മൂടുപടം
ദൃശ്യരൂപം
മൂടുപടം | |
---|---|
സംവിധാനം | രാമു കാര്യാട്ട് |
നിർമ്മാണം | ടി.കെ. പരീക്കുട്ടി |
രചന | എസ്.കെ. പൊറ്റക്കാട് |
തിരക്കഥ | കെ.ടി. മുഹമ്മദ് |
അഭിനേതാക്കൾ | സത്യൻ മധു പ്രേംജി കുതിരവട്ടം പപ്പു നെല്ലിക്കോട് ഭാസ്കരൻ കെടാമംഗലം അലി അംബിക (പഴയകാല നടി) ഷീല ശന്താദേവി ആർ.എസ്. പ്രഭു മാസ്റ്റർ സോമൻ |
സംഗീതം | എം.എസ്. ബാബുരാജ് |
ഛായാഗ്രഹണം | എ. വിൻസെന്റ് |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | ചന്ദ്രതാര പ്രൊഡ്ക്ഷൻ |
വിതരണം | ചന്ദ്രതാര പിക്ച്ചേഴ്സ് |
റിലീസിങ് തീയതി | 12/04/1963 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ചന്ദ്രതാരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മൂടുപടം.[1] എസ്.കെ. പൊറ്റക്കാടിന്റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി നിർമിച്ച കഥയ്ക്ക് കെ. പത്മനാഭൻ നായരും കെ.ടി. മുഹമ്മദും കൂടി തിരക്കഥയും സംഭാഷണവും എഴുതി. പി. ഭാസ്കരനും യൂസഫലി കേച്ചേരിയും ചേർന്നു രചിച്ച 9 ഗാനങ്ങൽക്ക് ബാബുരാജ് സംഗീതം നൽകി. വിജയാ വഹിനി സ്റ്റുഡിയോയിൽ നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എ. വിൻസെന്റും, ചിത്രസംയോജനം ജി. വെങ്കിട്ടരാമനും, കലാസംവിധാനം എസ്. കൊന്നനാടും പൂർത്തിയാക്കി. വിജയാ വാഹിനി സ്റ്റുഡിയോയിൽ നിർമാണം പൂർത്തീകരിച്ച ഈചിത്രം 1963 ഏപ്രിൽ 12-ന് പ്രദർശനം തുടങ്ങി.
അഭിനേതാക്കൾ
- സത്യൻ
- മധു
- പ്രേംജി
- കുതിരവട്ടം പപ്പു
- നെല്ലിക്കോട് ഭാസ്കരൻ
- കെടാമംഗലം അലി
- അംബിക (പഴയകാല നടി)
- ഷീല
- ശന്താദേവി
- ആർ.എസ്. പ്രഭു
- മാസ്റ്റർ സോമൻ
പിന്നണി ഗയകർ
അവലംബം
- ↑ മലയാളസംഗീതം ഇൻഫോയിൽ നിന്ന് മൂടുപടം