എ.എൻ.പി. ഉമ്മർകുട്ടി
ഗവേഷകനും എഴുത്തുകാരനും സമുദ്രശാസ്ത്രജ്ഞനും കാലികറ്റ് സർവകലാശാല മുൻ വൈസ്ചാൻസലറും ആയിരുന്നു എ.എൻ.പി ഉമ്മർകുട്ടി. എൻ.വി കൃഷ്ണവാരിയർക്ക് ശേഷം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറകടർ സ്ഥാനം ദീർഘകാലം വഹിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, മുസ്ലിം ജമാഅത്ത് എന്നിവയുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രവർത്തിച്ചു.[1] 2020 സെപ്റ്റംബർ 10 ന് മരണമടഞ്ഞു.
ജീവിതരേഖ
[തിരുത്തുക]1933-ൽ സി.വി മൂസഹാജിയുടെയും എ.എൻ.പി സൈനബയുടെയും മകനായി തലശ്ശേരിക്കടുത്തുള്ള തലായിയിൽ ജനിച്ചു. ബ്രണ്ണൻ കോളേജ്, മദ്രാസ് പ്രസിഡൻസി കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം അലിഗഡ് മുസ്ലിം സർവ്വകലാശാലയിൽ നിന്ന് മറൈൻ ബയോളജിയിൽ ഡോക്ട്രേറ്റ് നേടി. തമിഴ്നാട്ടിലും കൊച്ചിയിലുമുള്ള ഒഷ്യാനാഗ്രാഫി ലാബിൽ ജോലിചെയ്തു. 1992 ൽ കാലികറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറായി ചുമതലയേറ്റു. മലബാർ മേഖലയിൽ നിന്നുള്ള ആദ്യ വൈസ്ചാൻസലറാണ് ഉമ്മർകുട്ടി. [2] നിരവധി ഗ്രന്ഥങ്ങളും മുപ്പതോളം ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.[3]. ഭാര്യ മലക്കായ് ജമീല. രണ്ട് മക്കൾ. അദ്ധ്യാപകനും എഴുത്തുകാരനുമായിരുന്ന പരേതനായ ഡോ. വി.സി ഹാരിസ് മരുമകനാണ്. വിജ്ഞാന കൈരളി മാസിക, സിറാജ് ദിനപ്പത്രം എന്നിവയുടെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. തലശ്ശേരി ഗുണ്ടർട്ട് ഫൗണ്ടേഷൻ ഡയറക്ടറായും പ്രവർത്തിച്ചു.
അവലംബം
[തിരുത്തുക]- ↑ ഓൺലൈൻ, മാധ്യമം. "വിടവാങ്ങിയത് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ ജനകീയനാക്കിയ ഡയറക്ടർ". madhyamam.com. Madhyamam. Retrieved 10 സെപ്റ്റംബർ 2020.
- ↑ ലേഖകൻ, മനോരമ. "ഡോ. എ.എൻ.പി.ഉമ്മർ കുട്ടി അന്തരിച്ചു". manoramaonline.com. മനോരമ ഓൺലൈൻ. Retrieved 10 സെപ്റ്റംബർ 2020.
- ↑ കൗമുദി, കേരള. "ഡോ. എ.എൻ.പി.ഉമ്മർ കുട്ടി അന്തരിച്ചു". keralakaumudi.com. കേരളകൗമുദി. Retrieved 10 സെപ്റ്റംബർ 2020.