Jump to content

ഹിലാരി സ്വാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hilary Swank എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹിലാരി സ്വാങ്ക്
2010 ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ
ജനനം
ഹിലാരി ആൻ സ്വാങ്ക്

(1974-07-30) ജൂലൈ 30, 1974  (50 വയസ്സ്)
ലിങ്കൺ, നെബ്രാസ്ക, അമേരിക്ക
തൊഴിൽഅഭിനേത്രി, നിർമ്മാതാവ്
സജീവ കാലം1990–മുതൽ
ജീവിതപങ്കാളി(കൾ)ചാഡ് ലോവെ (1997-2007)
മാതാപിതാക്ക(ൾ)സ്റ്റീഫൻ മൈക്കിൾ സ്വാങ്ക്
ജൂഡി കേയ്
പുരസ്കാരങ്ങൾഅക്കാദമി പുരസ്കാരം, ഗോൾഡൻ ഗ്ലോബ് പുരസ്കാരം

അമേരിക്കയിൽ നിന്നുമുള്ള ഒരു അഭിനേത്രിയും, നിർമ്മാതാവുമാണ് ഹിലാരി സ്വാങ്ക്(ജനനം: 30 ജൂലൈ,1974). മികച്ച അഭിനേത്രിക്കുള്ള അക്കാദമി പുരസ്കാരം ഹിലാരിക്ക് രണ്ടു തവണ ലഭിച്ചിട്ടുണ്ട്. 1992 ൽ പുറത്തിറങ്ങിയ ബഫി ദ വാംപയർ സ്ലേയർ എന്ന ചിത്രത്തിലൂടെയാണ് ഹിലാരി അരങ്ങേറ്റം കുറിച്ചത്. 1994 ൽ പുറത്തിറങ്ങിയ നെക്സ്റ്റ് കരാട്ടേ കിഡ് എന്ന ചിത്രമാണ് ഹിലാരിക്ക് പ്രശസ്തി നേടിക്കൊടുത്തത്.

1999 ൽ പുറത്തിറങ്ങിയ ബോയ്സ് ഡോണ്ട് ക്രൈ എന്ന ചലച്ചിത്രത്തിൽ ബ്രണ്ടൻ ടീനയുടെ കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് ഹിലാരിക്ക് ആദ്യ ഓസ്കാർ പുരസ്കാരം ലഭിക്കുന്നത്.[1] ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്ത് 2004 ൽ പുറത്തിറങ്ങിയ മില്ല്യൻ ഡോളർ ബേബിയിലെ അഭിനയത്തിനാണ് ഹിലാരിക്ക് രണ്ടാമത്തെ ഓസ്കാർ പുരസ്കാരം ലഭിക്കുന്നത്.[2]

ആദ്യകാല ജീവിതം

[തിരുത്തുക]

1974 ജൂലൈ 30 ന്, അമേരിക്കയിലെ നെബ്രാസ്കയിലാണ് ഹിലാരി ജനിച്ചത്. സ്റ്റീഫൻ മൈക്കിൾ സ്വാങ്കും, ജൂഡി കേയുമായിരുന്നു മാതാപിതാക്കൾ.[3] ഹിലാരിക്ക് ആറു വയസ്സുള്ളപ്പോൾ അവരുടെ കുടുംബം വാഷിങ്ടണിലേക്കു താമസം മാറി. ഹാപ്പി വാലി എലമെന്ററി സ്കൂൾ, ഫെയർഹെവൻ മിഡ്ഡിൽ സ്കൂൾ, സീഹോം ഹൈസ്കൂൾ എന്നിവിടങ്ങളിലായിട്ടായിരുന്നു ഹിലാരിയുടെ സ്കൂൾ വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ പാഠ്യേതരവിഷയങ്ങളിൽ ഹിലാരി മികവു തെളിയിച്ചിരുന്നു. ജൂനിയർ ഒളിംപിക്സിലും, വാഷിങ്ടൺ സ്റ്റേറ്റ് ചാംപ്യൻഷിപ്പിലും ഹിലാരി പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിരുന്നു.

തന്റെ ഒമ്പതാമത്തെ വയസ്സിലാണ് ഹിലാരി, ആദ്യമായി കലാരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ജംഗിൾ ബുക് എന്ന പരമ്പരയിലായിരുന്നു ഹിലാരി ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട്, സ്കൂളുമായി ബന്ധപ്പെട്ടും പുറത്തും കലാരംഗത്ത് ഹിലാരി സജീവമായി. തന്റെ പതിനഞ്ചാമത്തെ വയസ്സിൽ ഹിലാരിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞു. മകളുടെ അഭിനയത്തിലുള്ള കഴിവ് തിരിച്ചറിഞ്ഞ ജൂഡി മകളേയും കൊണ്ട് ലോസ് ഏഞ്ചൽസിലേക്കു താമസം മാറി. സ്വന്തമായി ഒരു വാടകവീട്ടിൽ താമസിക്കാനാവശ്യമായ പണം കിട്ടുന്നതുവരെ അവർ കാറിലായിരുന്നു കഴിഞ്ഞിരുന്നത്.[4] കഷ്ടപ്പാടുകൾക്കിടയിലും, കഠിനപ്രയത്നത്തിലൂടെ അഭിനയമേഖല കീഴടക്കാൻ കഴിഞ്ഞതിന് തനിക്ക് പ്രചോദനമായത് തന്റെ അമ്മയാണെന്ന് ഹിലാരി ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.[5][6]

സിനിമാ ജീവിതം

[തിരുത്തുക]

അവലംബം

[തിരുത്തുക]

എമിലി, സ്മിത്ത് (2012). ഹിലാരി സ്വാങ്ക് ഹാന്റ്ബുക്ക്. എമിരിയോ പബ്ലിഷിംഗ്. ISBN 1743441584.

  1. "72 ആം അക്കാദമി പുരസ്കാരം - മികച്ച അഭിനേത്രി". അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്ട്സ് ആന്റ് സയൻസ്. Retrieved 2016-01-19.
  2. "77 ആം അക്കാദമി പുരസ്കാരം - മികച്ച അഭിനേത്രി". അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്ട്സ് ആന്റ് സയൻസ്. Retrieved 2016-01-19.
  3. ഹിലാരി സ്വാങ്ക് ഹാന്റ്ബുക്ക്- എമിലി സ്മിത്ത് പുറം 5
  4. "ആക്ടിങ് ഗേവ് മി സെൻസ് ഓഫ് ഫോക്കസ്". ടൈംസ് ലീഡർ. കോം. 2007-01-03. Archived from the original on 2007-01-10. Retrieved 2016-01-20.
  5. "ഹിലാരി സ്വാങ്ക് ടെൽസ് ഓൾ ടു എക്സട്രാ". യു.പി.ഐ. 2007-01-03. Archived from the original on 2015-12-22. Retrieved 2016-01-20.{{cite web}}: CS1 maint: bot: original URL status unknown (link)
  6. ഹിലാരി സ്വാങ്ക് ഹാന്റ്ബുക്ക്- എമിലി സ്മിത്ത് പുറം 25