ഹോഫ്മാൻ പുനഃക്രമീകരണം
പ്രാഥമിക അമൈഡിനെ ഒരു ആറ്റം കുറവുള്ള പ്രാഥമിക അമീനാക്കി മാറ്റുന്ന ഓർഗാനിക് രാസപ്രവർത്തനമാണ് ഹോഫ്മാൻ പുനഃക്രമീകരണം.[1] [2] [3]
ഓഗസ്റ്റ് വിൽഹെം വോൺ ഹോഫ്മാൻ കണ്ടെത്തിയതിനാൽ അദ്ദേഹത്തിന്റെ പേര് തന്നെയാണ് ഈ രാസപ്രവർത്തനത്തിന് നല്കപ്പെട്ടിരിക്കുന്നത്. ഈ രാസപ്രവർത്തനം ചിലപ്പോൾ ഹോഫ്മാൻ നിമ്നീകരണം എന്നും അറിയപ്പെടുന്നു. എന്നാൽ ഇത് ഹോഫ്മാൻ എലിമിനേഷനുമായി സാമ്യം പുലർത്തുന്നുമില്ല.
ക്രിയാവിധി
[തിരുത്തുക]സോഡിയം ഹൈഡ്രോക്സൈഡുമായുള്ള ബ്രോമിന്റെ പ്രതിപ്രവർത്തനം സോഡിയം ഹൈപ്പോബ്രോമൈറ്റ് ഉണ്ടാകുവാൻ കാരണമാകുന്നു. ഇത് പ്രാഥമിക അമൈഡിനെ ഒരു മദ്ധ്യവർത്തിയായ ഐസോസയനേറ്റാക്കി മാറ്റുന്നു . ഈ രാസപ്രവർത്തനത്തിൽ മദ്ധ്യവർത്തി നൈട്രീന്റെ രൂപീകരണം സാദ്ധ്യമല്ല. കാരണം ഇത് ഒരു ഉപോത്പന്നമായി ഒരു ഹൈഡ്രോക്സാമിക് ആസിഡിന്റെ രൂപവത്കരണത്തിലേക്ക് നയിക്കുന്നു. പക്ഷെ ഈ രീതി ഒരിക്കലും നിരീക്ഷിച്ചിട്ടില്ല. മദ്ധ്യവർത്തി ഐസോസയനേറ്റ് ഒരു പ്രാഥമിക അമിനിലേക്ക് ഹൈഡ്രോലൈസ് ചെയ്യപ്പെട്ട് കാർബൺ ഡൈ ഓക്സൈഡ് നല്കുന്നു.. [2]
- ബേസ് ഒരു അസിഡിക് N-H പ്രോട്ടോണിനെ അബ്സ്ട്രാക്ട് ചെയ്യുന്നു, ഇത് ഒരു അയോൺ നൽകുന്നു.
- ആനയോൺ ആൽഫാ പ്രതിസ്ഥാപന രാസപ്രവർത്തനം മുഖാന്തിരം ബ്രോമിനുമായി പ്രവർത്തിച്ച് N-ബ്രോമോഅമൈഡ് രൂപപ്പെടുത്തുന്നു.
- ശേഷിക്കുന്ന അമൈഡ് പ്രോട്ടോണിന്റെ അബ്സ്ട്രാക്ഷൻ ഒരു ബ്രോമോഅമൈഡ് ആനയോൺ നൽകുന്നു.
- കാർബോണൈൽ കാർബണുമായി ബന്ധിപ്പിച്ചിരിക്കുന്ന R ഗ്രൂപ്പ് നൈട്രജനിലേക്ക് പലായനം ചെയ്യുന്ന അതേ സമയം ബ്രോമൈഡ് അയോൺ പുറപ്പെടുന്നു. ആ സമയം അവിടെ പുനഃക്രമീകരണം നടന്ന് ഐസോസയനേറ്റ് രൂപീകരിക്കപ്പെടുന്നു.
