എസ്.ആർ.ഇ. ഒന്ന്
സംഘടന | ഐ.എസ്.ആർ.ഓ. |
---|---|
ഉപയോഗലക്ഷ്യം | ഓർബിറ്റർ |
Satellite of | ഭൂമി |
ഭ്രമണപഥത്തിൽ എത്തിയ ദിവസം | ജനുവരി 10, 2007 |
വിക്ഷേപണ തീയതി | ജനുവരി 10, 2007 |
വിക്ഷേപണ വാഹനം | PSLV C7 |
പ്രവർത്തന കാലാവധി | 12 ദിവസം |
Homepage | സ്പേസ് കാപ്സ്യൂൾ റിക്കവറി എക്സ്പെരിമെന്റ് |
പിണ്ഡം | 550 kg |
ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം വിജയകരമായി നടത്തിയ പുനരുപയോഗ ബഹിരാകാശ പേടകത്തിന്റെ പ്രത്യാഗമന പരീക്ഷണമാണ് എസ് ആർ ഇ ഒന്ന് അഥവാ (Space capsule Recovery Experiment: SRE - 1). 2007 ജനുവരി 10 ന് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV-C7) ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ച ബഹിരാകാശ പേടകത്തെ 2007 ജനുവരി 22 ന് ഭൌമാന്തരീക്ഷത്തിലേക്ക് പുന:പ്രവേശിപ്പിക്കാനും ശ്രീഹരിക്കോട്ടയിൽ നിന്ന140 കിലോമീറ്റർ തെക്ക് മാറി ബംഗാൾ ഉൾക്കടലിലേക്ക് നിപതിപ്പിക്കാനും ഇന്ത്യൻ ശാസ്ത്രജ്ഞന്മാർക്ക് കഴിഞ്ഞു.
വിക്ഷേപണത്തിനു ശേഷം, ഈ പേടകം 637 കിലോമീറ്റർ ഉയരത്തിലായി വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തിൽ ഭൂമിയെ വലം വയ്ക്കുകയായിരുന്നു. 2007 ജനുവരി 19ന് ബാംഗ്ലൂരിലെ ബഹിരാകാശ പേടക നിയന്ത്രണ കേന്ദ്രത്തിൽ (Spacecraft Control Centrer - SCC) നിന്ന് നിർദ്ദേശങ്ങളയച്ച് പേടകത്തെ ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാക്കി. ഭൂമിയിലേക്കുള്ള പുനരാഗമനം പ്രാപ്തമാക്കുന്നതിനായിട്ടായിരുന്നു ഇത് ചെയ്തത്. ഈ ഭ്രമണപഥത്തിൽ പേടകവും ഭൂമിയുമായുള്ള ഏറ്റവും കുറഞ്ഞ അകലം 485 കിലോമീറ്ററും ഏറ്റവും കൂടിയ അകലം 639 കിലോമീറ്ററും ആയിരുന്നു..