ഇതിനുമപ്പുറം
ഇതിനുമപ്പുറം | |
---|---|
സംവിധാനം | മനോജ് ആലുങ്കൽ |
നിർമ്മാണം | മനോജ് ആലുങ്കൽ |
രചന | മനോജ് ആലുങ്കൽ |
അഭിനേതാക്കൾ | റിയാസ് ഖാൻ, മീര ജാസ്മിൻ |
സംഗീതം | വിദ്യാധരൻ മാസ്റ്റർ |
ഗാനരചന | ഡോ. മധു വാസുദേവൻ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
2015 സെപ്റ്റംബർ 14-ന് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇതിനുമപ്പുറം. ആഗ്ന മീഡിയയുടെ ബാനറിൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രത്തിന്റെ സംവിധാനം, രചന, നിർമ്മാണം എന്നിവ മനോജ് ആലുങ്കൽ ആണ് ചെയ്തിരിക്കുന്നത്. റിയാസ് ഖാനും മീര ജാസ്മിനും ആണ് മുഖ്യവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
കഥാസംഗ്രഹം
[തിരുത്തുക]രുഖ്മിണി (മീര ജാസ്മിൻ) ഒരു ധനിക കുടുംബത്തിലെ അംഗമാണ്. പറഞ്ഞ് വച്ചതിൻപ്രകാരം കല്യാണം നടക്കേണ്ട അന്ന് കുടുംബത്തിലെ ഒരു പാവപ്പെട്ട യുവാവായ കാർത്തികേയന്റെ (റിയാസ് ഖാൻ) കൂടെ രുഖ്മിണി ഒളിച്ചോടുന്നു.[1]
പണത്തിനുവേണ്ടി കല്യാണം കഴിച്ചതായിരുന്നു കാർത്തികേയൻ. പക്ഷെ പണം ഒന്നും ലഭിക്കില്ല എന്ന് കാർത്തികേയൻ മനസ്സിലാക്കുന്നു. കുടുംബം രുഖ്മിണിയെ തള്ളിപ്പറയുന്നു. അതിന്റെ ദേഷ്യം രുഖ്മിണിയുടെ അടുത്ത് തീർക്കുന്ന കാർത്തികേയൻ, പിന്നീട് ദേവു എന്ന് പേരുള്ള ഒരു പെൺകുട്ടിയുമായി ഒളിച്ചോടുന്നു.[2]
അങ്ങനെ ഇരിക്കെ രുഖ്മിണി ഗർഭിണി ആകുന്നു. രുഖ്മിണിയുടെ പിന്നീടുള്ള ബുദ്ധിമുട്ടുകളാണ് സിനിമയുടെ ബാക്കി ഭാഗം.[3]
അഭിനേതാക്കൾ
[തിരുത്തുക]- റിയാസ് ഖാൻ
- മീര ജാസ്മിൻ
- ലക്ഷ്മിപ്രിയ
- സിദ്ധിഖ്
- അംബിക മോഹൻ
- കലാശാല ബാബു
- കുളപ്പുള്ളി ലീല
- ലാലു അലക്സ്
- വിജയകുമാർ
- നാരായണൺകുട്ടി
- മീന ഗണേശ്
- സോന നായർ
അവലംബം
[തിരുത്തുക]- ↑ "Ithinumappuram Malayalam Movie Photos | Images | Wallpapers - metromatinee.com". metromatinee.com. Archived from the original on 2016-03-05. Retrieved 2015-10-08.
- ↑ "Ithinumappuram Malayalam Movie Review, Photos". firstreporternow.com. Retrieved 2015-10-08.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Meera Jasmine's 'Ithinumappuram' to release on August 7". english.manoramaonline.com. Retrieved 2015-10-08.