- ഐസോസയനേറ്റ് ഒരു ന്യൂക്ലിയോഫിലിക് സങ്കലന ഘട്ടത്തിൽ വെള്ളം ചേർത്ത് ഒരു കാർബാമിക് ആസിഡ് ( യൂറിത്തെയ്ൻ ) നൽകുന്നു.
- കാർബാമിക് ആസിഡ് സ്വമേധയാ CO 2 നഷ്ടപ്പെടുത്തുന്നു, ഇത് അമിൻ ഉൽപന്നം നൽകുന്നു.
വ്യതിയാനങ്ങൾ
[തിരുത്തുക]ബ്രോമിന് പകരമായി നിരവധി അഭികർമ്മകങ്ങൾ ഉപയോഗിക്കാം. സോഡിയം ഹൈപ്പോക്ലോറൈറ്റ്, [4] ലെഡ് ടെട്രാസെറ്റേറ്റ്, [5] എൻ- ബ്രോമോസക്സിനിമൈഡ്, (ബിസ് (ട്രൈഫ്ലൂറോഅസെറ്റോക്സി) അയോഡോ) ബെൻസീൻ, [6], 1,8-ഡയസാബൈസൈക്ലോ [5.4.0] അൺഡെക് -7-എൻ (ഡിബിയു) എന്നിവയ്ക്ക് ഹോഫ്മാൻ പുനക്രമീകരണത്തെ ബാധിക്കാൻ സാധിക്കുന്നു. ഇനിപ്പറയുന്ന ഉദാഹരണത്തിൽ, ഇന്റർമീഡിയറ്റ് ഐസോസയനേറ്റ് മെഥനോൾ കൊണ്ട് സ്വാംശീകരിച്ച് ഒരു കാർബമേറ്റ് ഉണ്ടാക്കുന്നതിനെ സൂചിപ്പിക്കുന്നു. [7]
അതുപോലെതന്നെ, മദ്ധ്യവർത്തി ഐസോസയനേറ്റിനെ സ്വാംശീകരിക്കാൻ ത്രിതിയ-ബ്യൂട്ടൈൽ ആൽക്കഹോളിനും സാധിക്കും. അത് ത്രിതീയ ബ്യൂട്ടോക്സികാബോണിൽ പ്രൊട്ടെക്ടഡ് അമീൻ രൂപീകരിക്കുന്നു.
ആൽഫാ ഹൈഡ്രോക്സി അമൈഡുകളിൽ നിന്നും, ആൽഫാ,ബീറ്റാ-അപൂരിത അമൈഡുകളിൽ നിന്നും കാർബാമേറ്റിനെയും[2] [8] , ആൽഫാ,ബീറ്റാ-അസെറ്റിലിനിക് അമൈഡുകളിൽ നിന്നും നൈട്രൈലുകളെയും കൂടുതൽ അളവിൽ (ഏതാണ്ട് 70 ശതമാനം) ഉൽപ്പാദിപ്പിക്കാൻ ഹോഫ്മാൻ പുനഃക്രമീകരണത്താൽ സാധിക്കും. [9]
അമിലോറൈഡിനായി, ഹോഫ്മാൻ പുനഃക്രമീകരണത്തിന് ഹൈപ്പോബ്രോമസ് ആസിഡ് ആയിരുന്നു ഉപയോഗിച്ചിരുന്നത്.
ഉപയോഗങ്ങൾ
[തിരുത്തുക]- അലിഫാറ്റിക്, ആരോമാറ്റിക് അമൈഡുകൾ യഥാക്രമം അലിഫാറ്റിക്, ആരോമാറ്റിക് അമിനുകളായി പരിവർത്തനം ചെയ്യപ്പെടുന്നു
- താലിമൈഡിൽ നിന്നുള്ള ആന്ത്രാനിലിക് ആസിഡ് തയ്യാറാക്കൽ
- നിക്കോട്ടിനിക് ആസിഡ് 3-അമിനോപിരിഡിൻ ആയി പരിവർത്തനം ചെയ്യാൻ
- ഹോഫ്മാൻ പ്രതികരണത്തിനുശേഷം α- ഫിനൈൽ പ്രൊപാനാമൈഡിന്റെ സമമിതി ഘടന മാറില്ല.
