ശ്വേത മേനോൻ
ശ്വേത മേനോൻ | |
---|---|
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1991-present |
ജീവിതപങ്കാളി(കൾ) | ശ്രീവത്സൻ മേനോൻ |
ശ്വേത മേനോൻ (ജനനം: ഏപ്രിൽ 23, 1974) ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും, മോഡലറും, ടി.വി. അവതാരകയുമാണ്. 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട് ഇവർ.ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് പ്രസിഡന്റായ ശ്രീവത്സൻ മേനോനുമായി 2011 ജൂൺ 18 - ന് ഇവർ വിവാഹിതയായി[1] 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം ഇവർക്കു ലഭിച്ചു[2]. ആഷിഖ് അബു സംവിധാനം ചെയ്ത സാൾട്ട് ആൻ്റ് പെപ്പർ എന്ന ചിത്രത്തിലെ ഡബ്ബിംഗ് ആർട്ടിസ്റ്റ് മായ എന്ന കഥാപാത്രം വളരെ അധികം ശ്രദ്ധിക്കപ്പെട്ടു.ശ്വേത ഒരേസമയം കൊമേഴ്‌സ്യൽ സിനിമകളിലും സമാന്തരസിനിമകളിലും ഭാഗമായി.
ആദ്യകാലം
[തിരുത്തുക]മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിന്നുള്ള നാരായണകുട്ടി,ശാരതാമേനോൻ ദമ്പതികളുടെ മകളായി ചാണ്ഡിഗഡിലാണ് ശ്വേത ജനിച്ചത്. ശ്വേതയുടെ പിതാവ് ഇന്ത്യൻ വ്യോമസേനയിലായിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോടിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ശ്വേതയുടെ പഠനം. ആദ്യവിവാഹം ബോബി ബോസ്ലയുമായി. അവർ പിന്നീട് വേർപിരിഞ്ഞു.[3] 2011 ൽ തൃശൂർ സ്വദേശിയും മുംബൈയിൽ ബിസ്സിനസ്സുകാരനുമായ ശ്രീവൽസമേനോനുമായി വിവാഹിതയായി. സബൈന മകളാണ്.
കരിയർ
[തിരുത്തുക]'അനശ്വരം' (1991) എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. ജോമോൻ സംവിധായകൻ ആയ ഒരു മമ്മൂട്ടി ചിത്രം ആയിരുന്നു അത്. ഈ സിനിമയ്ക്ക് ശേഷം ശ്വേത മോഡലിങ്ങിലേയ്ക്ക് കടന്നു. 2008-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളിൽ മികച്ച സഹനടിക്കായി നാമനിർദ്ദേശം ലഭിച്ചിരുന്നു ശ്വേതയ്ക്ക്. ഇഷ്ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം.
മോഡലിങ്ങ്
[തിരുത്തുക]കാമസൂത്ര ഗർഭനിരോധന ഉറകളുടെ പരസ്യത്തിൽ അല്പവസ്ത്രധാരിണിയായി പ്രത്യക്ഷപ്പെട്ടതോടെയാണ് ശ്വേത പരസ്യരംഗത്ത് പ്രശസ്തയാവുന്നത് [4]
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 2011
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-21. Retrieved 2011-06-18.
- ↑ "ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം". Archived from the original on 2014-03-05. Retrieved 2012-07-19.
- ↑ http://www.mathrubhumi.com/movies-music/features/swethamenon-suicide-attempt-autobiography-malayalam-news-1.1086709
- ↑ ശ്വേത മേനോന് Archived 2010-05-10 at the Wayback Machine താരാഗണ വൈബ്സൈറ്റ് നോക്കുക.