Jump to content

വിക്കിപീഡിയ:മെയിലിങ്ങ് ലിസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇത് മലയാളം വിക്കിസംരംഭങ്ങളുടെ മെയിലിങ് ലിസ്റ്റിനെ പറ്റിയാണ്. വിക്കിമീഡിയ ഫൗണ്ടേഷന്റെ നടത്തിപ്പിലുള്ള മറ്റു ലിസ്റ്റുകളുടെ ഒരു വിഹഗവീക്ഷണത്തിന് http://lists.wikimedia.org കാണുക.

വിക്കിമീഡിയ ഫൗണ്ടേഷന്റെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ലിസ്റ്റുമായി ബന്ധപ്പെടാനുള്ള ഇമെയിൽ വിലാസം wikiml-l@lists.wikimedia.org എന്നതാണ്. ലിസ്റ്റിൽ താങ്കൾക്ക് വിക്കിപീഡിയ, വിക്കിനിഘണ്ടു, വിക്കിഗ്രന്ഥശാല, തുടങ്ങിയ മലയാളം പദ്ധതികളെ കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, മെച്ചപ്പെടുത്താനുള്ള വഴികളും ചർച്ച ചെയ്യാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കുക വഴി ലിസ്റ്റിൽ നടക്കുന്ന മെയിലുകളുടെ വരിക്കാരാവാൻ പറ്റുന്നതാണ്. അതിനായി https://lists.wikimedia.org/mailman/listinfo/wikiml-l സന്ദർശിക്കുക.

മാർഗ്ഗരേഖ

[തിരുത്തുക]

മലയാളം വിക്കി സംരംഭങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പുറം ലോകവുമായുള്ള ബന്ധത്തിന്റെ വാതിലാണ് മലയാളം വിക്കിസംരംഭങ്ങളുടെ മെയിലിങ്ങ് ലിസ്റ്റ്.

മലയാളഭാഷയിലുള്ള വിവിധ വിക്കിമീഡിയ സം‌രംഭങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഉപയോക്താക്കൾക്കു പുറമേ, വിക്കി സംരംഭങ്ങളിൽ തിരുത്തലുകൾ നടത്തുന്നില്ലെങ്കിലും മലയാളം വിക്കിസം‌രംഭങ്ങളുടെ കാര്യങ്ങളിൽ അതീവ താല്പര്യമുള്ളവരുമാണ് മെയിലിങ്ങ് ലിസ്റ്റിലെ ഭൂരിപക്ഷം പേരും എന്ന് ഓർക്കുക.

മലയാളം വിക്കിസം‌രംഭങ്ങളുടെ മെയിങ്ങ് ലിസ്റ്റിൽ നടക്കുന്ന ചർച്ചകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ കൊടുക്കുന്നു.

അനുവദനീയമായ മെയിലുകൾ

[തിരുത്തുക]
  • വിക്കിമീഡിയ സം‌രംഭങ്ങളുമായി ബന്ധപ്പെട്ട; വിശിഷ്യാ മലയാളം സംരംഭങ്ങളുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങൾ.
ഒരു പ്രത്യേക ലേഖനത്തെ കുറിച്ചുള്ള ചർച്ചകളോ, വിവിധ വിക്കിസം‌രംഭങ്ങൾക്കായുള്ള നയരൂപവത്കരണമോ മെയിലിങ്ങ് ലിസ്റ്റിൽ നടത്തരുതു്. ലേഖനത്തെ കുറിച്ചുള്ള ചർച്ചകൾ പ്രസ്തുത ലേഖനത്തിന്റെ സം‌വാദം താളിലും, വിവിധ നയരൂപവത്കരണങ്ങൾ പ്രസ്തുത വിക്കിസം‌രംഭങ്ങളിലും മാത്രം നടത്തുക.
  • മലയാളം വിക്കിസം‌രംഭങ്ങളെ ബാധിക്കുന്ന മലയാളവും ഇന്റർ‌നെറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ
  • മലയാളം യൂണിക്കോഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ
  • മലയാളവ്യാകരണം, ശൈലി, അക്ഷരവിന്യാസം, തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങളും മറ്റും.

ഒഴിവാക്കപ്പെടേണ്ട മെയിലുകൾ

[തിരുത്തുക]
  • ഒഴിവാക്കപ്പെടേണ്ട ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള മറുപടികൾ
  • ആശംസാസന്ദേശങ്ങൾ
  • മെയിൽ ഫോർ‌വേർഡുകൾ (മലയാളം വിക്കിസംരംഭങ്ങളേയോ, മറ്റ് വിക്കിമീഡിയ സംരംഭങ്ങളേയോ നേരിട്ട് ബാധിക്കുന്നതല്ലെങ്കിൽ)
  • രാഷ്ട്രീയ ചർച്ചകൾ
  • മലയാളം ബ്ലോഗുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
  • മലയാളം വിക്കിമീഡിയ സംരംഭങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത സാങ്കേതിക ചോദ്യങ്ങൾ.
  • ഒരു വിഷയത്തെ കുറിച്ചുള്ള ചർച്ച നടക്കുന്ന മെയിൽ ചരടിൽ, അതുമായി ബന്ധമില്ലാത്ത വേറൊരു വിഷയം ചർച്ച ചെയ്യാതിരിക്കുക. വേറെ വിഷയം ചർച്ച ചെയ്യാനായി പുതിയൊരു മെയിൽ ചരട് തുടങ്ങുക.

