ചെങ്ങമനാട് ഗ്രാമപഞ്ചായത്ത്
ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് | |
10°55′48″N 76°12′08″E / 10.93°N 76.2022°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | ആലുവ |
ലോകസഭാ മണ്ഡലം | ചാലക്കുടി |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | ജയ മുരളീധരൻ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 14.41ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 25249 |
ജനസാന്ദ്രത | 1621/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
683578 +0484 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | മുനിക്കൽ ഗുഹാലയം, കണ്ടൻ തുരുത്ത് |
എറണാകുളം ജില്ലയിലെ പാറക്കടവ് ബ്ലോക്കിലെ ഒരു പ്രകൃതിരമണീയമായ പഞ്ചായത്താണ് ചെങ്ങമനാട്. വടക്ക്-നെടുമ്പാശ്ശേരി പഞ്ചായത്ത്, കിഴക്ക്-ശ്രീമൂലനഗരം പഞ്ചായത്ത്, അങ്കമാലി മുനിസിപ്പാലിറ്റി പടിഞ്ഞാറ്- നെടുമ്പാശ്ശേരി പഞ്ചായത്ത്, ആലുവ മുനിസിപ്പാലിറ്റി തെക്ക് ആലുവ മുനിസിപ്പാലിറ്റി എന്നിവയാണ് ചെങ്ങമനാട് ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ. പ്രസിദ്ധമായ ആലുവാ ശിവരാത്രി മണപ്പുറം ഈ പഞ്ചായത്തിന്റെ തെക്കുഭാഗത്തായി ആണ് സ്ഥിതി ചെയ്യുന്നത്. പഴയ തിരുവിതാംകുറിന്റെ അതിരുകളിൽ രൂപം കൊണ്ട പഞ്ചായത്തുകളിൽ ഒന്നായ ചെങ്ങമനാട് 1954-ൽ രൂപം കൊള്ളുമ്പോൾ, ഇന്നത്തെ നെടുമ്പാശ്ശേരി ചെങ്ങമനാടിന്റെ ഭാഗമായിരുന്നു.
ഏറ്റവും അടുത്ത വിമാനത്താവളം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം. റെയിൽവേ സ്റ്റേഷൻ അങ്കമാലി. ഇപ്പോൾ പഞ്ചായത്ത് പ്രസിഡണ്ട് സെഭാ മുഹമ്മദാലിയും വൈസ് പ്രസിഡണ്ട് ഷാജൻ എബ്രഹാമുമാണ്.
ചരിത്രം
എ.ഡി.1090 മുതൽ1102 വരെ കുലശേഖരചക്രവർത്തിമാരുടെ അധികാരത്തിൻ കീഴിലായിരുന്നു ഈ പ്രദേശം. ഭരണസൗകര്യത്തിനായി ഈ നാട്ടുരാജ്യത്തിനെ പല പ്രവിശ്യകളായി തിരിച്ചിരുന്നു. അതിൽ കാൽക്കരെനാടിൽ പെട്ട സ്ഥലമായിരുന്നു ചെങ്ങമനാട്. [1].
പതിനെട്ടര ചേരികൾ
പഴയകാല ചെങ്ങമനാടിന്റെ ഭാഗമായിരുന്നത്രെ പതിനെട്ട് ചേരികൾ. ഇതിൽ അര എന്നത് രാജകീയമായ ഒന്നിനെയാണ് ഉദ്ദേശിക്കുന്നത്(ഉദാ: പതിനെട്ടരക്കവികൾ, പതിനെട്ടര ക്ഷേത്രങ്ങൾ) താഴെപ്പറയുന്നവയാണ് അവ
- നെടുമ്പാശ്ശേരി
- അടുവാശ്ശേരി
- പാലപ്രശ്ശേരി
- കപ്രശ്ശേരി
- കോടുശ്ശേരി
- മള്ളുശ്ശേരി
- പടപ്പശ്ശേരി
- കുറുമശ്ശേരി
- കണ്ണംകുഴിശ്ശേരി
- പൂവത്തുശ്ശേരി
- കുന്നപ്പിള്ളിശ്ശേരി
- തുരുത്തുശ്ശേരി
- പുതുവാശ്ശേരി
- കുന്നിശ്ശേരി
- പൊയ്ക്കാട്ടുശ്ശേരി
- കരിപ്പാശ്ശേരി
- പാലിശ്ശേരി
- പറമ്പുശ്ശേരി
- വാപ്പാലശ്ശേരി ( അരശ്ശേരിയായി അറിയപ്പെടുന്നു)
ലളിതാംബിക അന്തർജനത്തിന്റെ അഗ്നിസാക്ഷി എന്ന നോവലിലും ഈ ചെങ്ങമനാടിനെ പറ്റി പറയുന്നുണ്ട്. കുമാരനാശാന്റെ ഭാര്യ ഭാനുമതിയമ്മയുടെ ഭവനം ചെങ്ങമനാട് സ്ഥിതിചെയ്യുന്നു.
