ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | എറണാകുളം |
ഏറ്റവും അടുത്ത നഗരം | എറണാകുളം |
ലോകസഭാ മണ്ഡലം | എറണാകുളം |
നിയമസഭാ മണ്ഡലം | തൃപ്പൂണിത്തുറ |
ജനസംഖ്യ | 21,407 (2001—ലെ കണക്കുപ്രകാരം[update]) |
സ്ത്രീപുരുഷ അനുപാതം | 2021 ♂/♀ |
സാക്ഷരത | 95.08% |
സമയമേഖല | IST (UTC+5:30) |
വെബ്സൈറ്റ് | http://lsgkerala.in/cheranalloorpanchayat/ |
10°19′30″N 76°10′17″E / 10.325°N 76.1715°E
ഏറണാകുളം ജില്ലയിൽ , കണയന്നൂർ താലൂക്കിൽ പെട്ട ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ഒരു ഗ്രാമ പഞ്ചായത് ആണ് ചേരാനല്ലൂർ. വേമ്പനാട്ടു കായലിലെ ,അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ചിറ്റൂർ ,ചേരാനല്ലൂർ ദ്വീപുകൾ ഉൾക്കൊള്ളുന്ന പ്രദേശം ആണ് ചേരാനല്ലൂർ. കൊച്ചി നഗരത്തിന്റെ വടക്ക് വശത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന്റെ ഏകദേശം നടുവിലുടെ ആണ് ഇടപ്പള്ളിയിൽ നിന്ന് ആരംഭിച്ചു പനവേലിലെക്കുള്ള ദേശിയ പാത 17 കടന്നു പോകുന്നത്. ഈ ദേശീയ പാതയിലെ ഒരു പ്രധാന പാലമായ `വരാപ്പുഴ പാലം ചേരാനല്ലൂർ പഞ്ചായത്തിന്റെ വടക്കെ അതിരിലാണ്. ഈ പാലം ചേരാനല്ലൂർ പഞ്ചായത്തിന്റെയും വരാപ്പുഴ പഞ്ചായത്തിന്റെയും വടക്കെ അതിരാണ്. കിഴക്കുഭാഗത്ത് കളമശ്ശേരി മുനിസിപ്പാലിറ്റിയും, ഏലൂർ പഞ്ചായത്തും, തെക്കുഭാഗത്ത് കൊച്ചി കോർപ്പറേഷനും, കളമശ്ശേരി മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്തു കടമക്കുടി, വരാപ്പുഴ പഞ്ചായത്തുകളും, കൊച്ചി കോർപ്പറേഷനുമാണ് മറ്റു അതിരുകൾ.
ചരിത്രം
[തിരുത്തുക]നെല്ലും തെങ്ങും സമൃദ്ധിയായി വളരുന്ന ഊര് എന്നതിൽ നിന്നാണ് ചേരാനല്ലൂർ എന്ന പേരുണ്ടായത് എന്ന് ചരിത്രകാരൻമാർ പറയുന്നു. എന്നാൽ ചേരമാൻ പെരുമാളിന്റെ നല്ല ഊര് ലോപിച്ചാണ് ചേരാനല്ലൂർ എന്ന പേരുണ്ടായത് എന്ന് വി.വി.കെ.വാലത്ത് എന്ന ചരിത്രകാരൻ പറയുന്നു. അയനൂറ്, നാട്ടുക്കൂട്ടം, കഴകം എന്നീ ഗ്രാമ സമിതികളായിരുന്നു മുൻകാലത്ത് പഞ്ചായത്തിന്റെ ഭരണം നിർവഹിച്ചിരുന്നത്. ഇവയെ തറക്കൂട്ടം എന്നാണ് പറഞ്ഞിരുന്നത് [1], പ്രാദേശിക ഭരണസംവിധാനം. കോഴിക്കോട്ടു നിന്ന് ഇടപ്പള്ളിയിലേക്കും അവിടെ നിന്ന് തെക്കോട്ട് കൊല്ലത്തേക്കും പോയിരുന്ന വഴിയരുകിലാണ് ചേരാനല്ലൂർ എന്ന് കോകസന്ദേശത്തിൽ പറയുന്നുണ്ട്. സാധനങ്ങൾ കൈമാറ്റം ചെയ്ത് വാണിജ്യാവശ്യങ്ങൾ നടത്തിയിരുന്ന ഒരു സമ്പ്രദായം ഇവിടെ നിലനിന്നിരുന്നു. വിഷു നാളിൽ നടന്നുപോരുന്ന മാറ്റചന്ത ഇതിനൊരുദാഹരണമാണ്.