ലിസ്റ്റിൽ നടക്കുന്ന എല്ലാ ചർച്ചകളും നിലവറയിൽ സൂക്ഷിച്ചു വെക്കുന്നതാണ്. ആവശ്യക്കാർക്ക് പഴയ സംവാദങ്ങൾ നിലവറയിൽ നിന്നും ശേഖരിക്കാവുന്നതാണ്. നിലവറയിലേക്കുള്ള ലിങ്ക്: http://lists.wikimedia.org/pipermail/wikiml-l/

ഡെയ്‌ലി ഡൈജസ്റ്റ് ഉപയോഗിക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ

[തിരുത്തുക]

താങ്കൾ ഡൈലി ഡൈജസ്റ്റ് ഓപ്ഷനിലാണ് (Would you like to receive list mail batched in a daily digest? എന്ന ചോദ്യത്തിന് Yes എന്നാണ് കൊടുത്തിട്ടുള്ളതെങ്കിൽ) മെയിലുകൾ സ്വീകരിക്കുന്നതെങ്കിൽ, മറുപടി അയക്കുമ്പോൾ വിഷയം (Subject) ചർച്ചയുടെ പ്രധാന ചരടിൽ (Thread) ഉള്ളതുപോലെ കൊടുക്കുവാൻ ശ്രദ്ധിക്കുക. “[Wikiml-l] Wikiml-l Digest, Vol 23, Issue 4“ പോലെ വിഷയങ്ങൾ ചേർക്കുന്നത് ചർച്ച രണ്ട് ചരടുകളാക്കി പിരിച്ച് അംഗങ്ങൾക്ക് അസൗകര്യമുണ്ടാക്കുകയും, പിന്നീട് ലിസ്റ്റിന്റെ നിലവറ ഉപയോഗിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നതാണ്. കൂടാതെ ഡൈലി ഡൈജസ്റ്റ് ഓപ്ഷനിൽ ഒരു ബഗ് bugzilla:15223 നിലവിലുണ്ട്.

മെയിലിങ്ങ് ലിസ്റ്റിൽ നിന്നൊഴിവാകാൻ

[തിരുത്തുക]

താങ്കൾ എപ്പോഴെങ്കിലും മെയിലിങ്ങ് ലിസ്റ്റിൽ നിന്ന് ഒഴിവാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ https://lists.wikimedia.org/mailman/listinfo/wikiml-l എന്ന താളിൽ പോയി Wikiml-l Subscribers എന്ന വിഭാഗത്തിലുള്ള Unsubscribe or Edit Options എന്ന ബട്ടനു നേരെ കാണുന്ന ടെക്സ്റ്റ് ബോക്സിൽ നിങ്ങൾ മെയിലിങ്ങ് ലിസ്റ്റിലേക്ക് രജിസ്റ്റർ ചെയ്ത ഇ-മെയിൽ വിലാസം നൽകി Unsubscribe or Edit Options എന്ന ബട്ടൺ ഞെക്കി, തുടർന്നു വരുന്ന പേജിൽ നിന്നു Unsubscribe എന്ന ബട്ടൺ ഞെക്കിയാൽ മതിയാകും. ഇങ്ങനെ ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക് ലിസ്റ്റിൽ നിന്ന് മാറാനുള്ള ആഗ്രഹം ഉറപ്പാക്കാനായി ഒരു സ്ഥിരീകരണ ഇ-മെയിൽ വരുന്നതാണ്. പ്രസ്തുത ഇ-മെയിലിലുള്ള സ്ഥിരീകരണം ആവശ്യപ്പെടുന്ന കണ്ണിയിൽ ഞെക്കുക. തുടർന്നു വരുന്ന പേജിൽ Unsubscribe എന്ന ബട്ടൺ ഒരിക്കൽ കൂടി ഞെക്കുക. അതോടെ നിങ്ങളുടെ ഒഴിവാകൽ പ്രക്രിയ പൂർണ്ണമാകുന്നു.

താങ്കൾക്ക് ഏതവസരത്തിലും ഇതേ മെയിൽ വിലാസം ഉപയോഗിച്ച് മലയാളം വിക്കിപീഡിയ മെയിലിങ്ങ് ലിസ്റ്റിലേക്ക് വീണ്ടും ചേരാവുന്നതാണ്. അതിനായി മുകളിൽ നൽകിയ https://lists.wikimedia.org/mailman/listinfo/wikiml-l എന്ന കണ്ണി തന്നെ ഉപയോഗിക്കുക.