Jump to content

സേതു ലക്ഷ്മിഭായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സേതു ലക്ഷ്മി ബായി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൂരാടം തിരുനാൾ സേതു ലക്ഷ്മിഭായി
ശ്രീപദ്മനാഭസേവിനി വഞ്ചിധർമ്മ വർദ്ധിനി രാജരാജേശ്വരി ശ്രീ പൂരാടം തിരുനാൾ സേതുലക്ഷ്മിഭായി തമ്പുരാൻ,ആറ്റിങ്ങൽ മൂത്ത തമ്പുരാൻ

തിരുവിതാംകൂറിന്റെ റീജന്റ് മഹാറാണി
സംഭാവ്യാവകാശിത്വം
രാജപ്രതിനിധിത്വം (റിജെൻസി) 6 സെപ്തംബർ 1924 - 6 നവംബർ 1931
മുൻഗാമി ശ്രീ മൂലം തിരുനാൾ
അനന്തരാവകാശിത്വം ചിത്തിര തിരുനാൾ ബാലരാമവർമ്മ
മക്കൾ
ഉത്രംതിരുനാൾ ലളിതാംബാബായി, ഇന്ദിരാബായി
പേര്
പൂരാടം തിരുനാൾ സേതു ലക്ഷ്മിബായി
പിതാവ് കേരളവർമ്മ കോയിതമ്പുരാൻ, കിളിമാനൂർ
മാതാവ് [[ആയില്യം നാൾ മഹാപ്രഭ തമ്പുരാട്ടി ]മാവേലിക്കര ഉത്സവമഠം കൊട്ടാരം മഹാപ്രഭ തമ്പുരാട്ടി ]]
തൊഴിൽ രാജപ്രതിനിധി(റീജെന്റ്)
മതം ഹിന്ദു മതം

}}

തിരുവിതാംകൂർ ഭരണകൂടം
കേരളചരിത്രത്തിന്റെ ഭാഗം
[1][2]
തിരുവിതാംകൂർ രാജാക്കന്മാർ
വീരമാർത്താണ്ഡവർമ്മ 731-
അജ്ഞാത നാമ -802
ഉദയ മാർത്താണ്ഡ വർമ്മ 802-830
വീരരാമമാർത്താണ്ഡവർമ്മ 1335-1375
ഇരവിവർമ്മ 1375-1382
കേരള വർമ്മ 1382-1382
ചേര ഉദയ മാർത്താണ്ഡ വർമ്മ 1382-1444
വേണാട് മൂത്തരാജ 1444-1458
വീരമാർത്താണ്ഡവർമ്മ രണ്ട് 1458-1471
ആദിത്യ വർമ്മ 1471-1478
ഇരവി വർമ്മ 1478-1503
ശ്രീ മാർത്താണ്ഡവർമ്മ 1503-1504
ശ്രീ വീര ഇരവിവർമ്മ 1504-1528
മാർത്താണ്ഡവർമ്മ ഒന്ന് 1528-1537
ഉദയ മാർത്താണ്ഡ വർമ്മ രണ്ട് 1537-1560
കേരള വർമ്മ 1560-1563
ആദിത്യ വർമ്മ 1563-1567
ഉദയ മാർത്താണ്ഡ വർമ്മ മൂന്ന് 1567-1594
ശ്രീ വീര ഇരവി വർമ്മ കുലശേഖര പെരുമാൾ 1594-1604
ശ്രീ വീര വർമ്മ 1604-1606
ഇരവി വർമ്മ 1606-1619
ഉണ്ണി കേരള വർമ്മ 1619-1625
ഇരവി വർമ്മ 1625-1631
ഉണ്ണി കേരള വർമ്മ 1631-1661
ആദിത്യ വർമ്മ 1661-1677
ഉമയമ്മ റാണി 1677-1684
രവി വർമ്മ 1684-1718
ഉണ്ണി കേരള വർമ്മ 1719-1724
രാമ വർമ്മ 1724-1729
അനിഴം തിരുനാൾ 1729-1758
കാർത്തിക തിരുനാൾ 1758-1798
അവിട്ടം തിരുനാൾ 1798-1810
ഗൌരി ലക്ഷ്മി ബായി 1810-1815
ഗൌരി പാർവ്വതി ബായി 1815-1829
സ്വാതി തിരുനാൾ 1829-1846
ഉത്രം തിരുനാൾ 1846-1860
ആയില്യം തിരുനാൾ 1860-1880
വിശാഖം തിരുനാൾ 1880-1885
ശ്രീമൂലം തിരുനാൾ 1885-1924
സേതു ലക്ഷ്മി ബായി 1924-1931
ശ്രീചിത്തിര തിരുനാൾ 1931-1991 (1971-1991 റ്റൈറ്റുലാർ)

‡ Regent Queens

തിരുവിതാംകൂ൪ രാജകുടുംബത്തിലെ മഹാരാജാ സ്ഥാനീയർ
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ 1991-2013
മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ 2013-
തലസ്ഥാനങ്ങൾ
പത്മനാഭപുരം 1721-1795
തിരുവനന്തപുരം 1795-1949
കൊട്ടാരങ്ങൾ
പത്മനാഭപുരം കോട്ട
കിളിമാനൂർ കൊട്ടാരം
കുതിരമാളിക
കവടിയാർ കൊട്ടാരം
ആറ്റിങ്ങൽ കൊട്ടാരം
കോയിക്കൽ കൊട്ടാരം
edit

ശ്രീ പദ്മനാഭാസേവിനി വഞ്ചിധർമ്മവർദ്ധിനി രാജരാജേശ്വരി പൂരാടം തിരുനാൾ സേതു ലക്ഷ്മിഭായി തമ്പുരാൻ, ആറ്റിങ്ങൽ മൂത്ത തമ്പുരാൻ തിരുവിതാംകൂറിലെ അവസാന രാജപ്രതിനിധി (റീജെന്റ്) ആയിരുന്നു. 1924 മുതൽ 1931 വരെയായിരുന്നു ഇവരുടെ ഭരണകാലഘട്ടം. 1931 സെപ്തംബർ 1 വരെയാണ് ഇവർ രാജപ്രതിനിധി ആയി 7 വർഷം രാജ്യം ഭരിച്ചത്.

