എം.എസ്. ഗോപാലകൃഷ്ണൻ
എം.എസ്. ഗോപാലകൃഷ്ണൻ | |
---|---|
ജനനം | മൈലാപ്പൂർ സുന്ദരയ്യർ ഗോപാലകൃഷ്ണൻ 1931 ജൂൺ 10 |
മരണം | ജനുവരി 3, 2013 | (പ്രായം 81)
ദേശീയത | ഇന്ത്യ |
അറിയപ്പെടുന്നത് | വയലിൻ വിദ്വാൻ |
ഭാരതത്തിലെ പ്രശസ്തനായ വയലിൻ വിദ്വാനായിരുന്നു മൈലാപ്പൂർ സുന്ദരയ്യർ ഗോപാലകൃഷ്ണൻ എന്ന എം.എസ് ഗോപാലകൃഷ്ണൻ(10 ജൂൺ 1931 – 3 ജനുവരി 2013). കർണ്ണാടക - ഹിന്ദുസ്ഥാനി ശൈലികളിൽ ഒരുപോലെ വൈദഗ്ദ്ധ്യം നേടിയ ആളായിരുന്നു അദ്ദേഹം. ലാൽഗുഡി ജയരാമൻ, ടി.എൻ. കൃഷ്ണൻ, എം.എസ്. ഗോപാലകൃഷ്ണൻ എന്നിവർ 'വയലിൻ ത്രയങ്ങൾ' എന്ന് അറിയപ്പെട്ടിരുന്നു.[1]
ജീവിതരേഖ
[തിരുത്തുക]1931 ജൂൺ 10-ന് ചെന്നൈക്കടുത്ത് മൈലാപ്പൂരിൽ ജനനം. തിരുവനന്തപുരം രാജകൊട്ടാരത്തിലെ വയലിൻ വാദകനായിരുന്ന പറവൂർ പി. സുന്ദരയ്യരായിരുന്നു പിതാവ്[2]. പ്രശസ്ത വയലിനിസ്റ്റ് എം.എസ്. അനന്തരാമൻ അദ്ദേഹത്തിന്റെ ജ്യേഷ്ഠനായിരുന്നു. എട്ടാം വയസ്സിൽ അച്ഛനോടൊപ്പമായിരുന്നു അരങ്ങേറ്റം. വയലിൻവാദ്യരംഗത്ത് നിരന്തരം പരീക്ഷണങ്ങൾക്ക് തയ്യാറായ ഗോപാലകൃഷ്ണന്റെ വയലിനിലെ പറവൂർശൈലി അദ്ദേഹത്തിന് സംഗീതലോകത്ത് ഏറെ ആരാധകരെ നേടിക്കൊടുത്തു.[3]ഡി.വി. പലുസ്കർ, ഓംകാർനാഥ് ഠാകൂർ തുടങ്ങി നിരവധി പ്രഗല്ഭരുമായി പങ്കുചേർന്ന് ഗോപാലകൃഷ്ണൻ സംഗീതപരിപാടികൾ നടത്തിയിട്ടുണ്ട്.വിദേശത്തും അനേകം പരിപാടികൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
മീനാക്ഷിയാണ് ഭാര്യ. വയലിൻ വാദകരായ എം. നർമദ, സുരേഷ്, ലത എന്നിവരാണ് മക്കൾ. 2012-ൽ പത്മഭൂഷൺ നേടിയ അദ്ദേഹം തൊട്ടടുത്ത വർഷം ജനുവരി 3-ന് തന്റെ 82-ആം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മഭൂഷൺ (2012)[4]
- പത്മശ്രീ (1975)
- ടാഗോർ രത്ന അവാർഡ്
- സംഗീതനാടക അക്കാദമി പുരസ്കാരം (1982)
- കേരള സംഗീത നാടക അക്കാദമി പുരസ്കാരം (1979)
- സംഗീത കലാനിധി പുരസ്കാരം (1998)
- കേരള സംഗീതനാടക അക്കാദമി ഫെലോഷിപ്പ് 2007.[5]
അവലംബം
[തിരുത്തുക]- ↑ http://news.keralakaumudi.com/news.php?nid=7de943792a4a6007faadc3611512ed61
- ↑ "ഓർമ്മ" (PDF). മലയാളം വാരിക. 2013 മെയ് 03. Archived from the original (PDF) on 2016-03-07. Retrieved 2013 ഒക്ടോബർ 07.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ http://veekshanam.com/content/view/19892/1/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.mathrubhumi.com/story.php?id=329574[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ശുദ്ധസംഗീതത്തിനൊരു ഫെലോഷിപ്പ്". മാതൃഭൂമി. 2013 ഓഗസ്റ്റ് 4. Archived from the original on 2013-08-04. Retrieved 2013 ഓഗസ്റ്റ് 4.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link)
വർഗ്ഗം
[തിരുത്തുക]- Pages using the JsonConfig extension
- CS1 maint: bot: original URL status unknown
- 1931-ൽ ജനിച്ചവർ
- 2013-ൽ മരിച്ചവർ
- ജൂൺ 10-ന് ജനിച്ചവർ
- ജനുവരി 3-ന് മരിച്ചവർ
- വയലിനിസ്റ്റുകൾ
- പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ
- പത്മശ്രീ പുരസ്കാരം ലഭിച്ചവർ
- കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചവർ
- കേരള സംഗീതനാടക അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചവർ
- വയലിൻ വാദകർ
- സംഗീതകലാനിധി പുരസ്കാരം ലഭിച്ചവർ