എഡ്മണ്ട് ഹാലി
എഡ്മണ്ട് ഹാലി | |
---|---|
ജനനം | Haggerston, Shoreditch, ലണ്ടൻ, ഇംഗ്ലണ്ട്. | 8 നവംബർ 1656
മരണം | 14 ജനുവരി 1742 Greenwich, ലണ്ടൻ, ഇംഗ്ലണ്ട്. | (പ്രായം 85)
ദേശീയത | ബ്രിട്ടീഷ് |
കലാലയം | University of Oxford |
അറിയപ്പെടുന്നത് | ഹാലിയുടെ വാൽനക്ഷത്രം |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ജ്യോതിശാസ്ത്രം, ഭൂഭൗതികം, ഗണിതം, അന്തരീക്ഷവിജ്ഞാനീയം, ഭൗതികശാസ്ത്രം |
സ്ഥാപനങ്ങൾ | University of Oxford Royal Observatory, Greenwich |
എഡ്മണ്ട് ഹാലി (ഇംഗ്ലീഷ്: Edmund Halley) (8 നവംബർ 1656 – 14 ജനുവരി 1742) പ്രശസ്തനായ ഒരു ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനാണ്. ഹാലിയുടെ വാൽനക്ഷത്രത്തിന്റെ ഭ്രമണപഥവും, കൃത്യമായ ഇടവേളകളിൽ ഇത് പ്രത്യക്ഷപ്പെടുന്നുവെന്നും കണക്കാക്കിയത് ഇദ്ദേഹമാണ്. ധൂമകേതുക്കൾക്ക് നിയതമായ സഞ്ചാരപഥമുണ്ടെന്ന് ആദ്യമായി സമർത്ഥിച്ചത് എഡ്‌മണ്ട് ഹാലിയാണ്.
ജീവചരിത്രവും ജീവിതചര്യയും
[തിരുത്തുക]ഇംഗ്ലണ്ടിലെ ഷോരോഡിച്ചിൽ ആണു ഹാലിയുടെ ജനനം. കുട്ടിക്കാലം മുതലേ ഹാലി ഗണിതത്തിൽ അതീവ തൽപ്പരനായിരുന്നു. പ്രാഥമിക വിദ്ദ്യാഭ്യാസം സെന്റ് പൗൽ സ്കൂളിൽ നിന്നും നേടിയതിനു ശേഷം 1673-ൽ ഉന്നത വിദ്ദ്യാഭാസത്തിനു ഓക്സ്ഫോർഡിലേ ക്യൂൻസ് കോളേജിൽ ചേർന്നു. ബിരുദത്തിനു പഠിയ്ക്കുമ്പോൾ തന്നെ സൗരയൂഥം, സൗരകളങ്കങ്ങൾ എന്നിവയേ പറ്റി പ്രബന്ഡങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഗ്രഹങ്ങളുടെ സഞ്ചാരപഥങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന തന്റെ ആദ്യ പ്രബന്ധം പത്തൊൻപതാമത്തെ വയസ്സിൽ റോയൽ സൊസൈറ്റിയുടെ ഫിലോസഫിക്കൽ ട്രാൻസാക്‌ഷൻസ് എന്ന പ്രസിദ്ധീകരണത്തിൽ പ്രസിദ്ധീകരിച്ചു.
പര്യവേക്ഷണം
[തിരുത്തുക]ഹാലിയുടെ ധൂമകേതു എന്ന് ഇന്നറിയപ്പെടുന്ന ധൂമകേതുവിനെ 1682-ൽ അദ്ദേഹം ആദ്യമായി നിരീക്ഷിച്ചപ്പോൾ, 1531-ലും 1607-ലും പ്രത്യക്ഷപ്പെട്ട ധൂമകേതു അതുതന്നെ ആണെന്നും വീണ്ടുമത് 1759-ൽ പ്രത്യക്ഷപ്പെടുമെന്നും ഹാലി പ്രഖ്യാപിച്ചു. 1759-ൽ ആ ധൂമകേതു വീണ്ടും പ്രത്യക്ഷപ്പെട്ടു. അതു കാണാൻ ഹാലി ജീവിച്ചിരുന്നില്ല എന്നുമാത്രം. 76 വർഷത്തിലൊരിക്കൽ പ്രത്യക്ഷപ്പെടുന്ന ആ ധൂമ കേതുവിന് ശാസ്‌ത്രലോകം ഹാലി ധൂമകേതു എന്നു പേരുനൽകി. ദക്ഷിണാർദ്ധ ഗോളങ്ങളിലെ 300 നക്ഷത്രങ്ങളുടെ ഒരു കാറ്റലോഗ് അദ്ദേഹം തയ്യാറാക്കി. ന്യൂട്ടന്റെ പ്രിൻസിപ്പിയ സ്വന്തം ചെലവിൽ പ്രസിദ്ധപ്പെടുത്തി. നക്ഷത്രങ്ങളുടെ ചലനം (1718) ചന്ദ്രന്റെ ശരാശരി ചലനത്തിനുണ്ടാകുന്ന ത്വരണം (1693), വ്യാഴത്തിന്റെയും ശനിയുടെയും അസമത്വം, ശുക്രന്റെ സംക്രമങ്ങളിൽനിന്നും സൗരസമമുഖ വ്യത്യാസം കാണുന്നതിനുള്ള മാർഗ്ഗം എന്നിവയെല്ലാം അദ്ദേഹം കണ്ടെത്തി.
