ഹീര
ദൃശ്യരൂപം
ഹീര | |
---|---|
Goddess of marriage and women | |
വാസം | Mount Olympus |
ചിഹ്നം | Pomegranate, Peacock Feather |
പങ്കാളി | Zeus |
മാതാപിതാക്കൾ | Cronus and Rhea |
സഹോദരങ്ങൾ | Poseidon, Hades, Demeter, Hestia, Zeus |
മക്കൾ | Ares, Enyo, Hebe, Eileithyia, Hephaestus |
റോമൻ പേര് | Juno |
Primary polis | Argos |
ഗ്രീക്ക് ഐതിഹ്യങ്ങളിൽ സ്യൂസിന്റെ ഭാര്യയും മൂത്ത സഹോദരിയുമാണ് ഹീര. വിവാഹത്തിന്റെയും പ്രസവത്തിന്റെയും ദേവതയാണിവർ. റോമൻ ഐതിഹ്യത്തിലെ ജൂണോ, ഹീരക്ക് സമമായ കഥാപാത്രമാണ്.
പോളോസ് എന്ന കിരീടം ധരിച്ചുകൊണ്ട് ഗാംഭീര്യത്തോടെ സിംഹാസനത്തിലിരിക്കുന്നതായാണ് ഇവരെ പൊതുവെ ചിത്രീകരിക്കാറ്. ചിലപ്പോളെല്ലാം കയ്യിൽ ഒരു മാതളനാരങ്ങയും ഉണ്ടാകാറുണ്ട്. പശുവും മയിലും ഹീരക്ക് വിശുദ്ധമായ ജീവികളാണ്.
അസൂയയും പ്രതികാരവും ഹീരയുടെ ഏറ്റവും ശ്രദ്ധേയമായ സ്വഭാവങ്ങളാണ്. ഭർത്താവായ സ്യൂസിന്റെ രഹസ്യകാമുകിമാരേയും അവരുടെ മക്കളേയും, തന്നെ ധിക്കരിച്ച മനുഷ്യരേപ്പോലും ഹീര നശിപ്പിക്കാൻ ശ്രമിച്ചു.