Jump to content

രവിവർമ്മ കുലശേഖരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രവിവർമ്മ സംഗ്രാമധീരൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വേണാടിന്റെ ഒരു ഭരണാധികാരിയായിരുന്നു രവിവർമ്മ കുലശേഖരൻ (1266 - 1317; ഭരണം:1299 - 1317). സംഗ്രാമധീരൻ എന്ന പേരിൽ പ്രശസ്തനായ ഇദ്ദേഹം മാലിക് കാഫറിന്റെ ആക്രമണകാലത്ത്, അധിനിവേശ സൈന്യത്തെ തോൽപ്പിക്കുകയും പാണ്ഡ്യദേശത്തെ രാജകുമാരിയെ വിവാഹം ചെയ്ത് വൈഗാനദിയുടെ തീരത്ത് വച്ച് ദക്ഷിണ ഭാരതത്തിന്റെ ചക്രവർത്തിയായി കിരീടധാരണം നടത്തുകയും ചെയ്തു. വേണാട് രാജാവ് ജയസിംഹദേവന്റെയും, മൂഷിക സ്വരൂപം (കോലത്തിരി) ഉമാ ദേവിയുടെയും മകൻ ആയിരുന്നു. രവിവർമ്മ എഴുതിയ സംസ്കൃതനാടകമാണ് പ്രദ്യുമ്നാഭ്യുദയം. തമിഴ്നാട്ടിൽ ശ്രീരംഗം ക്ഷേത്രത്തിലെ ശാസനത്തിൽ ഇദ്ദേഹത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. 'ദക്ഷിണഭോജൻ' എന്നും വിശേഷിപ്പിക്കപ്പെട്ട രവിവർമ്മ കുലശേഖരൻ പത്മനാഭസ്വാമിക്ഷേത്രത്തിലേക്ക് ഒരു സ്വർണ്ണകലശം കാഴ്ചവയ്ക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ കാലത്ത് കൊല്ലം അഭിവൃദ്ധി പ്രാപിച്ചു.