ഹൻസിക മോട്‌വാനി
ദൃശ്യരൂപം
(Hansika Motwani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹൻസിക മോട്‌വാനി | |
---|---|
ജനനം | ഹൻസിക പ്രദീപ് മോട്‌വാനി 9 ഓഗസ്റ്റ് 1991 |
മറ്റ് പേരുകൾ | സീമ മോട്‌വാനി |
തൊഴിൽ | അഭിനേത്രി, മോഡൽ |
സജീവ കാലം | 2001-ഇതുവരെ |
ഒരു ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന ഇന്ത്യൻ ചലച്ചിത്രനടിയാണ് ഹൻസിക മോട്‌വാനി (ഹിന്ദി: हंसीका मोटवानी), (ജനനം: ആഗസ്ത് 9, 1991).
സ്വകാര്യ ജീവിതം
[തിരുത്തുക]ഹൻസിക ജനിച്ചത് മുംബൈയിലാണ്. സ്കൂൾ വിദ്യാഭ്യാസം ചെയ്യുന്നത് മുംബൈയിൽ നിന്നാണ്. ഹൻസികക്ക് തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, തുളു, തമിഴ് എന്നീ ഭാഷകൾ കൈകാര്യം ചെയ്യാനറിയാം. പിതാവ് പ്രദീപ് മോട്‌വാനി, ഒരു ബിസ്സിനസ്സുകാരനും, മാതാവ് മോന മോട്‌വാനി ഒരു ഡെർമറ്റോളജിസ്റ്റുമാണ്.
അഭിനയ ജീവിതം
[തിരുത്തുക]ഹൻസിക മോട്‌വാനി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലാണ്. ഇതിൽ നായകനായി അഭിനയിച്ചത് അല്ലു അർജുൻ ആണ്.[1] പിന്നീട് ചില ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു.[2].
പക്ഷേ ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച ആപ്ക സുരൂർ എന്ന ചിത്രത്തിലാണ്. 2008 ൽ കന്നടയിലും നായിക വേഷത്തിൽ അഭിനയിച്ചു.
അവലംബം
[തിരുത്തുക]- ↑ "Hansika charges 50 lakhs!". Sify. Retrieved 2006 November 26.
{{cite web}}
: Check date values in:|accessdate=
(help); External link in
(help)|work=
- ↑ "Hansika - The latest find". Rediff. Retrieved 2006 November 26.
{{cite web}}
: Check date values in:|accessdate=
(help); External link in
(help)|work=
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Hansika Motwani എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Hansika Motwani
- Hannsikaa's Official site Archived 2009-03-03 at the Wayback Machine