- ഗാബാപെന്റിൻ നിർമ്മാണത്തിന്. ഇവിടെ 1,1-സൈക്ലോഹെക്സെയിൻ ഡൈഅസറ്റിക് ആസിഡ് അൻഹൈഡ്രൈഡിനെ അമോണിയയുടെ സഹായത്താൻ മോണോ അമൈഡീകരണം ചെയ്യുന്നു. ശേഷം രൂപപ്പെടുന്ന 1,1-സൈക്ലോഹെക്സെയിൻ ഡൈഅസറ്റിക് ആസിഡ് മോണോ-അമൈഡിൽ ഹോഫ്മാൻ പുനഃക്രമീകരണം നടത്തുന്നു. തൽഫലമായി രൂപപ്പെടുന്ന ഉൽപ്പന്നമാണ് ഗാബാപെന്റിൻ
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Hofmann, A. W. (1881). "Ueber die Einwirkung des Broms in alkalischer Lösung auf Amide" [On the action of bromine in alkaline solution on amides]. Berichte der Deutschen Chemischen Gesellschaft. 14 (2): 2725–2736. doi:10.1002/cber.188101402242.
- ↑ 2.0 2.1 2.2 Everett, Wallis; Lane, John (1946). The Hofmann Reaction. Vol. 3. pp. 267–306. doi:10.1002/0471264180.or003.07. ISBN 9780471005285.
{{cite book}}
:|work=
ignored (help) - ↑ Shioiri, Takayuki (1991). "Degradation Reactions". Vol. 6. pp. 795–828. doi:10.1016/B978-0-08-052349-1.00172-4. ISBN 9780080359298.
{{cite book}}
:|work=
ignored (help); Missing or empty|title=
(help) - ↑ Mohan, Ram S.; Monk, Keith A. (1999). "The Hofmann Rearrangement Using Household Bleach: Synthesis of 3-Nitroaniline". Journal of Chemical Education. 76 (12): 1717. Bibcode:1999JChEd..76.1717M. doi:10.1021/ed076p1717.
- ↑ Baumgarten, Henry; Smith, Howard; Staklis, Andris (1975). "Reactions of amines. XVIII. Oxidative rearrangement of amides with lead tetraacetate". The Journal of Organic Chemistry. 40 (24): 3554–3561. doi:10.1021/jo00912a019.
- ↑ Almond, Merrick R.; Stimmel, Julie B.; Thompson, Alan; Loudon, Marc (1988). "Hofmann Rearrangement under Mildly Acidic Conditions using [I,I-Bis(Trifluoroacetoxy)]iodobenzene: Cyclobutylamine Hydrochloride from Cyclobutanecarboxamide". Organic Syntheses. 66: 132. doi:10.15227/orgsyn.066.0132.
- ↑ Keillor, Jeffrey W.; Huang, Xicai (2002). "Methyl Carbamate Formation via Modified Hofmann Rearrangement Reactions: Methyl N-(p-Methoxyphenyl)carbamate". Organic Syntheses. 78: 234. doi:10.15227/orgsyn.078.0234.
- ↑ Weerman, R.A. (1913). "Einwirkung von Natriumhypochlorit auf Amide ungesättigter Säuren". Justus Liebigs Annalen der Chemie. 401 (1): 1–20. doi:10.1002/jlac.19134010102.
- ↑ Rinkes, I. J. (1920). "De l'action de l'Hypochlorite de Sodium sur les Amides D'Acides". Recueil des Travaux Chimiques des Pays-Bas. 39 (12): 704–710. doi:10.1002/recl.19200391204.