Jump to content

ഇടത്- വലത്- വശ ട്രാഫിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Right- and left-hand traffic എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇടതുവശ ട്രാഫിക് (എൽ‌എച്ച്‌ടി) വലതുവശ ട്രാഫിക് (ആർ‌എച്ച്‌ടി) എന്നിങ്ങനെ രണ്ടു ട്രാഫിക്ക് രീതികൾ ലോകത്തു നിലവിലുണ്ട്. എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിമുട്ടാതിരിക്കാനും തടസമുണ്ടാകാതിരിക്കാനുമായി റോഡിന് ഇരുവശത്തും എതിർ ദിശകളിൽ സഞ്ചരിക്കുന്ന വാഹനങ്ങളെ തമ്മിൽ വേർതിരിക്കുന്ന സംവിധാനമാണിത്. ആഗോളമായി 34% രാജ്യങ്ങളിൽ റോഡിന്റെ ഇടതുവശത്തുകൂടി ഡ്രൈവ് ചെയ്യുന്നു. ബാക്കിയുള്ള 66% രാജ്യങ്ങളിലും ഡ്രൈവ് ചെയ്യുന്നത് റോഡിന്റെ വലതുവശം ചേർന്നാണ്. റോഡുകളുടെ എണ്ണത്തിലാണെങ്കിൽ 28% ഇടതുവശവും വലതുവശം 72% ആണ് ഉപയോഗിക്കുന്നത്.

1919ൽ ലോകത്തിന്റെ 104 രാജ്യങ്ങൾ എൽ‌എച്ച്‌ടിയും ആർ‌എച്ച്‌ടിയും തുല്യം എന്ന നിലയിൽ ആയിരുന്നു. 1919നും 1986നും ഇടയിൽ എൽ‌എച്ച്‌ടിയിൽ നിന്നും 34 രാജ്യങ്ങൾ ആർ‌എച്ച്‌ടിയിലേക്ക് മാറി. 165 രാജ്യങ്ങളിലും ടെറിട്ടറികളിലും ആർ‌എച്ച്‌ടി ഉപയോഗിക്കുന്നുണ്ട്. ബാക്കിയുള്ള 75 രാജ്യങ്ങളിലും ടെറിട്ടറികളിലും എൽ‌എച്ച്‌ടി ഉപയോഗിക്കുന്നു.

നഗരത്തിലെ റോഡുകൾ‌ പോലുള്ള കൂടുതൽ‌ തിരക്കുള്ള സംവിധാനങ്ങളിൽ‌ ഈ രീതി അല്പം കൂടി വിപുലീകരിച്ചിരിക്കുന്നു. ഇവയെ "വൺ‌-വേ സ്ട്രീറ്റുകൾ‌" എന്ന് വിളിക്കുന്നു. ഇതിലൂടെ ഗതാഗതം ഒരു ദിശയിൽഏക്ക് മാത്രമായി ക്രമീകരിച്ചിരിക്കുന്നു.