Jump to content

വദനസുരതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Oral sex എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പങ്കാളിയുടെ ലൈംഗികാവയവങ്ങളെ അഥവാ ഉത്തേജനം നൽകുന്ന വിവിധ ശരീരഭാഗങ്ങളെ ചുണ്ടോ, നാവോ ഉപയോഗിച്ച് ഉത്തേജിപ്പിക്കുന്ന ലൈംഗിക പ്രക്രിയയെയാണ് വദനസുരതം എന്നു വിളിക്കുന്നത്.[1] ഓറൽ സെക്സ് (Oral sex) എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്നു. ധാരാളം ആളുകൾ ആമുഖലീല അഥവാ ഫോർപ്ലേയുടെ ഭാഗമായി ഇത് ഉപയോഗപ്പെടുത്താറുണ്ട്. എന്നാൽ ഇത് എല്ലാവരും നിർബന്ധമായും ചെയ്യേണ്ട ഒന്നല്ല. താല്പര്യമുള്ളവർ മാത്രം ആസ്വദിക്കേണ്ടുന്ന ഒരു രീതിയാണ് ഇത്. മിക്കവർക്കും വൃത്തി, ശുചിത്വം എന്നിവ ഇത്തരം ലൈംഗിക രീതികളിൽ വളരെ പ്രധാനമാണ്. വളരെയധികം സുഖകരമാണ് ഇതെന്ന് ആളുകൾ അഭിപ്രായപ്പെടുന്നു. പല ആളുകൾക്കും ലൈംഗികസംതൃപ്തിക്ക് ഒഴിച്ചുകൂടാനാകാത്ത ഒരു മാർഗം കൂടിയാണ് വദനസുരതം. ചില വ്യക്തികൾ ഇക്കാര്യത്തിൽ വളരെയധികം താല്പര്യം പ്രകടിപ്പിച്ചു കാണാറുണ്ട്. എന്നാൽ മറ്റു ചിലർക്ക് ഇത്തരം രീതികൾ വെറുപ്പ് ഉളവാക്കുന്നതാണ്.[2]

