Jump to content

വിക്കിപീഡിയ:ലേഖനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിവരങ്ങൾ പകർന്നു തരുന്ന വിജ്ഞാനകോശസ്വഭാവമുള്ള താളിനെ വിക്കിപീഡിയ ലേഖനം എന്നു വിളിക്കുന്നു. ഒരു ലേഖനം അതിന്റെ ഏറ്റവും മികച്ച അവസ്ഥയിൽ സന്തുലിതവും, തെറ്റുകുറ്റങ്ങൾ ഇല്ലാത്തതുമായിരിക്കും. അനേകം വിക്കിപീഡിയരുടെ ശ്രമഫലമായാണ് ഒരു ലേഖനം പിറന്നു വീഴുന്നത് എന്നതുകൊണ്ട് ഏറ്റവും മികച്ച ലേഖനവും സമ്പൂർണ്ണമായിരിക്കില്ല. ഇന്നാരും ശ്രദ്ധിക്കാത്തതോ/പ്രസക്തമല്ലാത്തതോ/ഉണ്ടാവാത്തതോ ആയ വിവരശകലം നാളെ മറ്റാരെങ്കിലും അതിൽ ചേർത്തെന്നു വരാം.

എല്ലാതാളുകളും എന്ന പട്ടിക എല്ലാ ലേഖനങ്ങളേയും കാട്ടിത്തരും. സ്ഥിതിവിവരക്കണക്കുകൾ വിക്കിപീഡിയ ലേഖനങ്ങളുടെ കണക്കുകൾ സൂചിപ്പിക്കുന്നു.

ലേഖനം എന്നു തോന്നാമെങ്കിലും അങ്ങനെയല്ലാത്ത താളുകൾ:

  • പ്രധാന താൾ
  • അന്തർലേഖന ലിങ്കുകൾ ഇല്ലാത്ത താളുകൾ
  • നാനാർത്ഥങ്ങൾ താ‍ളുകൾ-ലേഖനത്തിന്റെ പേര് ശരിയായി കൊടുക്കാൻ സഹായിക്കുന്ന താളുകൾ
  • തിരിച്ചുവിടൽ താളുകൾ-ഒരു താളിൽ നിന്ന് മറ്റൊരു താളിലേക്ക് സ്വയം എത്തിക്കുന്ന താളുകൾ

ലേഖനത്തെ കുറിച്ച് വിക്കിപീഡിയ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന നിർവ്വചനം ഇതാണ്: ലേഖനം എന്ന നേംസ്പേസ് ഉപയോഗിക്കുന്ന, ഒരു പരസ്പരലിങ്കെങ്കിലുമുള്ള, തിരിച്ചുവിടൽ താൾ അല്ലാത്ത താൾ. വിക്കിപീഡിയ സോഫ്റ്റ്‌വെയറിൽ ഇപ്പോൾ നാനാ‍ർത്ഥങ്ങൾ താളിനേയോ അപൂർണ്ണ ലേഖനത്തേയോ കണ്ടെത്താൻ മാർഗ്ഗമൊന്നും ചേർത്തിട്ടില്ല.

ലേഖനത്തിന്റെ ഗുണനിലവാരം

ലേഖനങ്ങൾ പല നിലവാരത്തിലുള്ളവയാകും, സമഗ്രലേഖനങ്ങൾ മുതൽ അതിവേഗം ഒഴിവാക്കാൻ യോഗ്യമായവ വരെ. ചിലവ നീളമേറിയവയും വിവരസമ്പുഷ്ടവും ആയിരിക്കും, മറ്റുചിലത് വളരെ ചെറുതുമായിരിക്കും. ചിലത് ശുദ്ധ‌അസംബന്ധവും ആയിരിക്കും.