Jump to content

മൃണാളിനി സാരാഭായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mrinalini Sarabhai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൃണാളിനി സാരാഭായി
Mrinalini Sarabhai in 2008
ജനനം (1918-05-11) 11 മേയ് 1918  (106 വയസ്സ്)
മരണം(2016-01-21)ജനുവരി 21, 2016
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്നൃത്തം
ജീവിതപങ്കാളി(കൾ)വിക്രം സാരാഭായി
കുട്ടികൾമല്ലികാ സാരാഭായി
കാർത്തികേയൻ സാരാഭായി
ബന്ധുക്കൾലക്ഷ്മി സൈഗാൾ (സഹോദരി)
പുരസ്കാരങ്ങൾപത്മശ്രീ
പത്മഭൂഷൺ

ഭാരതത്തിലെ ശാസ്ത്രീയനൃത്തങ്ങളെ ലോകജനതയ്ക്ക് മുമ്പിൽ എത്തിച്ച് അവയുടെ മഹത്ത്വത്തെ മനസ്സിലാക്കികൊടുത്ത പ്രതിഭയാണ് മൃണാളിനി സാരാഭായി.(1918 മെയ് 11 - 2016 ജനുവരി 21) ലോകപ്രശസ്തിയാർജ്ജിച്ച “ദർപ്പണ” എന്ന കലാകേന്ദ്രം ഇവരുടെ പ്രവർത്തനത്തിന്റെ നിത്യസ്മാരകമായി നിലകൊള്ളുന്നു. ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള മൃണാളിനി ഏതാണ്ട് നിരവധി വിദ്യാർത്ഥികൾക്ക് കഥകളിയിലും, ഭരതനാട്യത്തിലും പരിശീലനം നൽകിയിട്ടുണ്ട്.

മൃണാളിനി സാരാഭായി ജവഹർലാൽ നെഹ്രുവിനോടോപ്പം

ആദ്യകാല ജീവിതം

[തിരുത്തുക]

കേരളത്തിലെ പാലക്കാടുള്ള ആനക്കരയിലെ വടക്കത്ത് തറവാട്ടിലെ ഡോ. സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകളാണ് മൃണാളിനി. സ്വിറ്റ്സർലണ്ടിലായിരുന്നു അവർ തന്റെ ബാല്യം ചിലവഴിച്ചത്. അവിടെയുണ്ടായിരുന്ന ഒരു നൃത്തവിദ്യാലയത്തിൽ നിന്നുമാണ് മൃണാളിനി പാശ്ചാത്യ നൃത്തത്തിന്റെ ആദ്യ ചുവടുകൾ പഠിക്കുന്നത്.[1]

കുടുംബം

[തിരുത്തുക]

ഇന്ത്യൻ ശൂന്യാകാശഗവേഷണരംഗത്തിന്റെ പിതാവായി കരുതപ്പെടുന്ന വിക്രം സാരാഭായ് ആയിരുന്നു മൃണാളിനിയുടെ ജീവിതപങ്കാളി. ഇവരുടെ മകളായ മല്ലികാ സാരാഭായ് പ്രശസ്തയായ നർത്തകിയും നടിയുമാണ്.[2][3] പ്രമുഖ സ്വതന്ത്രസമര നായികയും ഐ.എൻ. എ.യുടെ പ്രവർത്തകയുമയായിരുന്ന ക്യാപ്റ്റൻ ലക്ഷ്മി സഹോദരിയാണ്.

2016 ജനുവരി 21 ന് 97 ാം വയസ്സിൽ അഹമ്മദാബാദിലെ ഉസ്മാൻപുരയിലെ സ്വവസതിയായ ചിദംബരത്തായിരുന്നു അന്ത്യം.തുടർന്ന് ഗാന്ധിനഗറിലെ പെതാപൂർ എന്ന സ്ഥലത്ത് അന്ത്യകർമ്മങ്ങൾ നടന്നു. മകൾ മല്ലിക സാരാഭായിയും മകൻ കാർത്തികേയനും ആണു ചിതയ്ക്കു തീ കൊളുത്തിയത്.[4][5]

ബഹുമതികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ഫസ്റ്റ് സ്റ്റെപ്, ഫസ്റ്റ് ലൗ". ദ ഹിന്ദു. 2002-12-09. Archived from the original on 2004-04-22. Retrieved 2016-01-23.
  2. "ചിലങ്ക കെട്ടിയ ഓർമ്മകളുമായി മൃണാളിനി". മാതൃഭൂമി ഓൺലൈൻ. 2016-01-21. Archived from the original on 2016-01-23. Retrieved 2016-01-23.{{cite news}}: CS1 maint: bot: original URL status unknown (link)
  3. "അഭിമുഖം". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 749. 2012-07-02. {{cite news}}: |access-date= requires |url= (help)
  4. അജയ്, ലക്ഷ്മി (2016-01-22). "മൃണാളിനി സാരാഭായി, അമ്മാസ് ലാസ്റ്റ് ജേണി വിത്ത് ഗുഗ്രൂ ഓൺ ഫീറ്റ്". ഇന്ത്യൻ എക്സ്പ്രസ്സ്. Archived from the original on 2016-01-22. Retrieved 2016-01-23.{{cite news}}: CS1 maint: bot: original URL status unknown (link)
  5. "പ്രശസ്ത നർത്തകി മൃണാളിനി സാരാഭായ് അന്തരിച്ചു". മാധ്യമം. 2016-01-21. Archived from the original on 2016-01-22. Retrieved 2016-01-23.{{cite news}}: CS1 maint: bot: original URL status unknown (link)