ഇഎക്സ്റ്റി ജെഎസ്
ദൃശ്യരൂപം
ഇന്ററാക്റ്റീവായ വെബ് അപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതിനായുള്ള ഒരു ജാവാസ്ക്രിപ്റ്റ് അപ്ലിക്കേഷൻ ചട്ടക്കൂടാണ് ഇഎക്സ്ടി ജെഎസ്. അജാക്സ്, ഡിഎച്ച്ടിഎംഎൽ, ഡോം സ്ക്രിപ്റ്റിങ്ങ് എന്നിവ ഉപയോഗിച്ചാണ് ഈ ചട്ടക്കൂട് തയ്യാറാക്കിയിട്ടുള്ളത്. വൈയുഐ എന്ന ലൈബ്രറിയുടെ എക്സ്ടൻഷനായി നിർമ്മിച്ച ജാക്ക് സ്ലോസം നിർമ്മിച്ച ഈ ടൂൾ, ഇപ്പോൾ ജെക്വറി, പ്രോട്ടോടൈപ്പ് എന്നിവയുമായും ചേർന്ന് പ്രവർത്തിക്കും. 1.1 വേർഷൻ മുതൽ മറ്റു ലൈബ്രറികളുടെ സഹായമില്ലാതെ തന്നെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്ഫോമിൽ മറ്റു ലൈബ്രറികളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്.