Jump to content

വിട്രൂവിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിട്രൂവിയസ് അഗസ്റ്റസ് സീസറിനുമുന്നിൽ ഡി ആർക്കിടെക്ചുറ വിവരിക്കുന്നു

ക്രിസ്തുവിനു മുൻപ് ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു എഴുത്തുകാരനും, വാസ്തുശില്പിയും യന്ത്രഞ്ജനുമായിരുന്നു മാർകോ വിട്രൂവിയസ് പൊളിയൊ എന്ന വിട്രുവിയസ്(Marcus Vitruvius Pollio).നിരവധി വാള്യങ്ങളുള്ള ഡി ആർക്കിടെക്ചുറ എന്ന ഗ്രന്ഥത്തിന്റെ സ്രഷ്ടാവുകൂടിയാണീദ്ദേഹം. പുരാതന റോമൻ കാലഘട്ടത്തിലെ വാസ്തുകലയെ സംബന്ധിക്കുന്ന കണ്ടെടുക്കപ്പെട്ട ഏകഗ്രന്ഥം വിട്രൂവിയസിൻ്റേതായിരുന്നു എന്നതാണ് ഇദ്ദേഹത്തിൻ്റെ പ്രധാനപ്പെട്ട പ്രത്യേകത. ഇദ്ദേഹത്തിൻ്റെ ഗ്രന്ഥത്തിൻ്റെ ഒരു പ്രതി 1415ൽ സ്വിറ്റ്സർലൻഡിലെ ഒരു സന്യാസിമഠത്തിൽനിന്നാണ് കണ്ടെത്തിയത്.[1]

ജീവിതം

[തിരുത്തുക]

വിട്രൂവിയസിന്റെ ജീവിതത്തെകുറിച്ചുള്ള അറിവ് പരിമിതമാണ്. അദ്ദേഹത്തെ സംബന്ധിക്കുന്ന ഒട്ടുമിക്ക കാര്യങ്ങളും ഡി ആർക്കിടെക്ചുറ എന്ന ഗ്രന്ഥത്തിൽനിന്ന് ലഭിച്ചിട്ടുള്ളവയാണ്. ഇദ്ദേഹത്തിന്റെ പേരിനുമുന്നിലുള്ള മാർകോയും ശേഷം വരുന്ന പൊളിയൊയും തീർച്ചയില്ലാത്തതാണ്.

അവലംബം

[തിരുത്തുക]
  1. ബിൽ ബ്രൈസൻ (2010). At Home - A short history of private life. p. 342.

പുറംകണ്ണികൾ

[തിരുത്തുക]
Wikisource
Wikisource
വിട്രൂവിയസ് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
Wikisource
Wikisource
ലാറ്റിൻ വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:
വിക്കിചൊല്ലുകളിലെ വിട്രൂവിയസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: