ഇന്ദ്രവംശാ
മലയാളവ്യാകരണത്തിലെ ഒരു വൃത്തമാണ് ഇന്ദ്രവംശ. ഇത് ഒരു സംസ്കൃതവൃത്തമാണ്. സംസ്കൃതത്തിൽ ഇത് ഇന്ദ്രവംശാ (इन्द्रवंशा) എന്നറിയപ്പെടുന്നു.
ലക്ഷണം
[തിരുത്തുക]ലക്ഷണം മലയാളത്തിൽ:
“ | കേളിന്ദ്രവംശാ തതജങ്ങൾ രേഫവും പദം:- കേൾ, ഇന്ദ്രവംശാ തതജങ്ങൾ രേഫവും |
” |
ലക്ഷണം സംസ്കൃതത്തിൽ:
“ | स्यादिन्द्रवंशा ततजै रसंयुतै:। [1] സ്യാദിന്ദ്രവംശാ തതജൗ രസംയുതൈഃ |
” |
രണ്ട് തഗണങ്ങളും തുടർന്ന് ജഗണവും രഗണവും ക്രമേണ വരുന്നത് ഇന്ദ്രവംശ എന്ന വൃത്തം.
ത ത ജ ര എന്നീ ക്രമത്തിൽ നാലു ഗണങ്ങളും വന്നാൽ ഇന്ദ്രവംശയാകും. പേരിൽ ഇതിനോടു സാദൃശ്യമുള്ള മറ്റൊരു വൃത്തമാണ് ഇന്ദ്രവജ്ര; പക്ഷേ ഇത് തൃഷ്ടുപ് ഛന്ദസ്സിൽ ഉൾപ്പെടുന്ന വൃത്തമാണ്. ഒരു പാദത്തിൽ പതിനൊന്ന് അക്ഷരങ്ങൾ മാത്രമേയുള്ളൂ. എന്നാൽ ഇന്ദ്രവംശ ജഗതി ഛന്ദസ്സാണ്. പാദത്തിൽ പന്ത്രണ്ട് അക്ഷരങ്ങളുണ്ട്. ഇന്ദ്രവജ്രയിൽ ത ത ജ എന്നീ ഗണങ്ങൾക്കുശേഷം രണ്ട് ഗുരുക്കൾ വരണം.
ഉദാഹരണങ്ങൾ
[തിരുത്തുക]ഉദാ:-1(സംസ്കൃതം)
“ | ധർമേ യദാ ഗ്ലാനിരധർമപോഷണ- മാത്മാനമസ്മിൻസമയേ സൃജാമ്യഹം |
” |
ഇവകൂടി കാണുക
[തിരുത്തുക]
കുറിപ്പുകൾ
[തിരുത്തുക]ഒരു വരിയിൽ ഇന്ദ്രവംശയുംഅടുത്തവരിയിൽ വംശസ്ഥവും വന്നാൽ ഉണ്ടാകുന്ന വൃത്തമാണ് ഉപജാതി. ഇവ്വിധം ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും വരുന്നത് മറ്റൊരു ഉപജാതിയാണ്.
ആധാരങ്ങൾ
[തിരുത്തുക]- ↑ കേദാരഭട്ടൻ രചിച്ച വൃത്തരത്നാകരം