സ്‍ത്രീപുരുഷബന്ധങ്ങളിലും സ്വവർഗരതിയിലും ലൈംഗികസുഖം നേടുന്നതിനായി ഈ രീതി ഉപയോഗപ്പെടുത്തുന്നു. പ്രധാനമായും ഇത് രണ്ടു രീതിയിൽ കാണപ്പെടുന്നു. സ്‍ത്രീയോനിയിൽ നടത്തുന്ന വദനസുരതത്തെ യോനീപാനമെന്നും (cunnilingus) പുരുഷലിംഗത്തിൽ നടത്തുന്ന വദനസുരതത്തെ ലിംഗപാനമെന്നും (fellatio)വിളിക്കുന്നു. ലിംഗഭേദമന്യേ ചെവി, കഴുത്ത്, മാറിടം, പുക്കിൾ, തുടകൾ തുടങ്ങി കാൽവിരലുകൾ വരെയുള്ള എല്ലാ ഭാഗങ്ങളെയും ഇത്തരത്തിൽ ചുണ്ടും നാവും കൊണ്ട് ഉത്തേജിപ്പിക്കാം. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ഇത്തരം ശാരീരിക ഉത്തേജനം അതീവ സുഖകരവും സന്തോഷകരവുമാണ്. ആമുഖലീലയുടെ ഭാഗമായോ, ലൈംഗികബന്ധത്തിന്റെ ഇടയിലോ, അതിനുശേഷമോ അല്ലെങ്കിൽ അതിനായിത്തന്നെയോ ഇണകൾ വദനസുരതത്തിൽ ഏർ‍പ്പെടാറുണ്ട്. പലപ്പോഴും ഇത്‌ രതിമൂർച്ഛയിലേക്ക് നയിക്കാറുണ്ട്.[3] ഗർഭധാരണം ഒഴിവാക്കിക്കൊണ്ട് രതിമൂർച്ഛ ആസ്വദിക്കാന്നതിനാൽ ലിംഗ-യോനീബന്ധത്തിനു പകരമായുള്ള ഒരു മികച്ച രീതിയായി വദനസുരതം പരിഗണിക്കപ്പെടുന്നു. സ്ത്രീയിൽ ഏറെ സംവേദനക്ഷമമായ നാഡീതന്തുക്കളുള്ള ഭഗശിശ്നിക അഥവാ കൃസരി (clitoris) ഇത്തരത്തിൽ നാവും ചുണ്ടും കൊണ്ട് നേരിട്ട് ഉത്തേജിപ്പിക്കുന്നത് ലിംഗയോനി സമ്പർക്കത്തെക്കാൾ എളുപ്പത്തിൽ രതിമൂർച്ഛ ലഭിക്കാൻ സഹായകരമാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. മാത്രമല്ല, പല സ്ത്രീകൾക്കും യോനിയിൽ ശരിയായ നനവ് അഥവാ ലൂബ്രിക്കേഷൻ (രതിസലിലം) ലഭിക്കാനും ഇത് സഹായിക്കുന്നു. അതുവഴി വേദനരഹിതവും സുഖകരവുമായ ലൈംഗികബന്ധം സാധ്യമാകുന്നു. സമാനമായി പുരുഷന്മാരിലും ലിംഗമുകുളത്തെ ഉത്തേജിപ്പിക്കുന്നത് ശുക്ല സ്കലനത്തിന് കാരണമാകാറുണ്ട്. ചെറിയതോതിൽ ലിംഗ ഉദ്ധാരണക്കുറവുള്ള പല പുരുഷന്മാർക്കും ഓറൽ സെക്സ് മെച്ചപ്പെട്ട ദൃഢതയ്ക്കും ശരിയായ ഉദ്ധാരണത്തിനും സഹായിക്കാറുണ്ട്. മൃദുവായി പങ്കാളിക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ ആസ്വാദ്യകരമായ രീതിയിൽ വേണം ഇവ മുന്നോട്ടു കൊണ്ട് പോകേണ്ടത്. ലൈംഗികവായവങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് ഇതിന് അനിവാര്യമാണ്. വദനസുരതത്തിന് ഇടയിൽ പല്ലുകൊള്ളുക, വേദനിപ്പിക്കുന്ന രീതിയിൽ കടിക്കുക എന്നിവ ഇതിന്റെ ആസ്വാദ്യത ഇല്ലാതാക്കും, മാത്രമല്ല ലൈംഗിക താല്പര്യക്കുറവിനും അങ്ങനെ ചെയ്യുന്ന പങ്കാളിയോട് വിരോധത്തിനും അത്‌ കാരണമായേക്കും. എന്നാൽ ഹ്യൂമൻ പാപ്പിലോമ വൈറസ് അഥവാ എച്പിവി (HPV) വാഹകരിൽ നിന്നും അണുബാധ ഇത്തരം രീതി വഴി പകരുവാൻ സാധ്യത ഉണ്ട്. അതിനാൽ ഓറൽ സെക്സ് ഇഷ്ടപ്പെടുന്നവർ പങ്കാളിക്ക് ഇത്തരം രോഗാവസ്ഥകൾ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതും, എച്പിവി പ്രതിരോധ കുത്തിവെപ്പ് അഥവാ വാക്സിൻ എടുക്കുന്നതും ഏറെ ഗുണകരമാണ്. വദന സുരതത്തിൽ ഏർപ്പെടുമ്പോൾ പുരുഷന്മാർ കോണ്ടം അഥവാ ഗർഭനിരോധന ഉറ ധരിക്കുന്നത് ഒരുപരിധിവരെ രോഗാണുബാധകൾ തടയുന്നു. സ്ത്രീകൾക്കുള്ള കോണ്ടം അഥവാ ആന്തരിക കോണ്ടം വദന സുരതവേളയിൽ സ്ത്രീകൾക്ക് യോനിയിൽ ധരിക്കാവുന്നതാണ്. വദന സുരതം ഇഷ്ടപെടുന്നവർക്ക് വേണ്ടി വായയിൽ ധരിക്കാവുന്ന റബ്ബർ ദന്തമൂടികൾ അഥവാ ഡെന്റൽ ടാംസ് എന്ന പ്രത്യേക തരം കോണ്ടവും ഇന്ന് ലഭ്യമാണ്. ഫാർമസി, ഓൺലൈൻ മാർഗത്തിലും ഇവ ലഭ്യമാണ്.[4][5].

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

[തിരുത്തുക]

