മിലേന സാൽവിനി
മിലേന സാൽവിനി | |
---|---|
ജനനം | മിലാൻ |
മരണം | പാരീസ്, ഫ്രാൻസ് |
തൊഴിൽ | ഇന്ത്യൻ ക്ലാസിക്കൽ നർത്തകി, നൃത്ത അധ്യാപിക |
അറിയപ്പെടുന്നത് | കഥകളി, ഭാരതീയ ശാസ്ത്രീയകലകളുടെ പരിപോഷകയും പ്രചാരകയും |
ഇറ്റാലിയൻ സ്വദേശിയായ ഒരു ഇന്ത്യൻ ക്ലാസിക്കൽ നർത്തകിയും നൃത്ത അധ്യാപികയുമാണ് മിലേന സാൽവിനി(1938[1] – 2022) . ഭാരതീയ ശാസ്ത്രീയകലകളുടെ പരിപോഷകയും പ്രചാരകയുമായി കഥകളിക്കു നൽകിയ സംഭാവനകൾക്കായി 2019 ൽ ഭാരതത്തിന്റെ നാലാമത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ ലഭിച്ചു . [2][3] കഥകളിക്ക് പത്മശ്രീ ലഭിച്ച ഏക വിദേശിയാണ്.[4] മിലേന സാൽവിനി മിലാനിലാണ് ജനിച്ചത്. നാലുവയസ്സുള്ളപ്പോൾ അവരുടെ അച്ഛൻ മരിച്ചു. അമ്മ മിലേനയെ ഫ്രാൻസിലേക്ക് കൊണ്ടുവന്ന് അവിടെ സംഗീതം പഠിപ്പിച്ചു. [5][6]1962 ൽ കേരള കലാമണ്ഡലത്തിൽ കഥകളിയിൽ പരിശീലനത്തിന് രണ്ടു വർഷത്തെ സ്കോളർഷിപ്പ് ലഭിച്ചു. [7]ഫ്രാൻസലേക്കു തിരിച്ചു വന്നതിനു ശേഷം, കലാമണ്ഡലത്തിന്റെ കഥകളിസംഘത്തിന്റെ അവതരണം യുനെസ്കോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
ഭാരതീയ ശാസ്ത്രീയകലകളുടെ പ്രചാരക
[തിരുത്തുക]1975-ൽ മിലേനയും ജീവിതപങ്കാളി റോജർ ഫിലിപ്പ്‌സും ചേർന്ന് പാരീസിൽ മണ്ഡപ സെന്റർ ഫോർ ക്ലാസിക്കൽ ഡാൻസ് എന്ന വിദ്യാലയം സ്ഥാപിച്ചു. ഇതിന്റെ ആഭിമുഖ്യത്തിൽ 1980-ലും 1999-ലും കലാമണ്ഡലം നടത്തിയ വിദേശപരിപാടികൾ കൂടിയാട്ടത്തെ ലോകപ്രശസ്തമാക്കി. മിലേനയുടെ ക്ഷണം സ്വീകരിച്ചാണ് 1967-ൽ കലാമണ്ഡലത്തിലെ പതിനേഴംഗ കഥകളി സംഘം യൂറോപ്പ് പര്യടനം നടത്തിയത്. 2001-ൽ കൂടിയാട്ടത്തിന് യുനെസ്‌കോയുടെ അംഗീകാരം നേടിക്കൊടുത്തതിൽ മിലേനയുടെ പങ്ക് നിർണായകമാണ്.
തിരഞ്ഞെടുത്ത കൃതികൾ
[തിരുത്തുക]- L'histoire fabuleuse du théâtre Kathakali à travers le Ramayana. Jacqueline Renard. 1990.
- La Fabuleuse histoire du Kathakali à travers ses techniques. Riveneuve. ISBN 978-2-36013-449-6.
- Milena Salvini, Roger Filipuzzi (producers), Jacques Oger (director). L’Epopée du Mahabharata, théâtre dansé Kathakali (film) (in ഫ്രഞ്ച്).
- Milena Salvini, Roger Filipuzzi (producers) (1994). Kutiyattam: le plus vieux théâtre-dansé du monde (film) (in ഫ്രഞ്ച്).
അവലംബം
[തിരുത്തുക]- ↑ https://www.newindianexpress.com/states/kerala/2022/jan/27/milena-salvini-ambassador-of-kathakali-in-france-passes-away-at-84-2411854.html
- ↑ "Padma Awards" (PDF). Padma Awards ,Government of India. Retrieved 25 January 2019.
- ↑ Sumati Mehrishi (7 February 2019). "Why You Cannot Leverage Indian Soft Power Without Producing Indic Art". Swarajya. Retrieved 22 February 2019.
- ↑ "മാതൃഭൂമി ആഴ്ചപ്പതിപ്പ്". പുസ്തകം 99, ലക്കം 48.
{{cite journal}}
: Check date values in:|date=
(help); Cite journal requires|journal=
(help) - ↑ "Milena Salvini and Roger Filipuzzi: A life built on passion". Chestnut. 30 May 2012. Archived from the original on 2019-03-29. Retrieved 22 February 2019.
- ↑ Jacqueline Robinson (1998). Modern Dance in France: An Adventure 1920-1970. pp. 387–388. ISBN 9789057020155.
- ↑ V. Kaladharan (27 January 2006). "In the footsteps of the maestros". The Hindu. Retrieved 22 February 2019.