1742-ൽ എഡ്മണ്ട് ഹാലി അന്തരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രശസ്‌തമായ രണ്ട് പ്രവചനങ്ങൾ തെളിയിക്കപ്പെടാൻ ബാക്കിയുണ്ടായിരുന്നു; ഹാലിയുടെ വാൽനക്ഷത്രത്തെ സംബന്ധിച്ചും ശുക്രസംതരണത്തെപ്പറ്റിയും. ഹാലിയുടെ വാൽനക്ഷത്രം, ഹാലി പ്രവചിച്ചതു പോലെ കൃത്യമായി പ്രത്യക്ഷപ്പെട്ടു; 1758-ലെ ക്രിസ്തുമസ് ദിനത്തിൽ. 1761, 1769 വർഷങ്ങളിലെ ശുക്രസംതരണത്തിന്റെ (സംതരണം = transition) കാര്യത്തിലും ഹാലിയുടെ പ്രവചനം സത്യമായി. ഹാലി നിർദ്ദേശിച്ചിരുന്നതുപോലെ സൂര്യനും ഭൂമിയും തമ്മിലുള്ള അകലം കൃത്യമായി ഗണിച്ചെടുക്കാനും ശുക്രസംതരണം സഹായിച്ചു. അപ്പോളോണിയസ് രചിച്ച കോണിക് സെക്ഷൻസ് (Conic Sections) എന്ന ഗണിതശാസ്ത്രഗ്രന്ഥം 1710-ൽ എഡ്മണ്ട് ഹാലി പ്രസിദ്ധീകരിക്കുകയുണ്ടായി. മഹാനായ ഗണിതശാസ്ത്രജ്ഞൻ എന്ന ബഹുമതി അപ്പോളോണിയസിനു നേടിക്കൊടുത്തത് ഈ ഗ്രന്ഥമാണ്
ബത് ലഹേമിൽ പ്രത്യക്ഷപ്പെട്ട ദിവ്യനക്ഷത്രം ഒരു വാൽ നക്ഷത്രം ആയിരുന്നുവെന്നാണ് ഹാലി അഭിപ്രായപ്പെട്ടത്, ക്രി.മു 240ലും 12ലും ഈ വാൽ നക്ഷത്രം കണ്ടതായി അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്.
എഡ്മണ്ട് ഹാലി സർ ഐസക്ക് ന്യൂട്ടന്റെ അടുത്ത സുഹൃത്തായിരുന്നു.
തുടർ വായന
[തിരുത്തുക]- Armitage, Angus (1966). Edmond Halley. London: Nelson.
- Coley, Noel (1986). "Halley and Post-Restoration Science". History Today. 36 (September): 10–16. Archived from the original on 2010-02-02. Retrieved 2010-03-28.
- Cook, Alan H. (1998). Edmond Halley: Charting the Heavens and the Seas. Oxford: Clarendon Press.
- Ronan, Colin A. (1969). Edmond Halley, Genius in Eclipse. Garden City, New York: Doubleday and Company.
- Seyour, Ian (1996). "Edmond Halley - explorer". History Today. 46 (June): 39–44. Archived from the original on 2011-02-12. Retrieved 2010-03-28.
- Sarah Irving (2008). "Natural science and the origins of the British empire (London,1704), 92–93". A collection of voyages and travels. 3 (June): 92–93.
പുറത്തേക്കുള്ള കണ്ണികകൾ
[തിരുത്തുക]- Online catalogue of Halley's working papers (part of the Royal Greenwich Observatory Archives held at Cambridge University Library) Archived 2012-10-21 at the Wayback Machine
- A Halley OdysseyArchived 2009-10-22 at the Wayback Machine
- Halley, Edmond, An Estimate of the Degrees of the Mortality of Mankind (1693).
- Halley, Edmund, Considerations on the Changes of the Latitudes of Some of the Principal Fixed Stars (1718) - Reprinted in R. G. Aitken, Edmund Halley and Stellar Proper Motions (1942)
- O'Connor, John J.; Robertson, Edmund F., "എഡ്മണ്ട് ഹാലി", MacTutor History of Mathematics archive, University of St Andrews.
- There is material on Halley's life table for Breslau on the Life and Work of Statisticians website: Halley, Edmond
- The National Portrait Gallery (London) has several portraits of Edmond Halley: Search the collection Archived 2006-12-19 at the Wayback Machine
- Edmond Halley Biography (SEDS) Archived 2011-08-05 at the Wayback Machine