Jump to content

നോക്കിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nokia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നോക്കിയ കോർപ്പറേഷൻ
പബ്ലിക്Oyj
(OMXNOK1V, NYSENOK, FWB: NOA3)
വ്യവസായംടെലിക്കമ്മ്യൂണിക്കേഷൻ
സ്ഥാപിതംനോക്കിയ, ഫിൻലൻഡ് (1865)
ആസ്ഥാനം,
പ്രധാന വ്യക്തി
Fredrik Idestam, 1865ൽ സ്ഥാപിച്ചു
കരി കരിയാമോ, CEO 1980കളിൽ
Olli-Pekka Kallasvuo, പ്രസിഡന്റ് & CEO
Jorma Ollila, ചെയർമാൻ
ഉത്പന്നങ്ങൾമൊബൈൽ ഫോണുകൾ
മൾട്ടിമീഡിയ കമ്പ്യൂട്ടറുകൾ
മൊബൈൽ ഗേയ്മിംഗ്
എന്റർപ്രൈസ് ആർക്കിട്ടെക്‌ച്ചർ
നെറ്റ്വർക്കുകൾ
വയർലെസ് സിസ്റ്റെംസ്
വയർലെസ് ഡേറ്റാ സേവനങ്ങൾ
വയർലെസ് വോയ്സ് ഉപകരണങ്ങൾ
വയർലെസ് സ്വിച്ചിംഗ് ഉപകരണങ്ങൾ
സേവനങ്ങൾബിസിനസ് സൊല്യൂഷൻസ്
വരുമാനംIncrease 41.121 ശതകോടി (2006)[1]
Increase 5.488 ശതകോടി (2006)
Increase 4.306 ശതകോടി (2006)
ജീവനക്കാരുടെ എണ്ണം
112,913 as of സെപ്റ്റംബർ 30, 2007[2]
അനുബന്ധ സ്ഥാപനങ്ങൾനോക്കിയ സീമെൻസ് നെറ്റ്വർക്ക്സ്
Vertu
NAVTEQ
വെബ്സൈറ്റ്www.nokia.com

വയർലസ് ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് പ്രവർത്തിക്കുന്ന ഒരു ഫിന്നിഷ് ബഹുരാഷ്ട്ര കോർപറേഷനാണ്‌ നോക്കിയ കോർപറേഷൻ. 2007-ലെ കണക്കു പ്രകാരം ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ വിറ്റുകൊണ്ടിരുന്നത് നോക്കിയ കോർപറേഷനാണ്. ജി.എസ്.എം., സി.ഡി.എം.എ., ഡബ്ലിയു-സി.ഡി.എം.എ. തുടങ്ങിയ പല സാങ്കേതികവിദ്യയിലും പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകൾ നോക്കിയ പുറത്തിറക്കുന്നു. അത് പോലെ തന്നെ മൊബൈൽ ഫോണിതര ഉല്പന്നങ്ങളും ഇവർ പുറത്തിറക്കുന്നുണ്ട്. [അവലംബം ആവശ്യമാണ്]

ഫിൻലാഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയുടെ അയൽ പട്ടണമായ എസ്പൂയിലാണ്‌ നോക്കിയയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. നോക്കിയ റിസെർച്ച് സെന്റർ, കോർപറേഷന്റ് വ്യവസായിക ഗവേഷണശാല ഹെൽസിങ്കി; താമ്പെരെ; Toijala; ടോക്കിയോ; ബെയ്ജിംഗ്; ബുഡാപെസ്റ്റ്; Bochum; കാലിഫോർണിയയിലെ പാലോ ആൾട്ടോ, കേംബ്രിഡ്ജ്, മസാച്ചുസെറ്റ്സ് തുടങ്ങിയ സ്ഥലങ്ങളിലാണ്‌ ഉള്ളത്.