വദനസുരതത്തിലേർപ്പെടുന്നവർ കുളിച്ചതിനുശേഷം ബന്ധപ്പെടുന്നതാണ് നല്ലത്. കാരണം ഏതെങ്കിലും തരത്തിലുള്ള ദുർഗന്ധം ലൈംഗിക ബന്ധത്തിന്റെ ആസ്വാദ്യതയെ ബാധിക്കും എന്നതിനാലാണ്. പങ്കാളിയുടെ വൃത്തിക്കുറവ്, മൂത്രത്തിന്റെ ദുർഗന്ധം, വായനാറ്റം, മദ്യം സിഗരറ്റ് എന്നിവയുടെ രൂക്ഷഗന്ധം, പുരുഷലിംഗം വിസർജന അവയവമാണെന്ന കാഴ്ചപ്പാട് തുടങ്ങിയവ ഇതിനോട് അകൽച്ച ഉണ്ടാകാൻ ഒരു പ്രധാന കാരണമാണ്. വദനസുരതത്തിന് മുൻപ് ശരീരഭാഗങ്ങൾ, പ്രത്യേകിച്ചു വായ കഴുകേണ്ടതും, ജനനേന്ദ്രിയ ഭാഗങ്ങൾ വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതും അത്യാവശ്യമാണ്. ഇങ്ങനെ ചെയ്യുമ്പോൾ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്തു ജനനേന്ദ്രിയ ഭാഗങ്ങളിൽ വീര്യം കൂടിയ സോപ്പോ മറ്റ് ലായനികളോ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നേരിട്ട് ഓറൽ സെക്‌സിനു മുതിരാതെ ചുംബനത്തിൽ വേണം കാര്യങ്ങൾ തുടങ്ങാൻ. കാരണം ഇരുവരും ലൈംഗികമായി ഉത്തേജിക്കപ്പെടുമ്പോഴേ വദന സുരതം ആസ്വാദ്യമാകൂ. ഇതിനുവേണ്ടി അൽപ്പം സമയമെടുത്ത് പങ്കാളിയെ ഉത്തേജിപ്പിക്കണം. സാധാരണ ഗതിയിൽ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ (STDs) തടയാൻ വദനസുരതത്തിൽ സാധിക്കില്ല. അതിനാൽ സുരക്ഷിത മാർഗങ്ങളായ ഗർഭനിരോധന ഉറകൾ അഥവാ കോണ്ടം (condom), റബ്ബർ ദന്തമൂടികൾ അഥവാ ഡെന്റൽ ടാംസ്, സ്ത്രീകൾക്കുള്ള കോണ്ടം തുടങ്ങിയവ ഉപയോഗിക്കുന്നത് ഇത്തരം രോഗാണുബാധകളെ നല്ല രീതിയിൽ തടയുവാൻ സഹായിക്കുന്നു. ഇവ ശുക്ലവും ലൂബ്രിക്കേഷന്റെ ഭാഗമായ മറ്റ് സ്നേഹദ്രവവും പങ്കാളിയുടെ ഉള്ളിലേക്ക് എത്തുന്നത് തടയുന്നു. എന്നാൽ ലൈംഗിക ആസ്വാദനം മറ്റൊരു തലത്തിൽ മെച്ചപ്പെടുത്തുന്നു. വാനിലാ, ചോക്ലേറ്റ്, ബനാനാ തുടങ്ങിയ പല ഭക്ഷ്യസാധനങ്ങളുടെ രുചിയും മണവുമുള്ള പ്രത്യേകതരം കോണ്ടം വദനസുരതം ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ളതാണ്. അതിനാൽ ചില ആളുകൾക്ക് വദനസുരതത്തിന് ഇത്തരം ഉറ നിര്ബന്ധമാണ്. പങ്കാളികളിൽ ഒരാൾക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള അണുബാധ പ്രത്യേകിച്ച് വായ, മോണ, മറ്റ് ജനനേന്ദ്രിയ ഭാഗങ്ങൾ എന്നിവിടങ്ങളിൽ അണുബാധ, മുറിവുകൾ എന്നിവ ഉണ്ടെങ്കിൽ വദനസുരതം പൂർണമായും ഒഴിവാക്കണം അല്ലെങ്കിൽ ഉറ നിർബന്ധമായും ഉപയോഗിക്കണം. ചില വ്യക്തികൾക്ക് വദനസുരതത്തോട് തീരെ താല്പര്യമുണ്ടാവില്ല; അത്തരം ആളുകളെ ഇതിൽ പങ്കാളിയാകാൻ നിർബന്ധിക്കുന്നത് വിരക്തിക്കും ബന്ധം വഷളാകാനും കാരണമാകാം. മറ്റേതൊരു ലൈംഗികപ്രവൃത്തിയും പോലെ പങ്കാളിയുടെ സമ്മതം ഇവിടെയും പരമ പ്രധാനമാണ്. ഇക്കാര്യം ഇണകൾ തുറന്നു സംസാരിച്ചു തീരുമാനിക്കേണ്ടതാണ്.[6][7]

വിവിധ നിലകൾ

[തിരുത്തുക]