ശ്രീമൂലം തിരുനാൾ രാമവർമ്മയുടെ (1885-1924) മരണ സമയത്ത് യുവരാജാവായ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയ്ക്ക് പന്ത്രണ്ടു വയസ്സ് മാത്രമായിരുന്നു പ്രായം. അദ്ദേഹത്തിന് പതിനെട്ടു വയസ്സാകുന്നതുവരെ തിരുവിതാംകൂറിന്റെ ചുമതല സേതു ലക്ഷ്മിഭായി രാജപ്രതിനിധി (റീജെന്റ്) എന്ന നിലയിൽ ഏറ്റെടുത്തത്. തിരുവിതാംകുറിൽ മൃഗബലി അവസാനിപ്പിച്ചതും ചേർത്തല പൂരപാട്ട് നിരോധിച്ചും ദേവദാസിസമ്പ്രദായം പൂർണ്ണമായി നിരോധിച്ചതും വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേനടവഴി ഒഴികെ മറ്റു മൂന്നു നടവഴികളും ദളിതർക്കും കൂടി സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചതും സേതു ലക്ഷ്മിഭായിയുടെ ഭരണകാലത്തായിരുന്നു. എന്നാൽ മഹാത്മാ ഗാന്ധി ഇടപെട്ടിട്ടു പോലും ദളിതർക്ക് ക്ഷേത്രപ്രവേശനം നൽകുന്നതിൽ നിന്നും ഒഴിഞ്ഞുമാറിയതിന് മന്നത്ത് പദ്മനാഭൻ തുടങ്ങിയ സാംസ്കാരിക നായകർ സേതു ലക്ഷ്മിഭായിയെ വിമർശിച്ചിരുന്നു. [3]

1958 ൽ സേതു ലക്ഷ്മിഭായി ബംഗളൂരുവിലേക്ക് താമസം മാറ്റി, പിന്നീട് ഒരിക്കലും അവർ കേരളത്തിലേക്ക് മടങ്ങി വന്നിട്ടില്ല. 1985-ൽ തൊണ്ണൂറാം വയസ്സിൽ ബംഗളൂരുവിൽ വച്ച് അവർ അന്തരിച്ചു.

ജനനം, ബാല്യം

[തിരുത്തുക]
ആയില്യം നാൾ മഹാപ്രഭ തമ്പുരാട്ടി (റാണി സേതുലക്ഷ്മിഭായിയുടെ മാതാവ്) തന്റെ ഒരു വയസ്സുള്ള മൂത്ത പുത്രൻ ആർ. മാർത്താണ്ഡവർമ്മയുമായി രാജാ രവിവർമ്മ ചിത്രം - "അച്ഛൻ വരുന്നു"

മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിലെ ആയില്യം നാൾ മഹാപ്രഭ തമ്പുരാട്ടിയുടെയും കിളിമാനൂർ കോവിലകത്തെ [4] കേരള വർമ്മ കോയിത്തമ്പുരാന്റെയും ദ്വിതീയസന്താനമായി 1895 നവംബർ 19-നു ജനനം.[5] ലോകപ്രശസ്തനായ ചിത്രകാരൻ രാജാ രവിവർമ്മയുടെ പുത്രിയാണ് മഹാപ്രഭ. രാജകുടുംബത്തിന് അനന്തരാവകാശികളില്ലാതെ വന്നതിനാൽ സേതു ലക്ഷ്മിഭായിയെയും സേതു പാർവതിഭായിയെയും മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിൽ നിന്നും ദത്തെടുത്തതാണ്. സേതുലക്ഷമീഭായിതമ്പുരാട്ടി പള്ളിക്കേട്ട് ചെയ്‌തത് ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിലെ രാമവർമ്മ കോയിത്തമ്പുരനെയാണ്. അദ്ദേഹം കേരള വർമ വലിയകോയിതമ്പുരാന്റെ അനന്തിരവനാണ്.

മരുമക്കത്തായത്തിനു പകരം മക്കത്തായം ഏർപ്പെടുത്തുന്ന നായർ റഗുലേഷൻ 1945-ൽ നടപ്പാക്കി.[രാജകുടുംബങ്ങൾക്ക് അത് ബാധകമല്ല[അവലംബം ആവശ്യമാണ്]][6]

അവലംബം

[തിരുത്തുക]
  1. Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
  2. Travancore Almanac & Directory 1919 Published by the Government of Travancore 1918
  3. ജോൺ ജെ പോൾ, കീത് ഇ യെന്ടെൽ. രിലിജിയെൻ ആൻഡ്‌ പബ്ലിക് കൾച്ചർ  : എന്കൌറെര്സ് ഇൻ സൌത്ത് ഇന്ത്യ.
  4. കേരള സംസ്കാരം കലാ
  5. Lakshmi, Raghunandan (1995). At the Turn of the Tide: The Life and Times of Maharani Setu Lakshmi Bayi, the Last Queen of Travancore. Maharani Setu Lakshmi Bayi Memorial Charitable Trust. p. 2.
  6. കേരള സംസ്കാരം കലാശാലപ്പതിപ്പ്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]