Jump to content

ആതിര പട്ടേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആതിര പട്ടേൽ
ദേശീയതഇന്ത്യൻ
തൊഴിൽനടി
സജീവ കാലം2017–ഇതുവരെ

മലയാളസിനിമയിലെ ഒരു നടിയാണ് ആതിര പട്ടേൽ. പ്രധാനമായും മലയാള സിനിമയിലൂടെയാണ് ആതിര പാട്ടേൽ സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. 2016 ൽ സംസ്കൃത ചിത്രം ഇഷ്ട്ടി എന്ന ചിത്രത്തിൽ അഭിനയിച്ചു. അങ്കമാലി ഡയറിസിൽ വിൻസന്റ് പെപ്പേയുടെ സഹോദരിയുടെ വേഷത്തിൽ അഭിനയിച്ചതിലൂടെ ഏറെ പ്രശസ്തി നേടി.

പേരിലെ പട്ടേൽ എന്ന് ലഭിക്കാൻ കാരണം പിതൃ സഹോദരൻ പാട്ടേലാർ എന്ന ഗ്രാമത്തിലെ ഒരു ഗ്രാമത്തലവനാണ്.

അഭിനയജീവിതം

[തിരുത്തുക]

ജോബി വർഗീസിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ച വജാ ദേ, എന്ന ഒരു ഹ്രസ്വചിത്രത്തിൽ തന്റെ ആദ്യ വേഷം ചെയ്തു. പിന്നീട് 2016 ൽ ഇഷ്ടി എന്ന സംസ്കൃത ചിത്രത്തിൽ അഭിനയിച്ചു. ഇതിൽ നെടുമുടി വേണുവിന്റെ മൂന്നാമത്തെ ഭാര്യയായി അഭിനയിച്ചിരുന്നു. 2017 ലെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ മെർസി അഭിനയിച്ചു.2017 ൽ തന്നെ വില്ലയിലും ആഡിലും അഭിനയിച്ചു.

സിനിമകൾ

[തിരുത്തുക]
വർഷം തലക്കെട്ട് റോൾ സംവിധായകൻ കുറിപ്പുകൾ
2016 ഇഷ്ടി ശ്രീദേവി ജി. പ്രഭ സംസ്‌കൃത ചലച്ചിത്രം
2017 അങ്കമാലി ഡയറീസ് മേഴ്സി ലിയോജോസ് പള്ളിശ്ശേരി
2017 വില്ലൻ മഞ്ചൂരാന്റെ മകൾ ബി. ഉണ്ണികൃഷ്ണന്
2017 ആട് 2 റേച്ചൽ മിധുന് മാനുവല് തോമസ്
2018 കോണ്ടസ സുദീപ് ഇ. എസ്

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]