പേരിനു പിന്നിൽ
ജംഗമ മഹർഷി തപസ്സനുഷ്ഠിച്ച സ്ഥലമാണ് ജംഗമനാട്. ഈ ജംഗമനാട് പിന്നീട് ലോപിച്ച് ചെങ്ങമനാട് ആയതായിരിക്കാം എന്നാണ് വിശ്വാസം [1] ജംഗമ മഹർഷി തപസ്സ് ചെയ്തെന്ന് പറയപ്പെടുന്ന മുനിക്കൽ ഗുഹാലയം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
നദികൾ
പെരിയാറിന്റെ ഒരു കൈവഴി ഈ പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറു വശത്തുകൂടി ഒഴുകുന്നു. പൊതുവേ സമതലപ്രകൃതമായ ഈ പഞ്ചായത്തു പ്രദേശത്തെ ചുറ്റിയൊഴുകുന്ന പറമ്പയം-ചെങ്ങൽതോടും അതിനോടു ബന്ധപ്പെടുന്ന മറ്റു ചെറുതോടുകളും ഈ പഞ്ചായത്തിന്റെ സുപ്രധാന ജല സ്രോതസ്സുകളാണ്. പെരിയാറിന്റെ തുരുത്തുകളിൽ പെട്ട പ്രകൃതി രമണീയമായ കണ്ടൻ തുരുത്ത് ചെങ്ങമനാടിൽ ഉൾപെടുന്നു.
ജീവിതോപാധി
പ്രധാന ജീവിതോപാധി കൃഷി ആണ്. എന്നാൽ പിന്നീട് ഈ പഞ്ചായത്ത് വളരെ പെട്ടെന്ന് ഒരു വ്യാവസായിക മാറ്റത്തിനു തുടക്കം കുറിച്ചു. ഈ ഭാഗത്ത് വളരെയധികം കണ്ടു വരുന്ന കളിമണ്ണുപയോഗിച്ച് ഓട് നിർമ്മിക്കുന്ന രീതിയാണ് ഇത്. ധാരാളം സ്ഥാപനങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നു. പ്രത്യക്ഷമായും പരോക്ഷമായും ഒട്ടനവധി ആളുകൾ ഈ വ്യവസായവുമായി സഹകരിക്കുന്നു. മുൻ കാലത്ത് ഇവിടെ ധാരാളം ഇഷ്ടിക നിർമ്മാണ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നു. 1921-ൽ മഹാകവി ശ്രീ.കുമാരനാശാന്റെ മേൽനോട്ടത്തിൽ ചെങ്ങമനാട് യൂണിയൻ ടൈൽവർക്സ് സ്ഥാപിക്കപ്പെട്ടു. [1].2003ൽ ഈ സ്ഥാപനം അടച്ചുപൂട്ടി. അസംസ്കൃത വസ്തുവായ കളിമണ്ണിന്റെ ലഭ്യതക്കുറവു് കമ്പനി പൂട്ടാൻ ഒരു കാരണമാണ്.
വിദ്യാലയങ്ങൾ
ചെങ്ങമനാട് ജംഗ്ഷനിൽ നിന്നും 300 മീറ്റർ പടിഞ്ഞാറ് മാറി മുനിക്കൽ ഗുഹാലയക്ഷേത്രത്തിന് എതിർവശത്തായി ഗവ: ഹയർസെക്കന്റി സ്കൂൾ സ്ഥിതി ചെയ്യുന്നു.വടക്കേടത്ത് ശങ്കരപിള്ളയെന്ന വ്യക്തി തന്റെ പുരയിടത്തിൽ നിന്നും 40 സെന്റ് സ്ഥലം മാറ്റി അതിൽ ഓലഷെഡ് കെട്ടി 1911ൽ സ്‌കൂളിന്റെ പ്രവർത്തനം തുടങ്ങി. ശ്രീ: ചട്ടമ്പിസ്വാമികളുടെയും മറ്റും പ്രവർത്തന ഫലമായി സ്‌കൂളിന് 1913ൽ സർക്കാർ അംഗീകാരം കിട്ടുകയും ഗവ: പ്രൈമറി സ്‌കൂളായി പ്രവർത്തിക്കുകയും ചെയ്‌തു. 2000ൽ ഗവ: ഹൈസ്‌കൂൾ ഹയർസെക്കന്റി സ്‌കൂളാവുകയും ചെയ്‌തു.
