Jump to content

സഹായം:ഉപയോക്തൃ സംഭാവനകൾ

From mediawiki.org
This page is a translated version of the page Help:User contributions and the translation is 92% complete.
Outdated translations are marked like this.
PD കുറിപ്പ്: ഈ താൾ തിരുത്തുമ്പോൾ, താങ്കളുടെ സംഭാവനകൾ സി.സി.0 പ്രകാരം പങ്ക് വെയ്ക്കാമെന്ന് താങ്കൾ സമ്മതിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പൊതുസഞ്ചയത്തിലുള്ളവയുടെ സഹായ താളുകൾ കാണുക.
ഈ താളിന്റെ ചില പഴയ നാൾപ്പതിപ്പുകൾ CC BY-SA ഉപയോഗാനുമതിയിൽ എടുത്തവയാണ്. പുതിയ സംഭാവനകൾ മാത്രമേ പൊതുസഞ്ചയത്തിൽ പെടുന്നുള്ളു.
PD

ഒരു ഉപയോക്താവ് ചെയ്തിട്ടുള്ള തിരുത്തുകളുടെ പട്ടികയാണ് ഉപയോക്തൃ സംഭാവനകൾ താളിൽ ഉള്ളത്.

താങ്കളുടെ സംഭാവനകൾ പരിശോധിക്കുന്നത് വഴി ഏതൊക്കെ താളിലാണ് താങ്കൾ പ്രവർത്തിച്ചതെന്ന് ഓർക്കാൻ (അവ പെട്ടന്ന് എടുക്കാനും) കഴിയും, കൂടുതൽ തിരുത്തുകൾ ഉണ്ടായിട്ടോയെന്ന് അറിയാനും അവ ഉപയോഗിക്കാം (താഴെ കാണുക). താങ്കൾ ശ്രദ്ധിക്കുന്നവയുടെ പട്ടികയിൽ ചേർത്തിട്ടില്ലെങ്കിൽ പോലും താളുകൾ "ശ്രദ്ധിക്കാൻ" ഇതുവഴി സാദ്ധ്യമാകും. മറ്റ് ഉപയോക്താക്കളുടെ സംഭാവനാ താളുകളും എടുത്തുനോക്കാൻ കഴിയുന്നതാണ്, ഇതുവഴി മറ്റ് ഉപയോക്താക്കളുടെ സംഭാവനകൾ എപ്രകാരമാണെന്ന് അറിയാൻ കഴിയുന്നതാണ്. നശീകരണ പ്രവർത്തികൾ ചെയ്യുന്നവരേയും, പകർപ്പവകാശലംഘനങ്ങൾ നടത്തുന്നവരെയുമൊക്കെ ഇതുവഴി പിന്തുടരാൻ കഴിയും.

ഈ താളുകൾ ഓരോരോ പദ്ധതികൾക്കും പ്രത്യേകമുണ്ട്, ഒരു ഉപയോക്താവിന്റെ മലയാളം വിക്കിപീഡിയയിലെ സംഭാവനാ താളിൽ അദ്ദേഹം ഇംഗ്ലീഷ് വിക്കിപീഡിയയിൽ ചെയ്തിട്ടുള്ള അല്ലെങ്കിൽ വിക്കിമീഡിയ കോമൺസിൽ അല്ലെങ്കിൽ മറ്റേതെങ്കിലും പദ്ധതിയിൽ ചെയ്തിട്ടുള്ള സംഭാവനകൾ കാണാൻ കഴിയില്ല.

തിരിച്ചറിഞ്ഞിട്ടുള്ള കുഴപ്പം: ഒരു പ്രത്യേക നാമമേഖലയിൽ വളരെയധികം സംഭാവനകൾ ചെയ്തിട്ടുള്ള ഉപയോക്താക്കളുടെ സംഭാവനകൾ അരിച്ചെടുക്കുമ്പോൾ, ഉദാഹരണത്തിന് ദശലക്ഷം തിരുത്തുകളിൽ കൂടുതലുള്ളവ, ഫലങ്ങൾ പ്രദർശിപ്പിക്കുന്നത് ടൈംഔട്ട് ആകുകയും പരാജയപ്പെടുകയും ചെയ്തേക്കാം (T33197).