ലൈംഗികബന്ധത്തിലെന്നതുപോലെ വദനസുരതത്തിലും വ്യത്യസ്തതയ്ക്കായി വിവിധ നിലകൾ ഉപയോഗപ്പെടുത്താറുണ്ട്. അറുപത്തിയൊമ്പത് (69) എന്നത് പരക്കെ അറിയപ്പെടുന്ന ഒരു നിലയാണ‍്. കാകിലം എന്നും ഈ നിലയ്ക്ക് പേരുണ്ട്[അവലംബം ആവശ്യമാണ്]. ഈ നിലയിൽ രണ്ടുപങ്കാളുകൾക്കും ഒരേ സമയം തന്നെ ലൈംഗിക ഉത്തേജനം നല്കുവാനും നേടുവാനും സാധിക്കും. കൂടാതെ പങ്കാളിയുടെ മുഖത്തോട് ചേര്ന്നിരുന്ന് ലൈംഗികാവയവങ്ങളെ വായോടടുപ്പിച്ചും (Facesitting) തൊണ്ടയിലേയ്ക്കു കടത്തിവയ്‍ച്ചും (Deep throat) വദനസുരതത്തിലേർ‍പ്പെടാറുണ്ട്. ഇതിന് മുൻപും ശേഷവും ലൈംഗികാവയവങ്ങൾ വീര്യം കുറഞ്ഞ സോപ്പും ശുദ്ധജലവും ഉപയോഗിച്ച് കഴുകുന്നത് ശുചിത്വം പാലിക്കുന്നതിന് ആവശ്യമാണ്. ലൈംഗിക അവയവം പങ്കാളിയുടെ വായയുമായി സമ്പർക്കം വരുമെന്നതിനാൽ അങ്ങേയറ്റം ശുചിത്വത്തോടുകൂടി വേണം ബന്ധപ്പെടാൻ.

ഓറൽ സെക്‌സ് എന്നത് ലൈംഗികായവത്തെ മാത്രം ഉത്തേജിപ്പിക്കുന്ന ഒന്നായി ഉത്തേജിപ്പിക്കുന്ന ഒന്നാക്കി മാറ്റരുത്. അതിനു ചുറ്റുമുള്ള പ്രദേശങ്ങളും മികച്ച ഉത്തേജന കേന്ദ്രങ്ങളാണ്. ലൈംഗികാവയവത്തെ മൊത്തം കേന്ദ്രീകരിക്കുന്നതിനു പകരം ശരിയായ സ്ഥലം കണ്ടെത്തി വേണം ഉത്തേജനം നൽകാൻ. സ്ത്രീകളാണെങ്കിൽ സംവേദനക്ഷമത ഏറെയുള്ള ഭഗശിശ്നിക അഥവാ കൃസരിയിലുള്ള മൃദുവായ തഴുകലുകൾ രതിമൂർച്ഛയിലേക്ക് നയിക്കും. പുരുഷന്റെ ലൈംഗികാവയത്തിന്റെ ഭാഗമായ വ്രഷണങ്ങളിലും അതിനു താഴെയുള്ള ഭാഗങ്ങളിലും വരുത്തുന്ന സ്പർശനങ്ങളിലൂടെ ഉത്തേജനം സാധ്യമാക്കാം. സ്ത്രീകളിലും പുരുഷന്മാരിലും മാറിടങ്ങൾ, ചെവി, വിരലുകൾ, പൊക്കിൾച്ചുഴി തുടങ്ങിയ അനേകം ശരീര ഭാഗങ്ങളും ഇത്തരത്തിൽ വായയും ചുണ്ടും കൊണ്ടു ഉത്തേജിപ്പിക്കാവുന്ന കേന്ദ്രങ്ങളാണ്.[8][9][10]

അവലംബം

[തിരുത്തുക]
  1. "Oral Sex" (in ഇംഗ്ലീഷ്). Be in the KNOW, Registered UK company number: 3716796.
  2. "Oral Sex". BBC Advice. BBC. Archived from the original on 2010-09-20. Retrieved 2013-01-19.
  3. "What is oral sex?". NHS Choices. NHS. 2009-01-15. Archived from the original on 2013-04-13. Retrieved 2013-01-19.
  4. "Oral Sex: 36 Tips, Techniques, Positions for the Vagina". www.healthline.com.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Oral Sex: Safety, Risks, Relationships, STD Transmission - WebMD". www.webmd.com.[പ്രവർത്തിക്കാത്ത കണ്ണി]
  6. "University Health Center | Sexual Health | Oral Sex". Archived from the original on 2007-10-10. Retrieved 2013-01-19.
  7. "Oral sex: 37 tips, best techniques and positions - NetDoctor". www.netdoctor.co.uk.[പ്രവർത്തിക്കാത്ത കണ്ണി]
  8. Wright, Anne (2009). Grandma's Sex Handbook. Intimate Press, USA. p. 161. ISBN 978-0-578-02075-4. Retrieved January 7, 2012.
  9. Freud, Sigmund (1916). Leonardo da Vinci: A PSYCHOSEXUAL STUDY OF AN INFANTILE REMINISCENCE. New York: MOFFAT YARD & COMPANY. p. 39. Retrieved January 7, 2012. The situation contained in the phantasy, that a vulture opened the mouth of the child and forcefully belabored it with its tail, corresponds to the idea of fellatio, a sexual act in which the member is placed into the mouth of the other person.
  10. "Oral sex - Better Health Channel". www.betterhealth.vic.gov.au.[പ്രവർത്തിക്കാത്ത കണ്ണി]