ആരാധനാലയങ്ങൾ
ചെങ്ങമനാട് - മാള റോഡിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ശിവക്ഷേത്രം. അസാമാന്യ വലിപ്പമുള്ള മതിലകവും വട്ടശ്രീകോവിലുമുള്ള ക്ഷേത്രമാണിത്. ഇതിൽ കിഴക്കോട്ട് ദർശനമായി ശിവനും പടിഞ്ഞാറോട്ട് ദർശനമായി പാർവ്വതിയും തെക്കോട്ട് ദർശനമായി ഗണപതിയും കുടികൊള്ളുന്നു. കൂടാതെ, വിഗ്രഹരൂപത്തിലുള്ള സപ്തമാതൃക്കളുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ട്.
- മുനിക്കൽ ഗുഹാലയക്ഷേത്രം
ചെങ്ങമനാടിനു പടിഞ്ഞാറു ഭാഗത്ത് കറുത്ത പാറകൾക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന സുബ്രഹ്മണ്യക്ഷേത്രം. ജംഗമ മഹർഷി ഇവിടെ തപസ്സ് ചെയ്തിരുന്നതായി വിശ്വസിയ്ക്കപ്പെടുന്നു. ചട്ടമ്പി സ്വാമികൾ ഇവിടം സന്ദർശനം നടത്താറുണ്ടായിരുന്നു.
- സെന്റ് ആറ്റണീസ് ചർച്ച്
1916-ൽ നിർമ്മിക്കപ്പെട്ട റോമൻ കാത്തലിക് ചർച്ച്.
- പനയക്കടവ് മുഹ്യദ്ധീൻ ജുമാ മസ്ജിദ്
ചെങ്ങമനാടിനു തെക്ക് ഭാഗത്തായി അര കി.മി അകലത്തിൽ സ്ഥിതി ചെയ്യുന്നു.
- പാലപ്രശേരി ജുമാ മസ്ജിദ്
ചെങ്ങമനാടിനു പടിഞ്ഞാറുഭാഗത്ത് ആലുവ - മാഞ്ഞാലി റോഡിൽ സ്ഥിതി ചെയ്യുന്നു.
വാർഡുകൾ
- പാലപ്രശ്ശേരി വടക്ക്
- കുളവൻകുന്ന്
- ചെങ്ങമനാട് വടക്ക്
- ചെങ്ങമനാട് തെക്ക്
- പുതുവാശ്ശേരി തെക്ക്
- പറമ്പയം
- കപ്രശ്ശേരി പടിഞ്ഞാറ്
- കപ്രശ്ശേരി കിഴക്ക്
- നെടുവന്നൂർ വടക്ക്
- നെടുവന്നൂർ തെക്ക്
- തുരുത്ത്
- ഗാന്ധിപുരം
- പുറയാർ കിഴക്ക്
- പുറയാർ പടിഞ്ഞാറ്
- സ്വർഗ്ഗം
- ദേശം
- ദേശം പടിഞ്ഞാറ്
- പാലപ്രശ്ശേരി തെക്ക്
സ്ഥിതിവിവരകണക്കുകൾ
ജില്ല | എറണാകുളം |
ബ്ലോക്ക് | പാറക്കടവ് |
വിസ്തീർണ്ണം | 15.58 |
വാർഡുകൾ | 18 |
ജനസംഖ്യ | 25249 |
പുരുഷൻമാർ | 12504 |
സ്ത്രീകൾ | 12745 |
അവലംബം
- ↑ 1.0 1.1 1.2 തദ്ദേശസ്വയംഭരണ വെബ്സൈറ്റ് Archived 2016-03-04 at the Wayback Machine ചെങ്ങമനാട് ചരിത്രം ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "ചെങ്ങമനാട്" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു