭാഗവും കാൻസർ വിഷയങ്ങളിൽ ലേഖനങ്ങൾ വിക്കിപീഡിയയിൽ എഴുതാൻ ഒരു പദ്ധതി തുടങ്ങി വച്ച്. [23]
കാലിഫോർണിയ സർവകലാശാല, സാൻ ഫ്രാൻസിസ്ക്കോയ്ക്കും വിക്കിപീഡിയയിൽ ആരോഗ്യ ലേഖനങ്ങൾ എഴുതാൻ തങ്ങളുടെ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു പദ്ധതി ഉണ്ട് [24]
അവലംബങ്ങൾ
[തിരുത്തുക]- ↑ Heilman, James M; Kemmann, Eckhard; Bonert, Michael; Chatterjee, Anwesh; Ragar, Brent; Beards, Graham M; Iberri, David J; Harvey, Matthew; Thomas, Brendan (2011-01-31).
- ↑ 2.0 2.1 2.2 Faric, Nusa (December 5, 2014).
- ↑ 3.0 3.1 Heilman, James M; West, Andrew G (2015).
- ↑ 4.0 4.1 Devgan, Lara; Powe, Neil; Blakey, Brittony; Makary, Martin (September 2007).
- ↑ Clauson, K. A; Polen, H. H; Boulos, M. N K.; Dzenowagis, J. H (18 November 2008).
- ↑ Haigh, CA (February 2011).
- ↑ Kupferberg, N; Protus, BM (October 2011).
- ↑ Williams-Grut, Oscar (3 October 2014).
- ↑ 9.0 9.1 Sifferlin, Alexandra (25 March 2014).
- ↑ Hay Newman, Lily (March 27, 2014) Jimmy Wales Gets Real, and Sassy, About Wikipedia's Holistic Healing Coverage, Slate (magazine) Retrieved November 23, 2014
- ↑ ACEP's Position Statement on Wikipedia energypsych.org Retrieved November 23, 2014
- ↑ Ullman, Dana (October 10, 2014).
- ↑ Fox, S.; Jones, S. (11 Jun 2009).
- ↑ Makovsky Health (9 September 2013).
- ↑ Note - sketchy link requires registration.
- ↑ Kolski, D; Arlt, S; Birk, S; Heuwieser, W (2013).
- ↑ Godlee, F. (27 March 2014).
- ↑ Morris, Nathaniel P. (18 November 2013).
- ↑ Bould, M. D.; Hladkowicz, E. S.; Pigford, A.-A. E.; Ufholz, L.-A.; Postonogova, T.; Shin, E.; Boet, S. (6 March 2014).
- ↑ Blackwell, Tom (12 March 2014).
- ↑ Farič, Nuša; Potts, Henry WW (2014).
- ↑ Madrigal, Alexis (21 July 2009). "Wikipedia Teaches NIH Scientists Wiki Culture - Wired Science". Wired. Retrieved 2 October 2013.
- ↑ "Cancer charity 'tidies' Wikipedia".
- ↑ Cohen, Noam (29 September 2013). "Editing Wikipedia Pages for Med School Credit - NYTimes.com". The New York Times. New York: NYTC. ISSN 0362-4331. Retrieved 1 October 2013.