Jump to content

സാന്തെലാസ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാന്തെലാസ്മ
മറ്റ് പേരുകൾസാന്തെലാസ്മ പാൽപെബ്രം (xanthelasma palpebrarum); സാന്തോമ പാൽപെബ്രം (xanthoma palpebrarum)
ഉച്ചാരണം
സ്പെഷ്യാലിറ്റിനേത്രവിജ്ഞാനം Edit this on Wikidata

സാധാരണയായി കൺപോളകളിലോ അതിന്റെ ചുറ്റുപാടിലോ ഉള്ള ത്വക്കിന് താഴെയുള്ള കൊളസ്‌ട്രോളിന്റെ മഞ്ഞകലർന്ന നിക്ഷേപമാണ് സാന്തെലാസ്മ. [1] അവ വേദനയില്ലാത്തതും ത്വക്കിന് ഹാനികരമല്ലാത്തതുമാണ്. ഇവ നീക്കം ചെയ്യാവുന്നതാണ്. [1] സാന്തെലാസ്മ നിക്ഷേപങ്ങളും രക്തത്തിലെ കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ അളവും അതെറോസ്ലീറോസിസിന്റെ ഉയർന്ന സാധ്യതയും തമ്മിലുള്ള ബന്ധത്തിന് ധാരാളം തെളിവുകൾ ഉണ്ട്. [2] [3]

വലുതും നോഡുലറും ആകുമ്പോൾ ഒരു സാന്തലാസ്മയെ സാന്തോമ എന്ന് വിളിക്കാറുണ്ട്. [4] അതേപോലെ സാന്തേലാസ്മയെ പലപ്പോഴും സാന്തോമയുടെ ഒരു ഉപവിഭാഗമായും തരംതിരിക്കാറുണ്ട്. [5]

രോഗനിർണയം

[തിരുത്തുക]

സാന്തെലാസ്മയെ സാധാരണ നേത്ര പരിശോധനയിലൂടെ ക്ലിനിക്കലി തിരിച്ചറിയാൻ കഴിയും, എന്നിരുന്നാലും ചില സന്ദർഭങ്ങളിൽ പ്രത്യേകിച്ച് നെക്രോബയോട്ടിക് സാന്തോഗ്രാനുലോമ, സിറിംഗോമ, പാൽപെബ്രൽ സാർകോയിഡോസിസ്, സെബാസിയസ് ഹൈപ്പർപ്ലാസിയ, എർഹൈം പ്രോട്ടീൻ രോഗം ( Urbach-Wiethe disease ), മുതിർന്നവർക്കുള്ള ആസ്ത്മ, പെരിഒക്യുലാർ സാന്തോഗ്രാനുലോമ (AAPOX) എന്നിവ പോലെയുള്ള മറ്റ് അവസ്ഥകളിൽ നിന്ന് വേർതിരിച്ചറിയേണ്ടതായി വന്നേക്കാം (ഡിഫറൻഷ്യൽ ഡയഗ്നോസിസ്). [6] മറ്റ് സമാന അവസ്ഥകളിൽ നിന്ന് വേർതിരിച്ചറിയുന്നതിന് സന്തലാസ്മ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്ത് പാത്തോളജിസ്റ്റിന്റെ സൂക്ഷ്മപരിശോധന (ഹിസ്റ്റോപാത്തോളജി നിർണ്ണയിക്കുന്നതിനുള്ള ബയോപ്‌സി) നടത്തേണ്ടതായി വരാം. [6] സാന്തലാസ്മ പാൽപെബ്രയുടെ യുടെ സാധാരണ ക്ലിനിക്കൽ ഇംപ്രഷൻ മുകളിലെ കണ്പോളകളുടെ മധ്യഭാഗത്ത് സമമിതിയിൽ വിതരണം ചെയ്യപ്പെടുന്ന മൃദുവായ, മഞ്ഞകലർന്ന പാപ്പൂളുകൾ, പ്ലേക്കുകൾ അല്ലെങ്കിൽ നോഡ്യൂളുകൾ എന്നിവയാണ്; ചിലപ്പോൾ താഴത്തെ കണ്പോളകളെയും ഇത് ബാധിക്കുന്നു. [6]

ചികിത്സ

[തിരുത്തുക]

ട്രൈക്ലോറോഅസെറ്റിക് ആസിഡ് പീൽ, സർജറി, ലേസർ അല്ലെങ്കിൽ ക്രയോതെറാപ്പി എന്നിവ ഉപയോഗിച്ച് സാന്തെലാസ്മാറ്റ നീക്കം ചെയ്യാം. നീക്കം ചെയ്യുന്നത് മൂലം അപൂർവ്വമായി, പാടുകളും പിഗ്മെന്റ് മാറ്റങ്ങളും ഉണ്ടാക്കാം.