ജീവിതോപാധി
[തിരുത്തുക]കൃഷിയാണ് പ്രധാന ജീവിതോപാധി. ആളുകൾ പൊക്കാളി , ഇരുപ്പൂവ് കൃഷികൾ നടത്തിപോരുന്നു. എന്നാൽ നെൽകൃഷി നഷ്ടമായി വരുന്ന ഈ പുതിയ കാലഘട്ടത്തിൽ നെൽവയലുകളെ ചെമ്മീൻ കൃഷിക്കും , മറ്റു ലാഭകരമായ വിളകൾക്കുമായി ഉപയോഗിക്കുന്നു. കള്ള് ചെത്ത് ഇവിടുത്തെ ഒരു പ്രധാന ഉപജീവനമാർഗ്ഗമാണ്. ഇതു മൂലം നിത്യവൃത്തി നടത്തുന്ന ധാരാളം കുടുംബങ്ങൾ ഇവിടുണ്ട്. കൂടാതെ പുഴയുടെ കരയായതിനാൽ മത്സ്യബന്ധനവും മറ്റൊരു ജീവിതോപാധിയാണ്.
ആരാധനാലയങ്ങൾ
[തിരുത്തുക]- ചേരാനെല്ലൂർ ഭഗവതി ക്ഷേത്രം - കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ ഒന്ന്. പ്രധാനപ്പെട്ട ക്ഷേത്രം.
- മാരാപറമ്പ് ശിവ ക്ഷേത്രം. കരിങ്കൽത്തറയുടെ പ്രത്യേക നിർമ്മിതിയുടെ ശില്പരീതി വച്ച് മുമ്പ് അത് ജൈനക്ഷേത്രവും പിന്നീട് ശിവക്ഷേത്രവുമായി മാറിയതാണെന്ന് പറയുന്നു.[2].
- തെക്കൻ ചിറ്റൂരിലെ ശ്രീകൃഷ്ണസ്വാമിക്ഷേത്രം - ഇത് തെക്കൻ ഗുരുവായൂർ എന്നറിയപ്പെടുന്നു.
- സെന്റ് ജയിംസ് ദേവാലയം
- സെന്റ് മേരീസ് ലത്തീൻ പള്ളി
- സെന്റ് മേരീസ് സിറിയൻ പള്ളി
- ചിറ്റൂർ തിരുഹൃദയ ദേവാലയം
പ്രധാനവ്യക്തികൾ
[തിരുത്തുക]- കവിതിലകൻ പണ്ഡിറ്റ് കെ.പി.കറുപ്പൻ [3]. അധഃസ്ഥിതരുടെ മോചനത്തിനുവേണ്ടി പോരാടിയ കവിയായിരുന്നു ശ്രീ കെ.പി.കറുപ്പൻ.വി വി കെ വാലത് മാഷ്. ക്രിസ്തീയ ഭക്തിഗാന രംഗത്തെ പ്രശസ്തനായ സംഗീത സംവിധായകൻ പീറ്റർ ചേരാനല്ലൂർ
വാർഡുകൾ
[തിരുത്തുക]- ബ്ലായിക്കടവ്
- പ്രൈമറി ഹെൽത്ത് സെൻറർ
- തൈക്കാവ്
- ജി എൽ പി എസ് ചേരാനെല്ലൂർ
- സെൻറ് ജെയിംസ് ചർച്ച്
- ഇടയക്കുന്നം ക്ഷേത്രം
- എച്ച് എം സി എ
- വയലാർ വള്ളാശ്ശേരി
- വില്ലേജ് ആഫീസ്
- ചിറ്റൂർ അമ്പലം
- ചിറ്റൂർ ടെലിഫോൺ എക്സ്ചേഞ്ച്
- പഞ്ചായത്ത് ആഫീസ്
- വാലം
- കപ്പേള
- മാട്ടുമ്മൽ
- വിഷ്ണുപുരം
- മാരാപറമ്പ്
സ്ഥിതിവിവരകണക്കുകൾ
[തിരുത്തുക]ജില്ല | എറണാകുളം |
ബ്ലോക്ക് | ഇടപ്പള്ളി |
വിസ്തീർണ്ണം | 10.59 |
വാർഡുകൾ | 12 |
ജനസംഖ്യ | 21407 |
പുരുഷൻമാർ | 10606 |
സ്ത്രീകൾ | 10801 |
അവലംബം
[തിരുത്തുക]- ↑ തദ്ദേശസ്വംഭരണ വെബ്സൈറ്റ് Archived 2010-09-23 at the Wayback Machine ചേരാനല്ലൂർ തറക്കൂട്ടം
- ↑ തദ്ദേശസ്വംഭരണ വെബ്സൈറ്റ് Archived 2016-03-04 at the Wayback Machine ചേരാനല്ലൂർ മാരാപറമ്പ് ശിവ ക്ഷേത്രം ചരിത്രം
- ↑ വെബ് ദുനിയ കവിതിലകൻ പണ്ഡിറ്റ് കറുപ്പൻ