ഉപയോക്തൃ സംഭാവനകൾ താൾ എടുക്കൽ

താങ്കളുടെ സ്വന്തം ഉപയോക്തൃ സംഭാവനകൾ താൾ എടുക്കൽ

  • താങ്കൾ പ്രവേശിച്ചിട്ടുള്ള ഉപയോക്താവാണെങ്കിൽ, താങ്കളുടെ സ്വന്തം ഉപയോക്തൃസംഭാവനകൾ എടുക്കാൻ സംഭാവനകൾ ഞെക്കുക. ഇത് താളിന് മുകളിലും ഇടത് വശത്തും കാണാവുന്നതാണ്.
  • താങ്കൾ പ്രവേശിക്കാത്ത ഒരു ഉപയോക്താവായിരിക്കുകയും, താങ്കളുടെ നിലവിലെ ഐ.പി. വിലാസത്തിന്റെ സംഭാവനകൾ കാണുകയും ചെയ്യണമെന്നുണ്ടെങ്കിൽ, തിരയാനുള്ള പെട്ടിയിൽ "Special:Mycontributions" എന്ന് ടൈപ് ചെയ്ത ശേഷം പോകൂ ഞെക്കുക.

മറ്റൊരു ഉപയോക്താവിന്റെ സംഭാവനകൾ താൾ എടുക്കൽ

  • ഉപയോക്താവിന് അംഗത്വം (ഉപയോക്തൃനാമം) ഉണ്ടെങ്കിൽ: ഉപയോക്തൃതാൾ എടുക്കുക, എന്നിട്ട് ഇടത് വശത്തുള്ള ഉപകരണങ്ങൾ എന്നതിന്റെ ഉള്ളിൽ നിന്നും ഉപയോക്താവിന്റെ സംഭാവനകൾ ഞെക്കുക. ഉപയോക്തൃതാൾ സൃഷ്ടിക്കപ്പെട്ടിട്ടില്ലെങ്കിൽ പോലും (അതായത് തിരുത്തൽ പെട്ടിയാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും) ഇത് പ്രവർത്തിക്കുന്നതാണ്.
  • ഉപയോക്താവിന് അംഗത്വനാമം ഇല്ലെങ്കിൽ രണ്ട് മാർഗ്ഗങ്ങളാണുള്ളത്:

ഉപയോക്തൃ സംഭാവനകൾ താൾ ഉപയോഗിക്കൽ

സ്വതേയുള്ള ദൃശ്യരൂപം ഉപയോഗിച്ച്, ഉപയോക്തൃ സംഭാവനകൾ താളിന്റെ മാതൃകയാണ് താഴെകൊടുത്തിരിക്കുന്നത്, ഐ.പി. പരിധി ഉപയോഗിക്കുന്നു:

ഉപയോക്തൃ സംഭാവനകൾ താളിന്റെ ഉദാഹരണം

തിരുത്തുകൾ പുതിയവയ്ക്ക് ശേഷം പഴയവ എന്ന ക്രമത്തിൽ. ഓരോ തിരുത്തും ഇനി പറയുന്ന വിവരങ്ങൾ നൽകുന്ന ഓരോ വരി ഉപയോഗിക്കുന്നു: തീയതിയും സമയവും, താളിന്റെ പേരും തിരുത്തിന്റെ സംഗ്രഹവും, മറ്റ് പരിപാലന വിവരങ്ങൾ. താളിലെ ചില പ്രവർത്തനങ്ങൾ കാണാം:

  1. ഉപയോക്തൃനാമം, ഐ.പി. വിലാസം അല്ലെങ്കിൽ ഐ.പി. പരിധി, രേഖകളുടെ താളിലോട്ടുള്ള കണ്ണികളോടൊപ്പം ഇവിടെ കാണാവുന്നതാണ്. ഒരൊറ്റ ഒരു ഉപയോക്താവിനെ ആണ് താങ്കൾ നോക്കുന്നതെങ്കിൽ, അവരുടെ സംവാദത്താളിലോട്ടുള്ള കണ്ണിയും പ്രദർശിക്കപ്പെടുന്നതാണ്.
  2. ഇവിടെ താങ്കൾക്ക് ഏത് ഉപയോക്താവിന്റെ സംഭാവനകളാണ് കാണേണ്ടതെന്ന് മാറ്റാൻ കഴിയും. ഇതൊരു ഉപയോക്തൃനാമമോ, ഐ.പി. വിലാസമോ, ഐ.പി. പരിധിയോ (സി.ഐ.ഡി.ആർ. രീതിയിൽ) ആകാം. അല്ലെങ്കിൽ ആദ്യത്തെ റേഡിയോ ബട്ടൺ ശരിയിട്ട് നൽകി - പുതിയ ഉപയോക്താക്കളുടെ സംഭാവനകൾ മാത്രം കണ്ടാൽ മതിയെന്ന് നൽകാം.
  3. താങ്കളുടെ ഫലങ്ങളിൽ ഏത് നാമമേഖല വേണമെന്ന് അരിച്ചെടുക്കാവുന്നതാണ്. ഉദാഹരണത്തിന്, ഫലകങ്ങൾ മാത്രം കണ്ടാൽ മതിയെങ്കിൽ ഡ്രോപ് ഡൗൺ പട്ടികയിൽ നിന്നും ഫലകം തിരഞ്ഞെടുത്ത ശേഷം തിരയൂ ഞെക്കുക. തിരഞ്ഞെടുത്തത് അല്ലാത്ത നാമമേഖലകൾ മാത്രം കണ്ടാൽ മതിയെങ്കിൽ, തിരഞ്ഞെടുത്തതിന്റെ വിപരീതം കാണാനുള്ള മാർഗ്ഗവും ഉപയോഗിക്കാവുന്നതാണ്. അവസാനമായി ബന്ധപ്പെട്ട നാമമേഖലകൾ ചെക്ക്ബോക്സ് ഉപയോഗിച്ച് തിരഞ്ഞെടുത്ത നാമമേഖലയുടെ സംവാദത്താളും ഉപയോഗിക്കാവുന്നതാണ്.
  4. ഒരു പ്രത്യേക റ്റാഗിൽ ഉള്ള സംഭാവനകൾ മാത്രം പ്രദർശിക്കപ്പെടാൻ റ്റാഗ് അരിപ്പ സഹായിക്കുന്നതാണ്. താഴെയുള്ള #17 കാണുക.
  5. ഏറ്റവും പുതിയ നാൾപ്പതിപ്പുകളോ, താൾ സൃഷ്ടിക്കാൻ കാരണമായ തിരുത്തുകളോ തിരഞ്ഞെടുക്കാൻ ഈ ഐച്ഛികങ്ങൾ സഹായിക്കുന്നു. ചെറുതിരുത്തുകൾ മാത്രമായും ദർശിക്കാവുന്നതാണ് അവസാനമായി, വിക്കിയിൽ ORES അനുബന്ധം വിക്കിയിൽ ചേർത്തിട്ടുണ്ടെങ്കിൽ, "മിക്കവാറും നല്ല" തിരുത്തുകൾ മറയ്ക്കാനുള്ള ഐച്ഛികം ലഭ്യമാകുന്നതാണ്, ഇതുവഴി നശീകരണപ്രവർത്തനങ്ങളായ തിരുത്തുകൾ എളുപ്പത്തിൽ കണ്ടെത്താനാവും.
  6. ഈ ഐച്ഛികങ്ങൾ ഒരു പ്രത്യേക തീയതി പരിധിക്കുള്ളിലെ സംഭാവനകൾ മാത്രം കാണാൻ സഹായിക്കുന്നു. തുടങ്ങുന്ന തീയതിയും അവസാനിക്കുന്ന തീയതിയും നിർബന്ധമല്ല.
  7. ഈ കണ്ണികൾ ഉപയോക്താക്കൾ ചെയ്ത ഏറ്റവും പുതിയ തിരുത്തുകൾ (ഏറ്റവും പുതിയവ), ഏറ്റവും പഴയ തിരുത്തുകൾ (ഏറ്റവും പഴയവ) അല്ലെങ്കിൽ തിരുത്തുകളുടെ അടുത്തതോ മുമ്പത്തേതോ താളുകൾ (പുതിയ n / പഴയ n) നൽകുന്നു. നീല അക്കങ്ങൾ ഒരു താളിൽ പ്രദർശിപ്പിക്കപ്പെടേണ്ട തിരുത്തുകളുടെ എണ്ണമാണ് - 20, 50, 100, 250 അല്ലെങ്കിൽ 500. വലിയ സംഖ്യ താളിന്റെ നീളം കൂട്ടുന്നു, പക്ഷേ താളുകളുടെ എണ്ണം കുറയ്ക്കുന്നു. താങ്കൾ തിരഞ്ഞെടുക്കുന്ന സംഖ്യ മുമ്പത്തേതോ അടുത്തതോ താളിലെ n എന്നതിന് പകരം കാണാം. ഉദാ: (പുതിയ 100 / പഴയ 100)
  8. ഇത് തിരുത്തിന്റെ തീയതിയും സമയവും നൽകുന്നു. ഈ കണ്ണിയെ "സ്ഥിരം കണ്ണി" എന്ന് വിളിക്കുന്നു, ഒരു പ്രത്യേക സമയത്തെ താളിന്റെ നാൾപ്പതിപ്പിലേക്ക് ഇത് ഉപയോഗിച്ച് എത്താവുന്നതാണ്.
  9. തിരുത്തും മുമ്പത്തെ പതിപ്പും തമ്മിലുള്ള വ്യത്യാസം കാണിക്കുന്ന താളിലേക്കാണ് (മാറ്റം) എത്തുന്നത്. മാറ്റങ്ങൾക്ക് താഴെയായി തിരുത്തിന് ശേഷമുള്ള നാൾപ്പതിപ്പ് കാണാം, ഇതുവഴി തിരുത്തിന്റെ ഫലം താങ്കൾക്ക് മനസ്സിലാക്കാവുന്നതാണ്. (നാൾവഴി) താളിന്റെ നാൾവഴിയിലേക്ക് എത്തിക്കും, ആ താളിൽ ചെയ്തിട്ടുള്ള എല്ലാ തിരുത്തുകളും ഇതുവഴി കാണാനാവും. മറ്റാരെങ്കിലും താങ്കൾ പ്രവർത്തിച്ചുകൊണ്ടിരുന്ന താൾ പുതുക്കുകയും, അവർ ചെയ്ത മാറ്റങ്ങൾ എന്തൊക്കെയാണെന്ന് താങ്കൾക്ക് അറിയുകയും വേണമെങ്കിൽ ഇത് ഉപകാരപ്രദമാണ്.
  10. ഇത് വ്യത്യാസത്തിന്റെ വലിപ്പം, ബൈറ്റിൽ കാണിക്കുന്നു. ഉള്ളടക്കം നീക്കംചെയ്തതിനെ കുറിക്കുന്ന നെഗറ്റീവ് വിലകൾ ചുവന്ന നിറത്തിൽ കാണിക്കുന്നു, ഉള്ളടക്കം കൂട്ടിച്ചേർത്തതിനെ കാണിക്കുന്നവ പച്ച നിറത്തിൽ കാണാം, ചാര നിറത്തിലുള്ള 0 ഉള്ളടക്കത്തിന്റെ വലിപ്പത്തിൽ മാറ്റം വന്നില്ലെന്ന് കാണിക്കുന്നു.
  11. (ചെ.) നടന്നത് ചെറുതിരുത്ത് (താളിലുണ്ടായ ചെറിയ പുതുക്കൽ) ആണെന്ന് കാണിക്കുന്നു. ഈ സ്ഥലത്ത് തന്നെ, നടന്ന തിരുത്ത് താളിന്റെ സൃഷ്ടി ആയിരുന്നു എന്ന് സൂചിപ്പിക്കുന്ന, (പു.) എന്ന അക്ഷരവും കാണാവുന്നതാണ്. ഇവ എന്ത് തരത്തിലുള്ള തിരുത്താണ് നടന്നതെന്ന് താങ്കൾക്ക് മനസ്സിലാക്കി തരുന്നു.
  12. ഇത് തിരുത്ത് നടന്ന താളിന്റെ പേര് ആണ്. നിലവിലുള്ള താളിന്റെ നാമം ഉപയോഗിക്കുന്നു, താൾ പുനർനാമകരണം ചെയ്യുകയാണെങ്കിൽ, പ്രദർശിക്കപ്പെടുന്ന നാമം വ്യത്യസ്തമായിരിക്കും.
  13. ഐ.പി. പരിധിയോ പുതിയ ഉപയോക്താക്കളുടെ സംഭാവനകളോ കാണുമ്പോൾ പ്രദർശിക്കപ്പെടുന്ന ഉപയോക്തൃനാമം ആണ് ഇത്. ഒരൊറ്റ ഉപയോക്താവിന്റെയോ ഐ.പി.യുടേയോ സംഭാവനകൾ കാണുമ്പോൾ ഇത് പ്രദർശിപ്പിക്കില്ല.
  14. ഇത് തിരുത്തിന്റെ സംഗ്രഹം ആണ്. ഈ തിരുത്തൽ സംഗ്രഹം അമ്പടയാളമുള്ള കണ്ണിയോടും ചാരനിറത്തിലുള്ള എഴുത്തോടുകൂടിയുമാണുള്ളത്. ഉപയോക്താവ് താളിന്റെ ഒരു ഭാഗം മാത്രമേ തിരുത്തിയിട്ടുള്ളു എന്നാണ് ഇതിനർത്ഥം (ചാരനിറത്തിൽ കൊടുത്തിരിക്കുന്ന ഭാഗം). താങ്കൾ ഉപവിഭാഗം തിരുത്തുമ്പോൾ ഈ എഴുത്ത് സ്വയം ചേർക്കപ്പെടുന്നതാണ്. കറുത്ത എഴുത്ത് ഉപയോക്താവ് ചേർത്ത സാധാരണ തിരുത്തൽ സംഗ്രഹം ആണ്.
  15. നിലവിലുള്ളത് എന്നതുകൊണ്ട് തിരുത്ത് നിലവിലെ നാൾപ്പതിപ്പ് ആണ് എന്ന് കുറിക്കുന്നു. അവസാനത്തെ ഉപയോക്താവ് സേവ് ചെയ്തത് പോലെയാണ് താൾ. ഇത് താളുകൾ ശ്രദ്ധിക്കുന്നതിനായും ഉപയോഗപ്പെടുത്താം (താങ്കളുടെ അവസാനത്തെ തിരുത്ത് നിലവിലുള്ളത് എന്ന് കുറിച്ചില്ലെങ്കിൽ അതിന് ശേഷം താളിൽ മാറ്റങ്ങളുണ്ടായി എന്ന് മനസ്സിലാക്കാം). കാര്യനിർവാഹകർക്ക് ഇവിടെ തിരിച്ചാക്കൽ കണ്ണിയും ലഭിക്കുന്നതാണ്, സഹായം:തിരിച്ചാക്കൽ കാണുക.
  16. ചാരനിറത്തിലുള്ള വെട്ടിക്കളഞ്ഞ സമയമുദ്രയുടെ അർത്ഥം ഒരു കാര്യനിർവാഹക(ൻ) ആ തിരുത്തിന്റെ നാൾപ്പതിപ്പ് മായ്ച്ചു അല്ലെങ്കിൽ ഒതുക്കി എന്നാണ്, അത് സാർവ്വത്രികമായി കാണാൻ കഴിയില്ല്ല. ഉപയോക്തൃനാമവും തിരുത്തിന്റെ സംഗ്രഹവും ഒതുക്കാൻ കഴിയും, അത്തരം സന്ദർഭങ്ങളിൽ അവയും വെട്ടോട് കൂടി ചാരനിറത്തിലാവും കാണുക.
  17. തിരുത്തിൽ ബാധകമായ റ്റാഗുകൾ ആണ് ഇവ. ഇവ ഉപയോക്താവിന് പകരം സോഫ്റ്റ്‌വേർ സ്വയം ചേർക്കുന്നവയാണ് (AbuseFilter പോലുള്ളവ). The default editor does not provide an interface for adding tags.

താൾ പുതിയതായി സൃഷ്ടിക്കപ്പെട്ടതാണെങ്കിൽ (പു.) കൂടെ കാണിച്ചിരിക്കും.

പക്ഷേ ഇനിക്കൊടുക്കുന്ന വിവരങ്ങൾ ദൃശ്യമായിരിക്കില്ല:

  • മായ്ക്കപ്പെട്ട ഒരു താളിലെ തിരുത്തുകൾ, മായ്ക്കലിന് ശേഷം (ബന്ധപ്പെട്ട നാൾപ്പതിപ്പ് അടക്കം മായ്ക്കപ്പെട്ട താൾ പുനഃസ്ഥാപിച്ചിട്ടില്ലെങ്കിൽ). ബന്ധപ്പെട്ട പതിപ്പ് പുനഃസ്ഥാപിക്കുകയും അതിന് മുമ്പത്തെ പതിപ്പ് പുനഃസ്ഥാപിക്കാതിരിക്കുകയും ചെയ്യുകയാണെങ്കിൽ, ഉപയോക്താവ് ചെയ്ത തിരുത്ത് ചെയ്ത സമയവും തിരുത്തൽ സംഗ്രഹവും അടക്കം, തത്ഫലമായുണ്ടാകുന്ന നാൾപ്പതിപ്പായി സംരക്ഷിക്കപ്പെടുന്നതാണ്, എന്നാൽ മാറ്റം കാണാൻ കഴിയില്ല. ഒരു കാര്യനിർവാഹകന്/കാര്യനിർവാഹകയ്ക്ക് പുനഃസ്ഥാപിക്കാത്ത നാൾപ്പതിപ്പുകൾ കാണാൻ Special:DeletedContributions ഉപയോഗിക്കാവുന്നതാണ്. എന്നാൽ, വ്യത്യാസം കാണാനുള്ള സവിശേഷത ഉപയോഗിക്കൽ നേരിട്ട് സാദ്ധ്യമല്ല.
  • ഒരു താളിന്റെ മായ്ക്കൽ അല്ലെനിൽ പുനഃസ്ഥാപനം (undeletion) (ഉപയോക്താവ് കാര്യനിർവാഹകൻ ആണെങ്കിൽ). ഇതിനായി പ്രത്യേകം:രേഖകൾ ഉപയോഗിക്കുക.

ഉപയോക്താവിന്റെ സ്റ്റൈലുകൾ

താളിന്റെ ഉള്ളിൽ body.page-Special_Contributions എന്ന സെലക്റ്റർ ഉണ്ട്, അതുകൊണ്ട് ഉദാഹരണത്തിന് പുറകിലേക്കുള്ള കണ്ണികൾക്കായി
body.page-Special_Contributions ul { list-style: decimal }
എന്ന് സി.എസ്.എസ്. ഉപയോഗിക്കാവുന്നതാണ്.

യു.ആർ.എൽ. ഒപ്പം കണ്ണികൾ

URL with &target parameter does not work on MobileFrontend.

ഉപയോക്തൃ സംഭാവനകളുടെ (ഈ വിക്കിയിലെ) യു.ആർ.എൽ. ഇതുപോലിരിക്കും:

https://www.mediawiki.org/w/index.php?title=Special:Contributions&target=XX

അല്ലെങ്കിൽ

https://www.mediawiki.org/wiki/Special:Contributions/XX

ഇവിടെ XX എന്നത് ഉപയോക്തൃനാമമോ, ഐ.പി. വിലാസമോ, ഐ.പി. പരിധിയോ ആകാം. "Contributions" എന്നത് "Contribs" എന്ന് ചുരുക്കാവുന്നതാണ്:

https://www.mediawiki.org/w/index.php?title=Special:Contribs&target=XX

അല്ലെങ്കിൽ

https://www.mediawiki.org/wiki/Special:Contribs/XX

ഒരു പ്രത്യേക വെബ്‌സൈറ്റിലെ താങ്കളുടെ സംഭാവനകൾ കാണാൻ ആ സൈറ്റിലേക്ക് മാറുക (www.wikipedia.org, meta.wikimedia.org, തുടങ്ങിയവ).

ഉപയോക്തൃസംഭാവനകൾ താൾ കണ്ണിചേർക്കാനായി ഈ ചെറു രൂപവും ഉപയോഗിക്കാവുന്നതാണ്: Special:Contributions/XX.

അന്തർവിക്കി കണ്ണികൾ സാധാരണ പോലെ പ്രവർത്തിക്കുന്നതാണ്. ഉദാ: w:Special:Contributions/XX.

ഒരു പ്രത്യേക നാമമേഖലയിലെ തിരുത്തുകൾ മാത്രമായും കാണാനാവും. ഓരോ നാമമേഖലയ്ക്കും ഒരു ബന്ധപ്പെട്ട സംഖ്യ ഉണ്ടായിരിക്കുന്നതാണ്. ഒരു നാമമേഖലയിലോട്ടുള്ള പരിമിതപ്പെടുത്തൽ, നീളമുള്ള യു.ആർ.എൽ. രീതിയിൽ മാത്രമെ ചെയ്യാനാവൂ (ഇവിടെ നാമമേഖലയുടെ സംഖ്യ 4 ആണ്):

https://www.mediawiki.org/w/index.php?title=Special:Contributions&target=XX&namespace=4

സ്വകാര്യത

താങ്കളുടെ സംഭാവനകൾ ആർക്കുവേണമെങ്കിലും കാണാവുന്നവയാണ് - ഇത് എപ്പോഴും ഓർക്കുക. താങ്കൾ ഉപയോഗിക്കുന്ന സൈറ്റിൽ സ്വകാര്യതാനയം ഉണ്ടെങ്കിൽ അത് കാണുക; മെറ്റയിലേതിന്: m:സ്വകാര്യതാനയം.

ആദ്യ തിരുത്ത്

ഉപയോക്തൃ സംഭാവനകൾ സവിശേഷത ഉപയോഗിച്ച് ഒരു വിക്കിയിൽ ഒരു ഉപയോക്താവ് നടത്തിയ തിരുത്തുകൾ ഏതൊക്കെയെന്ന് നിർണ്ണയിക്കുമ്പോൾ, ആ ഉപയോക്താവ് മറ്റൊരു വിക്കിയിലാകാം തിരുത്തുകൾ ചെയ്തതെന്നും, ആ താൾ ഇറക്കുമതി ചെയ്തത് ആകാമെന്നും അറിഞ്ഞിരിക്കുക.

ഒപ്പം, മുൻകാല പ്രാബല്യത്തോടെ അല്ലാതെ പരിഹരിച്ച ഇനി പറയുന്ന ബഗ് ക്രി.വ. 2004 വരെ ബാധിച്ചിരുന്നുവെന്നും അറിയുക:

ഒരിക്കൽ പേരുമാറ്റിയ താൾ തിരിച്ചു പേരുമാറ്റിയാൽ, ഇടയ്ക്കുണ്ടായിരുന്ന താളിന്റെ തിരുത്തൽ നാൾവഴിയിൽ ഏറ്റവും പുതിയമാറ്റം അത് ചെയ്ത ഉപയോക്തൃനാമം അടക്കം കാണാവുന്നതാണ്, എന്നാൽ തീയതിയും സമയവും ആദ്യത്തെ മാറ്റലിന്റെ ആയിരിക്കും(!).

അതുകൊണ്ട്, ഉപയോക്തൃസംഭാവനകളിലെ പഴയ ഉൾപ്പെടുത്തലുകൾ മാറ്റലുകൾ ആണെങ്കിൽ, അവ മിക്കവാറും ബന്ധപ്പെട്ട തീയതികളിലെ ആ ഉപയോക്താവിന്റെ സംഭാവനയെ പ്രതിനിധീകരിക്കുന്നുണ്ടാവില്ല.

ഫൂട്ടർ

താളിൽ MediaWiki:Sp-contributions-footer എന്ന ഫൂട്ടർ ഉണ്ടായിരിക്കും, ഐ.പി. വിലാസങ്ങൾക്കായി MediaWiki:Sp-contributions-footer-anon എന്നതും, ഐ.പി. പരിധികൾക്കായി MediaWiki:Sp-contributions-footer-anon-range എന്നതുമാണുണ്ടാവുക.

എന്നാൽ, phab:T50956 എന്നതിൽ പറഞ്ഞിരിക്കുന്നതുപോലെ രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെ സജ്ജമാക്കിയിരിക്കുന്ന ഭാഷ വിക്കിയുടെ ഭാഷയിൽ നിന്ന് വ്യത്യസ്തമാണെങ്കിൽ ഈ ഫൂട്ടറിന്റെ ഉള്ളടക്കം കാണുകയില്ലെന്നത് ശ്രദ്ധിക്കുക.

തിരുത്തുകളുടെ എണ്ണം

എത്ര തിരുത്തുകൾ ഉണ്ടെന്ന് ഉപയോക്താവിന്റെ വിശദാംശങ്ങളിൽ കാണിക്കുന്നതാണ്. ഈ സംഖ്യ, ഓരോ പ്രാവശ്യവും ഉപയോക്താവ് ഒരു തിരുത്ത് ചെയ്യുമ്പോൾ ഒന്നുവീതം കൂടിക്കൊണ്ടിരിക്കുന്ന, പക്ഷേ ഉപയോക്താവിന്റെ തിരുത്ത് മായ്ക്കപ്പെട്ടാൽ കുറയാത്ത, ഓരോ ഉപയോക്താക്കൾക്കും ഉള്ള ഒരു തിരുത്തലെണ്ണം മണ്ഡലത്തെ അടിസ്ഥാനപ്പെടുത്തി ഉള്ളതാണ്. അതിനാൽ എണ്ണത്തിൽ മായ്ക്കപ്പെട്ട തിരുത്തുകൾ ഉൾപ്പെടുന്നുണ്ട്. Note that, as described in phab:T21311, this value may not be reliable.