രോഗനിദാനം

[തിരുത്തുക]

ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്താലും വീണ്ടും വരുന്നത് സാധാരണമാണ്: സാന്തലാസ്മ പാൽപെബ്ര (കൺപോളയിലുള്ളത്) ഉള്ളവരിൽ 40% രോഗികളിലും പ്രാഥമിക ശസ്ത്രക്രിയയ്ക്ക് ശേഷം രോഗം വീണ്ടും കാണപ്പെട്ടിട്ടുണ്ട്, ദ്വിതീയ എക്സിഷൻ ശസ്ത്രക്രിയ കഴിഞ്ഞ 60% പേരിലും വീണ്ടും വരാൻ സാധ്യതയുണ്ട്, അതുപോലെ നാല് കൺപോളകളും ഉൾപ്പെട്ടിട്ടുള്ളവരിൽ 80% ആളുകൾക്കും വീണ്ടും വരാൻ സാധ്യതയുണ്ട്. ശസ്ത്രക്രിയക്ക്ശേഷവും രോഗംവീണ്ടും വരുന്നതിന് ഒരു കാരണം വേണ്ടത്ര ആഴത്തിലല്ലാത്ത നീക്കം ചെയ്യലായിരിക്കാം. [6]

എപ്പിഡെമിയോളജി

[തിരുത്തുക]

സാധാരണ ജനങ്ങളിൽ അപൂർവമായ ഒരു രോഗമായ സാന്തെലാസ്മ പാശ്ചാത്യ വികസിത രാജ്യങ്ങളിൽ 0.56 മുതൽ 1.5% വരെ ആളുകളെ ബാധിക്കുന്നു. ആരംഭിക്കുന്ന പ്രായം 15 മുതൽ 75 വരെയാണ്, ജീവിതത്തിന്റെ 4 മുതൽ 5 വരെ ദശകങ്ങളിൽ രോഗ സാധ്യത ഏറ്റവും ഉയർന്നതാണ്. സ്ത്രീകളിൽ കൂടുതൽ വ്യാപനം ഉണ്ടെന്ന് പറയപ്പെടുന്നു, എന്നാൽ ഇത് സൗന്ദര്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ഉയർന്ന അവബോധം മൂലമാകാനും സാധ്യതയുണ്ട്. [7]

പദോൽപ്പത്തി

[തിരുത്തുക]

ഈ വാക്ക് "മഞ്ഞ" എന്ന അർഥം വരുന്ന ഗ്രീക്ക് വാക്ക് സാന്തോസ് (ξανθός) മടക്ക് എന്ന അർഥം വരുന്ന എലാസ്മ (έλασμα), എന്നിവയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. സാന്തലാസ്മാറ്റ ആണ് ബഹുവചനം.

ഇതും കാണുക

[തിരുത്തുക]
  • സാന്തോമ, ടെൻഡോണുകൾക്ക് ചുറ്റുമുള്ള കൊളസ്ട്രോളിന്റെ സമാനമായ ശേഖരം
  • ഹൈപ്പർലിപ്പോപ്രോട്ടിനെമിയ ഉപവിഭാഗങ്ങളുമായി ബന്ധപ്പെട്ട സാന്തോമ വേരിയന്റുകളുടെ പട്ടിക

അവലംബം

[തിരുത്തുക]
  1. 1.0 1.1 Frew JW, Murrell DF, Haber RM (October 2015). "Fifty shades of yellow: a review of the xanthodermatoses". International Journal of Dermatology. 54 (10): 1109–1123. doi:10.1111/ijd.12945. PMID 26227781.
  2. Ozdöl S, Sahin S, Tokgözoğlu L (August 2008). "Xanthelasma palpebrarum and its relation to atherosclerotic risk factors and lipoprotein (a)". International Journal of Dermatology. 47 (8): 785–9. doi:10.1111/j.1365-4632.2008.03690.x. PMID 18717856. S2CID 25746456.
  3. Chang, Hua-Ching; Sung, Chih-Wei; Lin, Ming-Hsiu (March 2020). "Serum lipids and risk of atherosclerosis in xanthelasma palpebrarum: A systematic review and meta-analysis". Journal of the American Academy of Dermatology. 82 (3): 596–605. doi:10.1016/j.jaad.2019.08.082. PMID 31499151. S2CID 202413378.
  4. Shields C, Shields J (2008). Eyelid, conjunctival and orbital tumors: atlas and textbook. Hagerstwon, MD: Lippincott Williams & Wilkins. ISBN 978-0-7817-7578-6.[പേജ് ആവശ്യമുണ്ട്]
  5. Xanthelasma (8th ed.). 2009. Retrieved November 8, 2012. {{cite book}}: |work= ignored (help)
  6. 6.0 6.1 6.2 6.3 Nair PA, Singhal R (2017-12-18). "Xanthelasma palpebrarum - a brief review". Clinical, Cosmetic and Investigational Dermatology. 11: 1–5. doi:10.2147/CCID.S130116. PMC 5739544. PMID 29296091.{{cite journal}}: CS1 maint: unflagged free DOI (link)
  7. Jain A, Goyal P, Nigam PK, Gurbaksh H, Sharma RC (September 2007). "Xanthelasma Palpebrarum-clinical and biochemical profile in a tertiary care hospital of Delhi". Indian Journal of Clinical Biochemistry. 22 (2): 151–3. doi:10.1007/BF02913335. PMC 3453794. PMID 23105704.

പുറം കണ്ണികൾ

[തിരുത്തുക]
Classification
External resources