ഒരുകാലത്ത് ഇന്ത്യയടക്കം പല ലോകരാഷ്ട്രങ്ങളിലും ഏറ്റവുമധികം വിൽക്കപ്പെടുന്ന മൊബൈൽഫോൺ നോക്കിയയുടേതായിരുന്നെങ്കിലും, 2009 -നു ശേഷം നേരിടേണ്ടി വന്ന ഓഹരി വിലയിടിവിനെ തുടർന്ന് മുൻപുണ്ടായിരുന്ന മൊബൈൽ വിൽപനയിലെ കുതിപ്പ് തകർന്നു. 2011 -ന്റെ തുടക്കം മുതൽ, 2013 വരെയുള്ള കാലഘട്ടത്തിൽ വിപണിയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നോക്കിയ പത്താം സ്ഥാനത്തിൽ എത്തി.

2013 സെപ്റ്റംബർറിൽ നോക്കിയയുടെ 'ഉപകരണ', 'സേവന' വിഭാഗങ്ങളെ 717 കോടി യു.എസ് ഡോളറിന് മൈക്രോസോഫ്റ്റ് വാങ്ങും എന്ന് അറിയിക്കുകയും; 2014 ഏപ്രിലോടെ വാങ്ങൽ നടപടികൾ പൂർത്തിയാകുകയും ചെയ്തു. ഈ വിഭാഗങ്ങൾ ഇപ്പോൾ മൈക്രോസോഫ്റ്റ് മൊബൈൽ എന്ന പേരിൽ മൈക്രോസോഫ്റ്റ്-ന്റെ അനുബന്ധമായി പ്രവർത്തിക്കുന്നു.

ചരിത്രം

[തിരുത്തുക]

ഫിൻലന്റിൽ ഇന്നുള്ള നോക്കിയ എന്ന മൊബൈൽഫോൺ കമ്പനി 1865ൽ ഒരു പേപ്പർമില്ലായാണ് പ്രവർത്തനം ആരംഭിച്ചത്. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ മികച്ചപ്രവർത്തനം കാഴചവച്ച സ്ഥാപനം നിന്നിരുന്നിടം ക്രമേണ നോക്കിയടൗൺ എന്നറിയപ്പെട്ടു. ഫ്രഡറിക് ഐഡിസ് സാം എന്ന വ്യക്തിയാണ് പേപ്പർമിൽ സ്ഥാപിച്ചത്. പിന്നീട് ഇതൊരു റബർ കമ്പനിയായി മാറി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഒരു കേബിൾ കമ്പനിയുടെ ഓഹരി വാങ്ങി പ്രവർത്തനം തുടങ്ങിയെങ്കിലും അതത്ര ശോഭിച്ചില്ല. 1990 മുതൽ നോക്കിയ കമ്പനി മൊബൈൽ ഫോണുകളുടെ നിർമ്മാണം തുടങ്ങുകയും ലോകത്തിലെ തന്നെ ഏറ്റവും മികച്ച മൊബൈൽ കമ്പനികളിലൊന്നായി മാറുകയും ചെയ്തു. 2017 ൽ പുറത്തിറങ്ങുന്ന നോക്കിയയുടെ നോക്കിയ 6 ഇന്ത്യയിൽ എത്തിയത് ജൂൺ 13ന് ആണ്. [3] നോക്കിയയുടെ ഏറ്റവും പുതിയ ക്യാമറ ഫോണായ നോക്കിയ 9 പ്യൂവർവ്യൂ ഈ വർഷം ആദ്യത്തിൽ തന്നെ പുറത്തിറങ്ങുമെന്നാണ് സൂചന.[4]

അവലംബം

[തിരുത്തുക]
  1. "നോക്കിയ − വാർഷിക വിവരങ്ങൾ 2006". Archived from the original on 2007-04-10. Retrieved 2008-01-23.
  2. "Q3 2007 Quarterly results" (Press release).[പ്രവർത്തിക്കാത്ത കണ്ണി]
  3. Nokia 6 Launch India
  4. "5 പിൻ ക്യാമറകളുമായി നോക്കിയ 9 പ്യൂവർവ്യൂ".