Jump to content

സീസിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
55 xenoncaesiumbarium
Rb

Cs

Fr
വിവരണം
പേര്, പ്രതീകം, അണുസംഖ്യ caesium, Cs, 55
കുടുംബം alkali metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 1, 6, s
Appearance silvery gold
സാധാരണ ആറ്റോമിക ഭാരം 132.9054519(2)  g·mol−1
ഇലക്ട്രോൺ വിന്യാസം [Xe] 6s1
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 18, 8, 1
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 1.93  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
1.843  g·cm−3
ദ്രവണാങ്കം 301.59 K
(28.44 °C, 83.19 °F)
ക്വഥനാങ്കം 944 K
(671 °C, 1240 °F)
Critical point 1938 K, 9.4 MPa
ദ്രവീകരണ ലീനതാപം 2.09  kJ·mol−1
ബാഷ്പീകരണ ലീനതാപം 63.9  kJ·mol−1
Heat capacity (25 °C) 32.210  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 418 469 534 623 750 940
Atomic properties
ക്രിസ്റ്റൽ ഘടന body centered cubic
ഓക്സീകരണാവസ്ഥകൾ 1
(strongly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 0.79 (Pauling scale)
Ionization energies 1st: 375.7 kJ/mol
2nd: 2234.3 kJ/mol
3rd: 3400 kJ/mol
Atomic radius 260pm
Atomic radius (calc.) 298  pm
Covalent radius 225  pm
Miscellaneous
Magnetic ordering no data
വൈദ്യുത പ്രതിരോധം (20 °C) 205 n Ω·m
താപ ചാലകത (300 K) 35.9  W·m−1·K−1
Thermal expansion (25 °C) 97  µm·m−1·K−1
Young's modulus 1.7  GPa
Bulk modulus 1.6  GPa
Mohs hardness 0.2
Brinell hardness 0.14  MPa
CAS registry number 7440-46-2
Selected isotopes
Main article: Isotopes of സീസിയം
iso NA half-life DM DE (MeV) DP
133Cs 100% stable
134Cs syn 65.159 Ms
(2.0648y)
ε 1.229 134Xe
β- 2.059 134Ba
135Cs trace 73 Ts
(2,300,000y)
β- 0.269 135Ba
137Cs syn 948.9 Ms
(30.07y)
β- 1.176 137Ba
അവലംബങ്ങൾ

അണുസംഖ്യ 55 ആയ മൂലകമാണ് സീസിയം. Cs എന്നാണ് ആവർത്തനപ്പട്ടികയിൽ ഇതിന്റെ പ്രതീകം. ഇതിന്റെ നിറം സ്വർണ-വെള്ളി നിറങ്ങൾ കലർന്നതാണ്. വളരെ മൃദുവായ ഒരു ലോഹമാണിത്. ആൽക്കലി ലോഹമായ സീസിയത്തിന്റെ ദ്രവണാങ്കം 28 °C (83 °F) ആണ്. അതിനാൽ റൂബിഡിയം,ഫ്രാൻസിയം,മെർക്കുറി,ഗാലിയം, ബ്രോമിൻ എന്നിവയേപ്പോലെതന്നെ സീസിയവും റൂം താപനിലയിൽ/റൂം താപനിലക്കടുത്ത് ദ്രാവകമായിരിക്കും.

ചരിത്രം

[തിരുത്തുക]

"നീലകലർന്ന ചാരനിറം" എനർത്ഥമുള്ള സീസിയസ് എന്ന ലാറ്റിൻ വാക്കിൽനിന്നാണ് സീസിയം എന്ന പേരിന്റെ ഉദ്ഭവം. 1860ലാണ് ജർമൻ ശാസ്ത്രജ്ഞരായ റോബർട്ട് ബൻസണും ഗുസ്താവ് കിർഷോഫും ചേർന്നാണ് സ്പെക്ട്രോസ്കോപ്പി വഴി ധാതുജലത്തിൽ നിന്ന് സീസിയം കണ്ടെത്തിയത്. 1882ൽ കാൾ സെറ്റർബർഗ് എന്ന ശാസ്ത്രജ്ഞൻ സീസിയം ക്ലോറൈഡിന്റെ വൈദ്യുതവിശ്ലേഷണത്തിലൂടെ ആദ്യമായി സീസിയം ഉദ്പാദിപ്പിച്ചു.

ശ്രദ്ധേയമായ പ്രത്യേകതകൾ

[തിരുത്തുക]

ഇലക്ട്രോപോസിറ്റീവിറ്റി ഏറ്റവും കൂടിയ മൂലകവും അയോണീകരണ ഊർജ്ജം ഏറ്റവും കുറഞ്ഞ മൂലകവുമാണ് സീസിയം. സീസിയം ഹൈഡ്രോക്സൈഡ്(CsOH) വളരെ ശക്തിയേറിയ ഒരു ബേസാണ്. അതിവേഗത്തിൽ ഗ്ലാസിന്റെ ഉപരിതലത്തിൽക്കൂടി തുളച്ച്‌കയറാനുള്ള കഴിവുണ്ടതിന്. അതിനേക്കാൾ ശക്തികൂടിയ മറ്റ് ബേസുകളുണ്ടെങ്കിലും പലപ്പോഴും "ഏറ്റവും ശക്തികൂടിയ ബേസ്" എന്ന് അറിയപ്പെടുന്നത് സീസിയം ഹൈഡ്രോക്സൈഡാണ്.

ഉപയോഗങ്ങൾ

[തിരുത്തുക]

സീസിയം ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് പെട്രോകെമിക്കൽസ് വ്യവസായത്തിലാണ്. ഉയർന്ന സാന്ദ്രതയുള്ളതിനാൽ സീസിയം ഫോർമേറ്റ് പെട്രോൾ ഖനനത്തിൽ ഡ്രില്ലിങ് ദ്രാവകമായി ഉപയോഗിക്കുന്നു. അണു ഘടികാരങ്ങളുടെ(atomic clocks) നിർമ്മാണമാണ് സീസിയം ഉപയോഗിക്കപ്പെടുന്ന മറ്റൊരു പ്രധാന മേഖല. ആയിരക്കണക്കിന് വർഷങ്ങളോളം കൃത്യമായ സമയം കാണിക്കാൻ ഇത്തരം ഘടികാരങ്ങൾക്കാകും. ആണവോർജ്ജം,കാൻസർ ചികിത്സ,ഫോട്ടോ ഇലക്ട്രിക് സെല്ലുകൾ,വാക്വം ട്യൂബ് തുടങ്ങി മറ്റനേകം ആവശ്യങ്ങൾക്കും സീസിയവും അതിന്റെ ഐസോടോപ്പുകളും സം‌യുക്തങ്ങളും ഉപയോഗിക്കപ്പെടുന്നു