Jump to content

എം.എൽ. വസന്തകുമാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M. L. Vasanthakumari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം.എൽ. വസന്തകുമാരി
(മദ്രാസ് ലളിതാംഗി വസന്തകുമാരി)
പശ്ചാത്തല വിവരങ്ങൾ
ജനനം(1928-07-03)ജൂലൈ 3, 1928
ഉത്ഭവംമദ്രാസ്, മദ്രാസ് പ്രവിശ്യ, ബ്രിട്ടീഷ് ഇന്ത്യ
മരണംഒക്ടോബർ 31, 1990(1990-10-31) (പ്രായം 62)
ചെന്നൈ, തമിഴ്‌നാട്
വിഭാഗങ്ങൾകർണാടക സംഗീതം, ചലച്ചിത്ര സംഗീതം
തൊഴിൽ(കൾ)ഗായിക
വർഷങ്ങളായി സജീവം1942–1990
ലേബലുകൾHMV, EMI, RPG, AVM Audio, Inreco, Vani, Amutham Inc, Doordarshan, Super Audio, Geethanjali, Kosmic Music, Charsur Digital Workshop etc.

ഒരു കർണാടക സംഗീതജ്ഞയും പിന്നണിഗായകയുമായിരുന്നു എം.എൽ. വസന്തകുമാരി (ജൂലൈ 3, 1928 - ഒക്ടോബർ 31, 1990). എം.എൽ.വി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വസന്തകുമാരിയെയും സമകാലികരായ ഡി.കെ. പട്ടമ്മാൾ, എം.എസ്. സുബ്ബലക്ഷ്മി എന്നിവരെയും ചേർത്ത് സംഗീതാസ്വാദകർ 'കർണ്ണാടകസംഗീതത്തിലെ ഗായികാത്രയം' എന്ന് പരാമർശിച്ചിരുന്നു.[1] പ്രശസ്ത ചലച്ചിത്രനടി ശ്രീവിദ്യ ഇവരുടെ മകളാണ്.

ജീവിതരേഖ

[തിരുത്തുക]

തമിഴ്‌നാട്ടിലെ മൈലാപ്പൂരിലെ ഒരു സംഗീതകുടുംബത്തിലായിരുന്നു എം.എൽ. വസന്തകുമാരിയുടെ ജനനം. പിതാവ് സംഗീതജ്ഞനായിരുന്ന കുത്തന്നൂർ അയ്യാസ്വാമി അയ്യർ. മാതാവ് മദ്രാസ് ലളിതാംഗി. സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ വസന്തകുമാരി സംഗീതത്തിൽ കഴിവ് പ്രകടിപ്പിച്ചിരുന്നു. വസന്തകുമാരിയുടെ ആലാപനം കേൾക്കാനിടയായ ജി.എൻ. ബാലസുബ്രഹ്മണ്യം (ജി.എൻ.ബി.) തന്റെ ശിഷ്യയായി തെരഞ്ഞെടുത്തത് ഇവരുടെ സംഗീതജീവിതത്തിലെ ഒരു വഴിത്തിരിവായി. ജി.എൻ.ബി.-യുടെ സംഗീതശൈലി ഇവർ ഏറെ സ്വാംശീകരിച്ചിരുന്നെങ്കിലും അന്ധമായി അനുകരിക്കാതിരിക്കാതെ തന്റേതായ ഒരു പാതയിലൂടെ മുന്നേറുവാൻ ശ്രദ്ധിച്ചിരുന്നു. ഗുരുവിനെപ്പോലെ തന്നെ ചടുലവും മനോഹരവുമായി 'മനോധർമ്മം' ഉപയോഗിക്കുവാൻ വസന്തകുമാരി സമർത്ഥയായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ ഒരു മുൻനിര കർണ്ണാടകസംഗീതജ്ഞയാകുവാൻ ഇവർക്ക് കഴിഞ്ഞു.

1946 മുതൽ വസന്തകുമാരി ചലച്ചിത്രസംഗീതലോകത്തും സജീവമായി തുടങ്ങി. 1956-ൽ പുറത്തിറങ്ങിയ മണമകൾ എന്ന തമിഴ് ചലച്ചിത്രത്തിലെ 'എല്ലാം ഇമ്പമയം', 'ചിന്നൻചിറ കിളിയേ' എന്നീ ഗാനങ്ങൾ ഹിറ്റുകളായി. 1960-ലെ രാജ ദേശിംഗ-യിൽ വസന്തകുമാരി ആലപിച്ച 'പാർക്കടൽ അലൈമേലെ' ഏറെ പ്രശസ്തമാവുകയും പിൽക്കാലത്ത് ഭരതനാട്യത്തിലെ ഒരു വായ്‌പാട്ടാവുകയും ചെയ്തു. 'അതിസയം വാനത്തു അറിവുമയം', 'ശെന്താമരൈ കണ്ണനേ', 'വണ്ണ തമിഴ്' തുടങ്ങി നിരവധി ഗാനങ്ങളിലൂടെ വസന്തകുമാരി പിന്നണി ഗാനരംഗത്ത് തന്റേതായ മുദ്ര ചാർത്തിയിട്ടുണ്ട്.

1951-ൽ വസന്തകുമാരി കലൈമാമണി വികടം ആർ.കൃഷ്ണമൂർത്തിയെ വിവാഹം ചെയ്തു. കെ.ശങ്കരരാമനും കെ.ശ്രീവിദ്യയുമാണ് മക്കൾ.

വസന്തകുമാരി തന്നെയായിരുന്നു ശ്രീവിദ്യയുടെ സംഗീതഗുരു. ചെറിയപ്രായത്തിൽ തന്നെ അമ്മയെപ്പോലെ സംഗീതാലാപനം നടത്തുവാൻ ശ്രീവിദ്യ അഭ്യസിച്ചിരുന്നുവെങ്കിലും പിന്നീട് അവർ അഭിനയരംഗത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പിൽക്കാലത്ത് മുൻനിര ഗായകരായി മാറിയ മറ്റനേകം പേരും വസന്തകുമാരിയിൽ നിന്നും സംഗീതം അഭ്യസിച്ചിട്ടുണ്ട്. സുധ രഘുനാഥൻ, എ. കന്യാകുമാരി, ട്രിച്ചൂർ വി. രാമചന്ദ്രൻ, യോഗം സന്താനം, ചാരുമതി രാമചന്ദ്രൻ തുടങ്ങിയവർ വസന്തകുമാരിയുടെ ശിഷ്യരാണ്.

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "കർണ്ണാടകസംഗീത ഇതിഹാസം പട്ടമ്മാൾ അന്തരിച്ചു" (in ഇംഗ്ലീഷ്). ടൈംസ് ഓഫ് ഇന്ത്യ. ജൂലൈ 17, 2009. Archived from the original on 2013-06-22. Retrieved സെപ്റ്റംബർ 22, 2012.
  2. പദ്മഭൂഷൺ അവാർഡ് ജേതാക്കൾ, ദേശീയ വെബ്‌സൈറ്റ്-ഇന്ത്യ[പ്രവർത്തിക്കാത്ത കണ്ണി]